അരീക്കോട്: പഞ്ചായത്ത് തല പ്രവേശനോത്സവം നാടിന് ആഘോഷമായി ചെമ്രക്കാട്ടൂർ ഗവ എൽ പി സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. സാദിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഇ.മുഹമ്മദ് മാസ്റ്റർ സ്വാഗതവും പിടിഎ പ്രസിഡണ്ട് കെപി ഷഫീഖ് മാനു, എസ് എം സി ചെയർമാൻ പി മുസ്തഫ, എം പി ടി എ അംഗം ഷിജി, ഡോ. ശ്രീജിനു, ഉമ്മർ വെള്ളേരി, ലത കെ വി തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം രക്ഷിതാക്കൾക്കുള്ള രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്സും നടന്നു. ക്ലാസ്സിന് എസ്ആർജി കൺവീനർ റഊഫ് റഹ്മാൻ കീലത്ത് നേതൃത്വം നൽകി, ലത കെ വി നന്ദി പറഞ്ഞു.

Author

Comments are closed.