കുനിയിൽ : കുനിയിൽ പ്രഭാത് ലൈബ്രറി വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘അഭിമാനമാകണം ഭാവി തലമുറ’ എന്ന വിഷയം അവതരിപ്പിച്ച് മഞ്ചേരി എക്സൈസ് പ്രിവെന്റീവ് ഓഫീസർ സാജിദ് കാരക്കുന്ന് പ്രഭാഷണം നടത്തി. ലഹരി ഉണ്ടാക്കുന്ന മാരകഭവിഷ്യത്തുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. വായനശാല പ്രസിഡന്റ് അബ്ദുൽഷുക്കൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിമുക്തി ചെയർമാൻ അബു വേങ്ങമണ്ണിൽ സ്വാഗതവും വായനശാല സെക്രട്ടറി അഷ്‌റഫ് മുനീർ നന്ദിയും പ്രകാശിപ്പിച്ചു. കുഞ്ഞാലിക്കുട്ടി കെ, അലി കരുവാടൻ, റിഷാദ് കെ.ടി, ജലീസ് കെ.പി, ഹുസൈൻ പി.ടി ഗോപാലൻ പി എന്നിവർ നേതൃത്വം നൽകി.
അരീക്കോട് : പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ കൂട്ടായ്മയുടെ നാലുടീമുകൾ വീതം പങ്കെടുത്ത നോക്കൗട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ സലാം നായകനായ ഇന്ത്യൻ ടീമും യൂസഫ് സി നായകനായ അർജന്റീന ടീമും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽപിരിഞ്ഞു. പെനാൽറ്റി ഷൂട്ടൗട്ടിലും തുല്യത നേടിയപ്പോൾ ടോസിലൂടെ യൂസഫ് സിയുടെ അർജന്റീന ടീം വിജയികളായി വിജയികൾക്ക് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ബഷീർ ചെമ്പകത്ത് ട്രോഫികൾ നൽകി. റണ്ണേഴ്സ് നുള്ള ട്രോഫി കെ എഫ് എ വൈസ് പ്രസിഡണ്ട് കാഞ്ഞിരാല അബ്ദുൽ കരീമും നിർവഹിച്ചു. ചടങ്ങിന് യൂസഫ് ചീമേടൻ നൗഷാദ് കടൂരൻ സലീം തൊടുവിൽ കെവി ജാഫർ അബ്ദുൾ നാസർ എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നാലുമാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി തുടർന്ന് ആരോഗ്യ കൂട്ടായ്മ അംഗങ്ങൾക്ക് വേണ്ടി സ്പോർട്സ് മത്സരവും ഇഫ്താർ സംഗമവും ഉല്ലാസയാത്രയും പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും എടവണ്ണ ആരോഗ്യ കൂട്ടായ്മയുമായി സൗഹൃദ ഫുട്ബോൾ മത്സരവും കൂട്ടയോട്ടവും സമാപനത്തിന്റെ ഭാഗമായി ഗാനമേളയും ഉണ്ടായിരിക്കും എന്ന് ജനറൽ കൺവീനർ തൊടുവിൽ സലീം അറിയിച്ചു.

അരീക്കോട് : എറണാകുളം മഹാരാജാസ്കോളേജ് സിന്തറ്റിക് ഗ്രൗണ്ടിൽ നടന്ന ഓൾ കേരള സീനിയർ അത്‌ലറ്റിക് മീറ്റിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു 75 വയസ്സിന് മുകളിലുള്ള വിഭാഗത്തിൽ മൂന്ന് കിലോമീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും, 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും വെള്ളിമെഡലും നേടി വിളക്കത്തിൽ കുഞ്ഞുമുഹമ്മദ് അരീക്കോടിന്റെ അഭിമാന താരമായി. കൂടാതെ 80 വയസ്സിനു മുകളിലുള്ള വിഭാഗത്തിൽ മൂന്ന് കിലോമീറ്റർ നടത്തത്തിൽ രണ്ടാം സ്ഥാനവും വെള്ളിമെഡലും 200 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും വെള്ളിമിടലുംനേടി കെ.സി ഹംസയും നാടിന്റെ യശസ്സ് ഉയർത്തി.
