കുനിയിൽ: അരീക്കോട് സബ്ജില്ലാ റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്) ഈ വർഷം ഹജ്ജിന് പോകുന്ന അംഗങ്ങൾക്ക് ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാന കുറുമാടൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം കെ.വി റഫീഖ് ബാബു, ആർ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സലാം സുല്ലമി, ജില്ലാ വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഖറളിക്കാടൻ, ആർ.എ.ടി.എഫ് സംസ്ഥാന എക്സികുട്ടീവ് അംഗം വൈ.പി അബൂബക്കർ, വനിതാ വിംഗ് കൺവീനർ പി.എസ് മൈമൂന, കെ. അബ്ദുൽ ഖയ്യൂം സുല്ലമി, കെ.പി അബ്ദുറഹ്മാൻ, കെ. അബ്ദുൽ ഖാദിർ മൗലവി, കെ. സുലൈമാൻ, കെ.കെ അബ്ദുൽ അസീസ് മൗലവി, പ്രൊഫ ജമീല സുല്ലമിയ്യ, ഹുമാത്തുൽ ഇസ്ലാം സംഘം സെക്രട്ടറി കെ. മുഹമ്മദ് അൻവാരി, എ. വീരാൻ കുട്ടി, അലി എം. മൂർക്കനാട്, സി.കെ അബ്ദു റസാഖ് കീഴുപമ്പ്, പി.ടി. അബ്ദുസ്സലാം, കെ.സി അബ്ദുൽ അസീസ്, സൈനബ കൊഴക്കോട്ടൂർ, ആർ.എ.ടി.എഫ് സബ് ജില്ലാ സെകട്ടരി എ.എം റഫീഖ് പെരുമ്പറമ്പ്, സബ്ജില്ലാ ട്രഷറർ പി.കെ ശിഹാബുദ്ദീൻ ഒതായി പ്രസംഗിച്ചു. ആർ.എ.ടി.എഫ് സബ് ജില്ലാ പ്രസിഡൻ്റ് വി.പി ശിഹാബുദ്ദീൻ അൻവാരി ആധ്യക്ഷം വഹിച്ചു.
അരീക്കോട് : കീഴുപറമ്പ് നോർത്തിൽ ഡിവൈഎഫ്ഐ സ്ഥാപിച്ച കാത്തിരിപ്പു വിശ്രമ കേന്ദ്രം പൊളിച്ചു മാറ്റുന്നതിനെതിരെ കോടതി ഇംഞ്ചക്ഷൻ ഉത്തരവ് പുറപ്പെടുവിച്ചു
എം.കെ അഫ്സൽ ബാബു, സജീവ് പി.ടി എന്നിവർ നൽകിയ പരാതിയിൽ കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് ദ്രുതഗതിയിൽ 7 ദിവസത്തിനകം പൊളിച്ചു മാറ്റാൻ നിർദ്ദേശിച്ച നോർത്ത് കീഴുപറമ്പിലെ ഡിവൈഎഫ്ഐ സ്ഥാപിച്ച കാത്തിരിപ്പു വിശ്രമ കേന്ദ്രം പൊളിച്ചു നീക്കുന്നതിനെതിരെയാണ് വെക്കേഷൻ ഡിസ്ട്രിക്ട് ജഡ്ജ് ഇംഞ്ചക്ഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. തൽസ്ഥിതി നിലനിർത്താൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും പരാതിക്കാരായ എം.കെ അഫ്സൽ ബാബു, സജീവ് പി.ടി എന്നിവർക്കും കോടതി ഉത്തരവ് നൽകി. ഡിവൈഎഫ്ഐക്കു വേണ്ടി കീഴുപമ്പ് സ്വദേശി സി.പി മുഹമ്മദ് റഫീഖ്, അഡ്വ. അബ്ദുൽ സലാം കൊളക്കണ്ണി മുഖേനയാണ് അന്യായം ഫയൽ ചെയ്തത്.
കുനിയിൽ: പ്രഭാത് കുനിയിൽ സംഘടിപ്പിച്ച 19-ാമത് സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ വാസ്ക് പൂങ്കുടിയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി റഷീദ വെഡിങ് സെന്റർ എടവണ്ണപ്പാറ വിജയികളായി.
ജേതാക്കൾക്ക് മുൻ സന്തോഷ് ട്രോഫി താരവും കേരള പോലീസ് ടീം ക്യാപ്റ്റനുമായ ഫിറോസ് കളത്തിങ്കൾ ട്രോഫി കൈമാറി.
