പത്തനാപുരം: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിംലീഗ് നേതാവുമായിരുന്ന എം. പി. ഇസ്മായിൽ ഹാജി (80)യുടെ നിര്യാണത്തിൽ പത്തനാപുരത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. ഇസ്മായിൽ ഹാജി 55 വർഷത്തിലേറെ സാമൂഹ്യ, രാഷ്ട്രീയ, മത സംഘടന മേഖലകളിൽ സജീവമായിരുന്നു.
കീഴുപറമ്പ് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് കെ. സി. എ. ശുക്കൂർ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്ലിംലീഗ് പ്രസിഡൻറ് വി. തൻനേ ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പി. എ. റഹ്‌മാൻ, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ പി. കെ. കമ്മദ്കുട്ടി ഹാജി, പ്രൊഫ. കെ. എ. നാസർ സാഹിബ്, ഡി. സി. സി. അംഗം എം. കെ. കുഞ്ഞുമുഹമ്മദ്, വാർഡ് മെമ്പർ എം. പി. അബ്ദുറഹിമാൻ, മുൻ വാർഡ് മുസ്ലിംലീഗ് പ്രസിഡൻറ് ഇ. കെ. മായിൽ മാസ്റ്റർ, എം. പി. മുഹമ്മദ്, മുഹമ്മദ് മാസ്റ്റർ, കെ. അബ്ദുസലാം, കെ. പി. അഷ്റഫ്, അസ്സനാർ എം. പി., അൽമോയ റസാക്ക് എന്നിവരും അനുശോചന പ്രസംഗം നടത്തി.
മുസ്ലിംലീഗ് വാർഡ് സെക്രട്ടറി എൻ. വി. ഷഫീക്കലി മാസ്റ്റർ സ്വാഗതവും വാർഡ് ജോയിന്റ് സെക്രട്ടറി ടി. മുഹമ്മദ് അലി മാസ്റ്റർ നന്ദിപറഞ്ഞു.
Comments are closed.