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് യൂണിറ്റും, റെഡ് റിബൺ ക്ലബ്ബും സംയുക്തമായി അരീക്കോട് ബസ് സ്റ്റാൻഡിൽ നാഷണൽ യൂത്ത് ഡേയുടെ ഭാഗമായി എയ്ഡ്സ് വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ഷിബിൻ ലാൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മാധ്യമപ്രവർത്തകൻ സൈഫുദ്ദീൻ കനനാരി എയ്ഡ്സ് വിരുദ്ധ ബോധവൽക്കരണം സന്ദേശം നൽകി. വിദ്യാർഥികൾ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് നടത്തി. പരിപാടിക്ക് കോഡിനേറ്റേഴ്സ് ആയ ലിജു ജോസഫ്, അമൃത ,കോളേജ് പിആർഒ സന്തോഷ് അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.
അരീക്കോട്: ഹാഫിള് നഈം ഫൈസിയുടെ ഒപ്പം ആക്സിഡൻ്റിൽ പെട്ട് ചികിത്സയിലായിരുന്ന ജുനൈദ് ഫൈസി മരണ പെട്ടു. എസ്കെഎസ്എസ്എഫ് അരീക്കോട് മേഖല സർഗലയ സമിതി അംഗവും അരീക്കോട് ക്ലസ്റ്റർ എസ്കെഎസ്എസ്എഫ് ഫ്വൈസ് പ്രസിഡന്റും പെരുംപറമ്പ് യൂണിറ്റ് എസ് കെഎസ്എസ്എഫ് ട്രഷററുമായ ജുനൈദ് ഫൈസി മരണപ്പെട്ടു.
മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പെരുംപറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്.
തോട്ടുമുക്കം : യു ജി സി നെറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ തോട്ടുമുക്കം സാലിം അക്കാദമിയിലെ വിദ്യാർഥികളെ ആദരിച്ചു. ഒബിസി വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും അറബിയിൽ ജെ ആർ ഫ് നേടിയ ഏഴ് വിദ്യാർത്ഥികളിൽ രണ്ടു വിദ്യാർത്ഥികളായ ഫായിസ് സഖാഫിയെയും ഫായിസ് പിവി യെയും, NET കരസ്ഥമാക്കിയ അബ്ദുൽ ഫത്താഹ്, ഹാഫിൾ സൽമാൻ ഫാരിസ്, സൽമാൻ പട്ടാമ്പി എന്നീ വിദ്യാർഥികളെയാണ് ആദരിച്ചത്. സാലിം അക്കാദമിയിൽ നടന്ന ചടങ്ങ് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഷമീർ സഖാഫി അധ്യക്ഷത വഹിച്ചു. ബിനോയ്, അബു , ഉനൈസ് ഖുതുബി, റാഫി ഖുതുബി എന്നവർ സംസാരിച്ചു.
ചിത്രം – യു ജി സി നെറ്റ് നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിന് സാലിം അക്കാദമി സംഘടിപ്പിച്ച ചടങ്ങ് ലിൻ്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
അരീക്കോട്: പുത്തലം വൈസിയയുടെ നാല്പതാം വാർഷികത്തിന്റെ ഭാഗമായി പുത്തലം പ്രദേശത്തെ വനിതകളെ വയനാട്ടിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. രാവിലെ പുത്തലത്തിൽ നിന്നും അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗം സൂറ ഫ്ലാഗ് ഓഫ് നിർവഹിച്ചു. വയനാട് ചുരം എൻ ഊര് അമ്പലവയൽ പൂപ്പലി കാരപ്പുഴ ഡാം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.
ഇതുവരെ വിനോദയാത്രകൾ പോകാത്തവരും നിർധനരരും സാധാരണക്കാരുമായ രജിസ്റ്റർ ചെയ്ത് തെരഞ്ഞെടുക്കപ്പെട്ട 45 മുതിർന്ന സ്ത്രീകളെയാണ് യാത്രയ്ക്കുവേണ്ടി കൊണ്ടുപോയിരുന്നത്.