അരീക്കോട്: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പയർ അവാർഡ് മത്സരത്തിൽ കേരളത്തിൽ നിന്നും ദേശീയ തലത്തിലേക്ക് ജിഎച്ച്എസ്എസ് വടശ്ശേരിയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് റോഷൻ ടി. തിരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിൽ നിന്നും 5 കുട്ടികളാണ് ജൂൺ മാസം നടക്കുന്ന ദേശീയ തല മത്സരത്തിൽ പങ്കെടുക്കുന്നത്. ജിഎച്ച്എസ്എസ് വടശ്ശേരിയിൽ നിന്നും രണ്ട് വർഷങ്ങളിലായി 5 കുട്ടികൾക്ക് ഇൻസ്പയർ അവാർഡ് ലഭിച്ചിട്ടുണ്ട്.
വാക്കാലൂരിലെ മുഹമ്മദ് ഷഫീഖ്, സുഫൈറ ദമ്പതികളുടെ മകനാണ് മുഹമ്മദ് റോഷൻ.
അരീക്കോട്: അരീക്കോട് വൈ.എം.എ മഞ്ചേരി പ്രശാന്തി ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് അരീക്കോട് താഴത്തെങ്ങാടിയിൽ വെച്ച് അസ്ഥി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. എംഎസ്പി അസിസ്റ്റൻറ് കമാൻഡൻ്റ് പി. ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ മാടത്തിങ്ങൽ ജമീല അദ്ധ്യക്ഷത വഹിച്ചു. വൈ.എം.എ സെക്രട്ടറി അഡ്വ. കെ. മുഹമ്മദ് ഷെരീഫ്, ഡോ. റിച്ചാർഡ് ജോസ്, ഡോ. ഉവൈസ്, എംടി മുസ്തഫ, വൈ.പി റഹ്മത്തുള്ള, എംടി റിശാബുദ്ദീൻ, മുസാഫിർ അഹമ്മദ്, ജലീൽ റഹ്മാൻ, അഷ്റഫ് ഒതുക്കുങ്ങൽ എന്നിവർ സംസാരിച്ചു.
അരീക്കോട്: അരീക്കോട് ആരോഗ്യ കൂട്ടായ്മയുടെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടം അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ പ്രശസ്ത ഫുട്ബോൾ താരം ആസിഫ് സഹീർ ഫ്ലാഗ് ഓഫ് ചെയ്തു. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട, എൻ വി സക്കരിയ സാഹിബ്, കെ എഫ് എ വൈസ് പ്രസിഡന്റ് കാഞ്ഞിരാല അബ്ദുൽ കരീം, അഡ്വ. കെ ശരീഫ്, എ ഒ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി.
‘വ്യായാമം കുടുംബങ്ങളിലേക്ക്’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് 400ൽ അധികം ആരോഗ്യ കൂട്ടായ്മയുടെ പ്രവർത്തകർ യൂണിഫോം ധരിച്ചുകൊണ്ട് ചിട്ടയായി അരീക്കോട് ടൗൺ ചുറ്റി സ്റ്റേഡിയത്തിൽ സമാപിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ വി നൗഷാദ് സ്വാഗതവും, ചെയർമാൻ എൻ വി സക്കരിയ അധ്യക്ഷതയും വഹിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട, കെ എഫ് എ വൈസ് പ്രസിഡന്റ് കഞ്ഞിരാല അബ്ദുൽ കരീം, അഡ്വ. കെ ശരീഫ് ഇന്റർ നാഷണൽ വെറ്ററൻ തരങ്ങളായ എ സമദ് മാസ്റ്റർ, എ ഒ ഉണ്ണികൃഷ്ണൻ, ഡോ പി കെ ലുകമാൻ, യൂസുഫ് ചീമാടൻ, ആരോഗ്യ കൂട്ടായ്മ പ്രസിഡന്റ് കടൂരൻ കുഞ്ഞാപ്പു തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. പന്തക്കലകത്ത് ലുക്മാൻ നന്ദി പറഞ്ഞു.
കൊഴക്കോട്ടൂർ : മഴക്കാല രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി മഴക്കാല പൂർവ ശുചിത്വ പരിപാടി വിജയിപ്പിക്കുവാൻ അരീക്കോട് ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് തലത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ശാസ്ത്രീയ മാലിന്യ നിർമാർജ്ജന സംവിധാനങ്ങൾ വീടുകളിൽ ഉറപ്പാക്കുക, കൊതുകുജന്യ രോഗ പ്രതിരോധത്തിനായി ഉറവിടങ്ങൾ നശിപ്പിക്കുക, ഡ്രൈഡേ ആചരണം കാര്യക്ഷമമാക്കുക, മാലിന്യ നിർമാർജ്ജനം സംബന്ധിച്ചും പകർച്ചവ്യാധി പ്രതിരോധം സംബന്ധിച്ചും ജനങ്ങളെ ബോധവൽക്കരിക്കുക, തുടങ്ങി വിപുലമായ പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ ആസൂത്രണം ചെയ്തു.
