Author

admin

Browsing

അരീക്കോട്: സിപിഐഎം അരീക്കോട് ഏരിയ കമ്മിറ്റി ഓഫീസിലെ മീഡിയ റൂമിൻ്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് നിർവ്വഹിച്ചു. ഏരിയ സെക്രട്ടറി കെ. ഭാസ്കരൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പാർട്ടിയുടെ അരീക്കോട് ഏരിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് മികച്ച സൗകര്യത്തോടെ പുതിയ മീഡിയ റൂം തുറന്നത്.

കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്ലിംലീഗ് പ്രഭാഷകനുമായിരുന്ന പി എച്ച് അബ്ദുള്ള മാസ്റ്റർ മരണപെട്ടു. മയ്യിത്ത് രാവിലെ 10 മണിവരെ കാരാടുള്ള വസതിയിലും തുടർന്ന് കാരാട് ഇ കെ ഓഡിറ്റോറിയത്തിലും പൊതു ദർശനത്തിനു വെക്കുന്നതാണ്.
ജനാസ നമസ്കാരം 1:30 കാരാട് ജുമാമസ്ജിദിൽ.

തുടർന്ന് 2.30ന് ആക്കോട് ജുമാമസ്ജിദിൽ ജനാസ നിസ്ക്കാരവും ഖബറടക്കവും നടക്കുന്നതാണ്.

ആധാർ രേഖകൾ പ്രകാരം 121 വയസ് പ്രായമുള്ള മലപ്പുറത്തിന്‍റെ മുതുമുത്തശ്ശി വളാഞ്ചേരി കലമ്പന്‍ വീട്ടില്‍  കുഞ്ഞീതുമ്മ ഓർമയായി.  വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 

അഞ്ചു തലമുറകളെ ചേര്‍ത്ത് പിടിച്ചിരുന്ന കുഞ്ഞീതുമ്മ  കലമ്പന്‍ വീടിന്‍റെ പടിയിറങ്ങുകയാണ്. കലമ്പന്‍ വീടിൻ്റെ വരാന്തയിൽ സൊറ പറഞ്ഞിരിക്കാന്‍ ഇനി കുഞ്ഞീതുമ്മയില്ലന്നത് പേരക്കുട്ടികളേയും നാട്ടുകാരെയുമെല്ലാം കണ്ണീരണിയിക്കുകയാണ്. അടുത്ത കാലം വരേയും പൂർണ ആരോഗ്യവതിയായിരുന്നു കുഞ്ഞീതുമ്മ.

ആധാര്‍ കാര്‍ഡ് പ്രകാരം 1903 ജൂണ്‍ 2നാണ്  കുഞ്ഞീതുമ്മയുടെ ജനനം. ഓത്തുപള്ളിയിലെ പഠനത്തിന് ശേഷമാണ് പതിനേഴാം വയസിൽ കലമ്പന്‍ സെയ്താലിയുമായുള്ള വിവാഹം.

കുഞ്ഞീതുമ്മയുടെ പതിമൂന്ന് മക്കളില്‍ മൂന്ന് പേരാണിപ്പോള്‍ ജീവിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍  നൂറ്റിയിരുപതാം ജന്‍മദിനം  ആഘോഷമാക്കിയതും ചർച്ചയായിരുന്നു.