വൈസി യയുടെ വനിത വളണ്ടിയർമാരുടെ മേൽ നോട്ടത്തത്തിലാണ് യാത്രകൾ ഒരുക്കിയത്. ക്ലബ് സെക്രട്ടറി മുനീർ,കെ സി അനീസ്, കണ്ണഞ്ചേരി സത്താർ,യു ഇർഫാൻ,പനോളി മുജീബ്,ഫിറോസ് ഖാൻ,യുഎസ് ഖാദർ തുടങ്ങിയർ നേതൃത്വം നൽകി. കഴിഞ്ഞമാസം വയോജനങ്ങൾക്കുള്ള
മലമ്പുഴ യാത്ര സംഘടിപ്പിച്ചിരുന്നു.
വെറ്റിലപ്പാറ: താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം പ്രൊജക്റ്റിന്റെ ഭാഗമായി വെറ്റിലപ്പാറ ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
സെന്റ് അഗസ്റ്റിൻസ് ഇടവക വികാരി ഫാ. ജോസഫ് വടക്കേൽ ഉദ്ഘാടനം ചെയ്തു. ജിവിഎസ് പ്രസിഡന്റ് മേഴ്‌സി ജെയിംസ് അധ്യക്ഷത വഹിച്ചു.
അരീക്കോട് ബ്ലോക്ക് മെമ്പർ ബീന വിൻസെന്റ് മുഖ്യപ്രഭാഷണവും സിഒഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര ആമുഖപ്രഭാഷണവും നടത്തി.
ഏരിയ കോർഡിനേറ്റർ ഷൈനി സിബി, പ്രോഗ്രാം കോർഡിനേറ്റർ ജോയി കെസി, ആൽബിൻ സഖറിയാസ് എന്നിവർ പ്രസംഗിച്ചു. റോണി ഗിൽബർട്ട്, വിപിൻ വാസുദേവൻ എ, ധന്യ എം എന്നിവർ ക്ലാസുകൾ നയിച്ചു.
അരീക്കോട് : എ എഫ് ഡി എം അരീക്കോട് വടശ്ശേരിയിലെ സ്പോർട്സ് സിറ്റിയിൽ സംഘടിപ്പിച്ച മലപ്പുറത്തെ പത്തു വയസ്സിനു താഴെയുള്ള കുട്ടി ഫുട്ബോൾ താരങ്ങളുടെ ‘ഗോൾഡൻ കബ്ബ്സ്’ ഫുട്ബോൾ ഫെസ്റ്റ് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉദ്ഘാടനം ചെയ്തു. ഭാവിയിലെ ഇന്ത്യൻ ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാൻ മുതൽക്കൂട്ടാവാവുന്ന പ്രൊജക്ടിനാണ് ഇന്ന് തുടക്കമായത്. 500 കുഞ്ഞുഫുട്ബോൾ താരങ്ങളാണ് ഈ ടൂർണമെന്റിൽ ഒരേ ദിവസം ബൂട്ടണിഞ്ഞത് എന്ന പ്രത്യേകത കൂടി ഇതിലുണ്ട്. കൂടാതെ 24 ടീമുകൾ 36 മാച്ചുകൾ കളിക്കുകയും മികച്ച 12 ടീമുകൾക്ക് പ്രൊമോഷൻ ലഭിക്കുകയും ചെയ്തു. ഓരോ മാച്ചിലും മികച്ച താരത്തെ കണ്ടെത്തി മൊമെന്റോ നൽകി. എ എഫ് ഡി എം സൂപ്പർ ലീഗിനും, ആറുമാസം നീണ്ടു നിന്ന ഹോം ആൻഡ് എവേ ബേബിലീഗിനും ശേഷം മലപ്പുറത്തെഫുട്ബോൾ വളർച്ചക്ക് സമ്മാനിച്ച പുതിയ പ്രൊജക്റ്റ് കൂടിയാണ് ‘എ എഫ് ഡി എം ഗോൾഡൻ കബ്ബ്സ് ഗ്രാസ്സ്‌റൂട്ട് ഫെസ്റ്റ് ‘. നാളെ സ്പോർട്സ് സിറ്റിയിൽ വെച്ച് ഈ ടൂർണമെന്റിലെ ബാക്കി മത്സരങ്ങൾ നടക്കും. ടൂർണമെന്റിലെ ബെസ്റ്റ് ഗോൾകീപ്പർ, ബെസ്റ്റ് ഡിഫെൻഡർ, ബെസ്റ്റ് സ്ട്രൈക്കർ എന്നിവർക്കും വിജയികൾക്കും പുരസ്‌കാരങ്ങൾ നൽകും. ഈ പ്രൊജക്റ്റ് പൂർണ്ണമായും മലപ്പുറം ജില്ലയിലെ ഫുട്ബോൾ അക്കാഡമികളുടെയും കിബിറ്റ്സ് ഫിസിയോ ക്ലിനിക്കിന്റെയും സഹായസകരണത്തോടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഗോൾഡൻ കബ്ബ്സ് ചെയർമാൻ ജവാദ് കോച്ച് സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ഷമീർ സാർ അധ്യക്ഷത വഹിച്ചു. സ്പോർട്സിറ്റി എം ഡി ഗഫൂർ ആൻഡ് ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു. എക്സിക്യൂട്ടീവ് മെമ്പർമാർ ഫെസ്റ്റിന് ആശംസകളറിയിച്ചു സംസാരിച്ചു.
ബേക്കറി മുഅല്ലിം
- ജോലി: കുബൂസ്, സാമൂലി, കൊറസോൻ, ഫത്തീർ
- സ്ഥലം: മക്ക
- വിശേഷത: സൗദിയിൽ ഉള്ളവർ
- ബന്ധപ്പെടുക: WhatsApp
+966508492524
ഹോട്ടൽ വെയ്റ്റർ & ക്ലീനർ
- സ്ഥലം: അൽ ജുബൈൽ
- വിശേഷത: മലയാളി, നേപ്പാളി യുവാക്കൾ
- ബന്ധപ്പെടുക:
0558160125 (Shihab)
ഇന്ത്യൻ & ചൈനീസ് ഷെഫുകൾ
- സ്ഥലം: റിയാദ്
- വിശേഷത: പ്രൊമിനന്റ് റെസ്റ്റോറന്റ് ചെയിൻ
- CV അയക്കുക: WhatsApp
0560662785
ഇലക്ട്രീഷ്യൻ
- സ്ഥലം: Umluj
- വിശേഷത: ഒരു മാസം പ്രൊബേഷൻ, എക്സ്പീരിയൻസുള്ളവർക്ക് കമ്പനി സ്പോൺസർഷിപ്പ്
- ബന്ധപ്പെടുക:
0573029267
സപ്ലയർ
- സ്ഥലം: റിയാദ്
- വിശേഷത: സപ്ലയർ ജോലിയുടെ പരിചയം
- വിവരങ്ങൾക്ക്: WhatsApp
+966503218371
ബിൽഡിംഗ് മെറ്റീരിയൽസ് കട
- സ്ഥലം: ജിദ്ദ
- വിശേഷത: Plumbing, Tools, Electric പരിചയം
- ശമ്പളം: SAR 2500
- ബന്ധപ്പെടുക:
0558401629
റെസ്റ്റോറന്റ് ജോലികൾ
- സ്ഥലം: Jubail
- വിവരങ്ങൾക്ക്:
0539799103 (Subeesh)
ഫലാഫിൽ മുഅല്ലിം & ഹെൽപർ
- സ്ഥലം: മക്ക – മദീന റോഡ്
- വിശേഷത: കഫാല മാറാനുള്ള സൗകര്യം
- WhatsApp:
00966537704270
ബൂഫിയ പണിയിൽ പരിചയമുള്ള മുഅല്ലിം
- സ്ഥലം: ജിദ്ദ
- വിവരങ്ങൾക്ക്:
0598603089
പണ്ടാരി, ടീ & ജൂസ് മേക്കർ
- സ്ഥലം: റിയാദ്
