അരീക്കോട്: കേരള മാപ്പിള കലാ അക്കാദമി അരീക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ബോഡി യോഗവും ‘കൂട്ടും പാട്ടും’ എന്ന പേരിൽ കലാവിരുന്നും സംഘടിപ്പിച്ചു. അരീക്കോട് സലാം പാർക്കിൽ വെച്ച് നടന്ന പരിപാടി അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ പൂവത്തിക്കൽ ഉദ്ഘാടനം ചെയ്തു. ലത്തീഫ് സി. അധ്യക്ഷനായ ചടങ്ങിൽ അഡ്വക്കറ്റ് സഫീർ എം.ടി. സ്വാഗതം ആശംസിച്ചു.
ജനറൽ സെക്രട്ടറി അബ്ദുനാസർ മാടത്തിങ്ങൾ യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അമേരിക്കൻ-ഇസ്രായേൽ സാമ്രാജ്യത്വ ശക്തികളുടെ നിഷ്ഠൂരമായ ആക്രമണങ്ങളിൽ നിന്നും സമൂഹത്തെ രക്ഷിക്കണമെന്ന പ്രാർത്ഥനയോടെയാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് പി.എം. ലുഖ്മാൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ചാപ്റ്ററിന്റെ കീഴിൽ വളർന്നുവരുന്ന യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വരും ദിവസങ്ങളിൽ വിവിധയിനം കലാപരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ചടങ്ങിൽ റസാക്ക് കെ., ഷീജ പി.സി., എം.എ. സുഹൈൽ, മഹ്ബൂബ് എം.പി. (കുഞ്ഞാണി), ഹുസ്സൈൻ കുനിയിൽ, സാവിത്രി ടീച്ചർ, ജസീല മാമ്പുഴ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് നടന്ന ‘കൂട്ടും പാട്ടും’ സംഗീത വിരുന്നിൽ ലുകുമാൻ ബാബു വി.പി., സലാം കൊന്നലത്ത്, സലീന എം.പി., ലുകുമാൻ പി.എം., എം.എ. സുഹൈൽ, അഷ്‌റഫ് ടി.വി., സഫീർ എം.ടി., അഷ്‌റഫ് കോഴിക്കോട്, അജ്മൽ ചീമാടൻ, യാസിർ കെ. എന്നിവർ ഗാനങ്ങൾ ആലപിച്ചു.