അരീക്കോട്: ലോക തൊഴിലാളി ദിനത്തിൻ്റെ ഭാഗമായി കൊഴക്കോട്ടൂർ പ്രതിഭാ കലാ-കായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മെയ്ദിന പ്രഭാഷണവും തുടർന്ന് എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് പരീക്ഷകളിൽ വിജയം നേടിയ പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീജാ അനിയൻ ഉദ്ഘാടനം ചെയ്തു. മെയ്ദിനം – ചരിത്രവും വർത്തമാനവുമെന്ന വിഷയത്തിൽ എംടി മുസ്തഫ പ്രഭാഷണം നടത്തി. അബ്ദുന്നാസർ, സുരേഷ് തയ്യിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അരീക്കോട്: സാലിമോൻ (ബീച്ചിപ്പ) കുടുംബ സഹായ സമിതി ഫണ്ടിലേക്ക് മലപ്പുറം ജില്ലാ ടിംമ്പർ കട്ടിങ്ങ് & ലോഡിങ്ങ് അസോസിയേഷൻ (MTCLA) ജില്ലാ കമ്മിറ്റി സ്വരൂപിച്ച 115380 രൂപ (ഒന്നാം ഘട്ടം) കുടുബ സഹായ സമിതി ഭാരവാഹികളായ കെ. അബ്ദുറഹിമാൻ, അബ്ദുൽ ഖയ്യൂം, ടി.പി മുനീർ, എംടി റിഷാബുദ്ധീൻ, അഡ്വ. കെ. മുഹമ്മദ് ഷെരീഫ് എന്നിവർ ഏറ്റുവാങ്ങി.

ചടങ്ങിൽ MTCLA ജില്ലാ പ്രസിഡന്റ് ആലികുട്ടി മുണ്ടുമുഴി, സെകട്ടറി ഇബ്രാഹിം കുട്ടി അരീക്കോട്, വൈസ് പ്രസിഡന്റ് രാജൻ പി.എം, ജാഫർ വല്ലകോടൻ, അബുദ് സലാം കാളികാവ്, സുബൈർ ചുളാട്ടി, അബ്ദുൽ കരിം മലപ്പുറം, ഷഫീക്ക് ചുങ്കത്തറ തുടങ്ങിയ എക്സികുട്ടീവ് അംഗങ്ങൾ പങ്കെടുത്തു.

മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെയാണ് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

അരീക്കോട് : മെയ് ഒന്ന് ലോക തൊഴിലാളി ദിനത്തിൽ മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി അരീക്കോട് സി.ഐ.ടി.യു മെയ്ദിന റാലി സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി വൈസ് പ്രസി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.റ്റി.എ സബ്ബ് ജില്ലാ സിക്രട്ടറി സനോജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം അരീക്കോട് ഏരിയ സെക്രട്ടറി കെ. ഭാസകരൻ പ്രസംഗിച്ചു. രഞ്ജിത് മാസ്റ്റർ നന്ദി പറഞ്ഞു.

അരീക്കോട്: നോർത്ത് കൊഴക്കോട്ടൂർ, കൊടപ്പത്തൂർ പറമ്പ്, മുഹമ്മദ്‌ കുട്ടി ദേവശ്ശേരി, (കൊടപ്പത്തൂർ ഇണ്ണി ) മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 8:30ന് നോർത്ത് കൊഴക്കോട്ടൂർ വലിയ ജുമ്അത്ത് പള്ളിയിൽ വെച്ച് നടക്കും.

അരീക്കോട് : കാരങ്ങാടൻ കുരിക്കത്തൊടി അബ്ദു ഹാജി മരണപ്പെട്ടു. മയ്യത്ത് നമസ്കാരം അരീക്കോട് താഴത്തങ്ങാടി ജുമാ മസ്ജിദിൽ ഇന്ന് ഉച്ചക്ക് 12 മണിക്ക്.

അരീക്കോട് പുളിക്കൽ സ്കൂളിൻ്റെ പിറകിലുള്ള വീട്.

തൃക്കളയൂർ : കീഴുപറമ്പ് തൃക്കളയൂർ കുറുവങ്ങാടൻ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ മരണപെട്ടു. മക്കൾ പരേതരായ ഇസ്മായീൽ, അബ്ബാസലി മാസ്റ്റർ. മയ്യിത്ത് നമസ്കാരം ഇന്ന് 12മണിക്ക് കീഴുപറമ്പ് ചൂരോട്ടു ജുമാ മസ്ജിദ്. മയ്യിത്ത് കീഴുപറമ്പ് പിച്ചമണ്ണിൽ അബ്ബാസലി മാസ്റ്ററുടെ വീട്ടിൽ.