- വിശേഷത: നല്ല കഴിവുള്ള ഉദ്യോഗാർഥികൾ
- വിവരങ്ങൾക്ക്:
0573135896
1
ബക്കാല പണി
- സ്ഥലം: ദമാം അൽഹസ
- വിശേഷത: 45 വയസ്സ് താഴെ, ഇംഗ്ലീഷ് സംസാരത്തിൽ പരിചയം
- വിശേഷ ആവശ്യക്കാർ:
0530614200
1
ബേക്കറി ജോലികൾ
- ജോലി:
- ഹല മുഅല്ലിം
- കേക്ക് മുഅല്ലിം
- സമൂസ മുഅല്ലിം
- ഫത്തായ്ർ മുഅല്ലിം
- ഹെൽപർ (പ്രായം 35ൽ താഴെ)
- ബക്ലാവ മുഅല്ലിം
- അക്കൗണ്ടന്റ് (കുറഞ്ഞത് 2 വർഷം പരിചയം)
- മെസ്സ് കുക്ക്
- സ്ഥലം: റിയാദ്
- വിശേഷത: സൗദിയിൽ ഉള്ളവർ, തനാസിൽ മാറാൻ കഴിയുന്നവർ
- ബന്ധപ്പെടുക:
0565787992
(വിളിക്കേണ്ട സമയം: ഉച്ചക്ക് 1 മുതൽ രാത്രി 10 വരെ)
HALA Qurum Hypermarket Hiring
- ഒഴിവുകൾ:
- Accountant: കുറഞ്ഞത് 3 വർഷം പരിചയം
- Purchase Manager: 3 വർഷം പരിചയം
- Inventory Controller: 2 വർഷം പരിചയം
- Department Store Supervisor: 3 വർഷം പരിചയം
- Salesman: 2 വർഷം പരിചയം
- Graphics Designer: 2 വർഷം പരിചയം
- Fish Monger: 2 വർഷം പരിചയം
- അപേക്ഷ അയക്കുക:
Email: halahypermarketqurm@gmail.com
WhatsApp:7855 9872
Restaurant – Cook
- വിശേഷത: നാടൻ ഫുഡ്, ഒമാനി ഫുഡ് തയ്യാറാക്കാൻ കഴിയണം.
- വിസ: Employer നൽകും
- WhatsApp: +968 90503776
Service & Sales Vacancy
- സ്ഥലം: Oman
- വിശേഷത: Arabic ഭാഷ അറിയണം.
- മുൻഗണന: നിലവിൽ Oman-ൽ ഉള്ളവർ
- WhatsApp: +968 78577794
Coffee Shop – Barkha
- തസ്തികകൾ: 3 ഒഴിവുകൾ
- വിശേഷത: Oman-ൽ ഉള്ളവർക്ക് മുൻഗണന
- WhatsApp: +968 97097426
Store Keeper – Sohar
- സ്ഥലം: Electronics & Home Appliances Store
- വിശേഷത: ഗൾഫ് എക്സ്പീരിയൻസ്
- Contact:
99384163
Coffee Shop – Buraimi
- വിശേഷത: പൊറോട്ട പണി പരിചയമുള്ള മലയാളി അല്ലെങ്കിൽ ബംഗാളി
- Contact:
91350007
Porotta & Dosa Maker Vacancy
- WhatsApp:
+00968 97188786
ശ്രദ്ധിക്കുക:
ഈ വിവരങ്ങൾ നേരിട്ട് നൽകുന്ന കോൺടാക്ട് നമ്പറുകളിൽ മാത്രം അന്വേഷിക്കുക. നമ്മുടെ ഗ്രൂപ്പ് ഒരു മാധ്യമം മാത്രമാണ്. ജോലികൾ സംബന്ധിച്ച ചുമതല ഞങ്ങൾ ഏറ്റെടുക്കുന്നില്ല.