കാവനൂർ: രാഹുൽ ഗാന്ധി എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കാവനൂർ തവരാപറമ്പ് എ കെ സി ജംഗ്‌ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പി കെ ബഷീർ എം എൽ എ ഉദ്ഘാടനം ചെയ്തു. കാവനൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ അധ്യക്ഷനായി. ബ്ലോക്ക് മെമ്പർ ഇ പി മുജീബ്, വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്, എൻ മമ്മോട്ടി ഹാജി, രാജീവ് മാസ്റ്റർ, പി എം കുഞ്ഞു, പി മൂസക്കുട്ടി, അഹമ്മദലി, ടി ഉമ്മർ, എം പി സോമൻ, സിപി സിദ്ധീഖ്, സത്യൻ പി കെ മറ്റു നാട്ടുകാർ പങ്കെടുത്തു.
Comments are closed.