മലപ്പുറം: ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളിൽ ജീവനക്കാരന് പാമ്പുകടിയേറ്റു. ഓഫീസ് അറ്റന്ററായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. സെക്ഷനുകൾ ഓരോന്നായി അടയ്ക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ഉടനെ ജൗഹറിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പാമ്പുപിടിത്തക്കാരനെ എത്തിച്ച്…

എടക്കര : പോത്തുകല്ല് ഉപ്പട ആനക്കല്ലിൽ ഭൂമിക്കടിയിൽ നിന്ന് തുടർച്ചയായി ശബ്ദം ഉണ്ടാകുന്നതിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വിഭാഗം. സ്ഥലം സന്ദർശിച്ച ജില്ലാ ജിയോളജി, ദുരന്ത നിവാരണ വിഭാഗമാണ് ആശങ്കപ്പെടാനില്ലന്ന് പ്രാഥമികമായി വിലയിരുത്തിയത്. ആനക്കല്ല് കുന്നുമ്മലിൽ ചൊവ്വാഴ്ച രാത്രി…

മലപ്പുറം: സ്‌കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മലപ്പുറം കോട്ടക്കൽ കോട്ടൂർ എ കെ എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി തപസ്യയാണ് മരിച്ചത്. പത്ത് ദിവസം മുമ്പാണ് അപകടം ഉണ്ടായത്.…

ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. ദീപം കൊളുത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഇന്ന് രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കുന്നു. തിന്മയുടെ ഇരുളിൻ മേൽ നന്മയുടെ വെളിച്ചം നേടുന്ന വിജയമാണ് ദീപാവലി. ലക്ഷ്മിദേവീ അവതരിച്ച ദിവസമാണെന്നും ശ്രീകൃഷ്ണൻ നരകാസുരനെ…

കോഴിക്കോട്: മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തില്‍ ചിത്രീകരിച്ചും പൊലിസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണെന്ന് സമസ്ത മുശാവറ അംഗങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തുക എന്നത് പണ്ഡിത ധര്‍മമാണ്.…

മലപ്പുറത്ത് 15 കാരനെ പീഡനത്തിനിരയാക്കിയ കേസിൽ 62 കാരനെ ശിക്ഷിച്ചു കോടതി. നിലമ്പൂർ സ്വദേശി രാധാകൃഷ്ണനെയാണ് നാലുവർഷം കഠിനതടവിന് ശിക്ഷിച്ചത്. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പത്തനാപുരം: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിംലീഗ് നേതാവുമായിരുന്ന എം. പി. ഇസ്മായിൽ ഹാജി (80)യുടെ നിര്യാണത്തിൽ പത്തനാപുരത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. ഇസ്മായിൽ ഹാജി 55 വർഷത്തിലേറെ സാമൂഹ്യ, രാഷ്ട്രീയ, മത സംഘടന മേഖലകളിൽ സജീവമായിരുന്നു. കീഴുപറമ്പ്…

മഞ്ചേരി: ആകാശവാണി മഞ്ചേരി എഫ്‌.എം. നിലയത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവും പ്രോഗ്രാം ഹെഡുമായിരുന്ന കെ. പ്രതാപ് പോൾ അഭിനന്ദനാർഹമായ സേവനത്തിന് ശേഷം വിരമിച്ചു. അദ്ദേഹത്തിന് റേഡിയോ ശ്രോതാക്കളുടെ സംഘടനയായ അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി…

മലപ്പുറം: ഗ്യാസിന് പകരം പാചക വാതക സിലിണ്ടറുകളില്‍ വെള്ളം നിറച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ഗ്യാസ് ഏജന്‍സികളുടെ നോട്ടീസ്. മലപ്പുറത്താണ് സംഭവം. ഇന്‍ഡേന്റെ പാചക വാതക സിലിണ്ടറുകളിലാണ് വെള്ളം നിറച്ച നിലയില്‍ കണ്ടെത്തിയത്. ചേളാരി ഐഒസി എല്‍പിടി ബോട്‌ലിങ്…

മലപ്പുറം: മലപ്പുറം എടപ്പാളില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞാണ് മരണം സംഭവിച്ചത്. വട്ടംകുളം കാന്തള്ളൂര്‍ സ്വദേശി പ്രജീഷാണ് (43) മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായ യാത്രക്കാരന് നിസ്സാരമായ…