പൊതു ഓടകളിലേക്കും തോടുകളിലേക്കും മറ്റും ദ്രവമാലിന്യങ്ങളും ഖരമാലിന്യങ്ങളും നിക്ഷേപിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടികൾ സ്വീകരിക്കുന്നതാണ്. ഈ മാസം 17ന് (17/05/2024) വാർഡിലെ പൊതുസ്ഥലങ്ങൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ചു ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ യോഗം തീരുമാനിച്ചു. യോഗം അരീക്കോട് താലൂക് ആശുപത്രി ജെഎച്ച്ഐ ഷാജി ആർ ഉദ്ഘാടനം ചെയ്തു. ആശ പ്രവർത്തക സരിത സ്വാഗതം പറഞ്ഞ പരിപാടി വാർഡ് മെമ്പർ ശ്രീജ അനിയൻ അധ്യക്ഷനായി. സുരേഷ് മാസ്റ്റർ തയ്യിൽ സംസാരിച്ചു.
അരീക്കോട്: അരീക്കോട് ടാർഗറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി വിജയികളെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. ജമാലുദ്ദീൻ മാളിയേക്കലിൻ്റെ നേതൃത്വത്തിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾക്കാണ് കരിയർ ഗൈഡൻസ് ക്ലാസ് നൽകിയത്. വിജയികൾക്ക് ശീൽഡ്, സർട്ടിഫിക്കേറ്റ്, സ്കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു.
അരീക്കോട് ജിം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് കെ കെ എം അഷറഫ് ഹാജി ഉദ്ഘാടനം ചെയ്തു. ഡിസൈൻ ആഡ്‌സ് കുഞ്ഞാവ മുഖ്യാതിഥിയായി. ശഹാസ്, സംജിത് കോയ ഹസൻ, ടാർഗറ്റ് അരീക്കോട് ബ്രാഞ്ച് ഡയറക്ടർ ഹാബിൽ നേതൃത്വം നൽകി.
അരീക്കോട്: എസ്എസ്എൽസി പരീക്ഷയിൽ നൂറു മേനി കൊയ്ത അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മിന്നും താരങ്ങളെയും മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 52 പേരെയും അനുമോദിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് മെഡലുകളും മധുരവും വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ഉമ്മർ ടി.പി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പിപി ദാവൂദ്, എസ്എംസി ചെയർമാൻ കെ. സുരേഷ് കുമാർ, വിജയഭേരി കൺവീനർ ബുഷ്റ പി, ഷിജി കെ, അധ്യാപകരായ മുഹമ്മദ് പി, മെഹറുന്നിസ പി തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. മുബഷിർ കെ, ഉമ ദേവി പി, ഉമ്മർ കുട്ടി സി, ബഷീർ വൈ പി, അഹമ്മദ് കുട്ടി കെ എം തുടങ്ങിയവർ നേതൃത്വം നൽകി.
അരീക്കോട്: അരീക്കോട് പാലിയേറ്റീവ് കെയറിന് വാഹനം വാങ്ങുന്നതിന് ഫണ്ട് ശേഖരണാർത്ഥം അരീക്കോട് ബസ്റ്റാൻഡ് പരിസരത്ത് റഫീക്ക് വാട്സപ്പ് കൂട്ടായ്മ പൊതുജനങ്ങളിൽ നിന്ന് ബക്കറ്റ് കളക്ഷനിലൂടെ പിരിച്ച 50,670 രൂപ അരീക്കോട് ടൗൺ വാർഡ് മെമ്പർ സി.കെ അഷ്‌റഫ് പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലടക്ക് കൈമാറി. ഗ്രൂപ്പ് മെമ്പർ ലുഖ്മാൻ, അബൂക്ക, ജാഫർ, കാഞ്ചന, ബീവി, രാജേഷ്, മണി, ശശി, ജാഫർ, പ്രവാസി ഗ്രൂപ്പ് അഡ്മിന്മാരായ സജിന, ബാവ വൈ.പി തുടങ്ങിയവർ പങ്കെടുത്തു.