വാഴക്കാട് : കേരള മാപ്പിള കലാ അക്കാദമി സ്ഥാപക നേതാവും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന പി.എച്ച് അബ്ദുള്ള മാസ്റ്ററുടെ അനുസ്മരണം കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ചു.
പരിപാടി ലക്ഷദ്വീപ് മുൻ ഡെപ്യൂട്ടി കളക്ടർ പി. എസ് ഹമീദ് തങ്ങൾ ലക്ഷദ്വീപ് ഉദ്ഘാടനം ചെയ്തു. കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ട് സാബിഖ് കൊഴങ്ങോറൻ അധ്യക്ഷനായിരുന്നു. കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ പ്രസിഡണ്ട് ലുക്മാൻ അരീക്കോട്, ചാപ്റ്റർ പ്രസിഡണ്ട് കെ.പി.എം ബഷീർ സാഹിബ്, സംഗീത സംവിധായകനും ഗായകനുമായ ശിഹാബ് അരീക്കോട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചാരിറ്റി വിംഗ് സംസ്ഥാന ജനറൽ കൺവീനർ അബ്ദുറഹ്മാൻ കള്ളിത്തൊടി, എ.പി മോഹൻദാസ്, അബ്ദുൽ അലി മാസ്റ്റർ, മുജീബ് മാസ്റ്റർ മൊട്ടമ്മൽ, ടി.പി അഷ്‌റഫ്, പ്രൊഫ. എ.കെ ഗഫൂർ, സുരേഷ് അനന്തായൂർ, കബീർ വാഴക്കാട്, ബഷീർ പുളിയംതൊടി, ഉമ്മർ ചങ്കരത്ത്, നസീം അക്കോട്, കുഞ്ഞാൻ വാഴക്കാട്, ബി.പി ഹമീദ്, ബി.പി ബഷീർ, ബി.പി റഷീദ്, ബി.പി ഗഫൂർ, ഉമ്മർ മാവൂർ, പി.എം.എ ഖാലിഖ്, ഹമീദ് എടവണ്ണപ്പാറ, മൂസ കയനിക്കൽ, ബാലൻ ചെരുവായൂർ, മുഹമ്മദ് വാഴക്കാട്, അലി വെട്ടുപാറ, നജീബുദ്ധീൻ കീഴുപറമ്പ്, തുടങ്ങിയവർ സംബന്ധിച്ചു. ബഷീർ മാസ്റ്റർ ചെറുവട്ടൂർ സ്വാഗതവും കെ.സി അബുട്ടി ഹാജി നന്ദിയും പറഞ്ഞു.
Comments are closed.