Author

admin

Browsing

അരീക്കോട് : യാത്രക്കാരുടെ സൗകര്യാർത്ഥം അരീക്കോട് നിന്നും തൃശൂർ ഭാഗത്തേക്കും തിരിച്ചുമുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ ഏറ്റവും പുതിയ സമയവിവരങ്ങൾ ലഭ്യമാക്കി. അരീക്കോട് നിന്നും പെരിന്തൽമണ്ണ വഴി തൃശൂർ ഭാഗത്തേക്ക് പുലർച്ചെ 3.25 മുതൽ രാത്രി 11.30 വരെ നിരവധി സർവീസുകളാണ് നിലവിലുള്ളത്. പുലർച്ചെ 3.25-ന് കുന്നംകുളം വഴിയുള്ള താമരശ്ശേരി – എറണാകുളം ഫാസ്റ്റ് പാസഞ്ചറോടെയാണ് ഈ റൂട്ടിലെ പ്രതിദിന സർവീസുകൾ ആരംഭിക്കുന്നത്. തുടർന്ന് തിരുവമ്പാടി, ആനക്കാംപൊയിൽ, സുൽത്താൻ ബത്തേരി, കൂമ്പാറ, മാനന്തവാടി, മുത്തപ്പൻപുഴ എന്നിവിടങ്ങളിൽ നിന്നായി പാലാ, കട്ടപ്പന, ചേർത്തല, മൂലമറ്റം, തൃശൂർ, തിരുവനന്തപുരം, തൊടുപുഴ ഭാഗങ്ങളിലേക്ക് രാവിലെ 8.45 വരെ തുടർച്ചയായ സർവീസുകളുണ്ട്. ഉച്ചയ്ക്ക് ശേഷം 1.15 മുതൽ രാത്രി 11.30 വരെ മൈസൂർ, മാനന്തവാടി, സുൽത്താൻ ബത്തേരി, തിരുനെല്ലി, കൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കുമളി, കൊട്ടാരക്കര എന്നിവിടങ്ങളിലേക്കായി മിന്നൽ, സൂപ്പർ ഡീലക്സ് ഉൾപ്പെടെയുള്ള മികച്ച സർവീസുകളും യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം. ഇതിൽ മിക്ക ബസുകളും കുന്നംകുളം, ഷൊർണ്ണൂർ വഴിയാണ് കടന്നുപോകുന്നത്.

തൃശൂരിൽ നിന്നും അരീക്കോട് ഭാഗത്തേക്കും സമാനമായ രീതിയിൽ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അർദ്ധരാത്രി 12.01-ന് ഷൊർണ്ണൂർ വഴിയുള്ള പത്തനംതിട്ട – മൈസൂർ സൂപ്പർ ഡീലക്സിലാണ് മടക്കയാത്രയിലെ സർവീസുകൾ തുടങ്ങുന്നത്. പിന്നാലെ കൊട്ടാരക്കര, കുമളി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ ബസുകൾ പുലർച്ചെ 4.15 വരെ അരീക്കോട് ഭാഗത്തേക്ക് സർവീസ് നടത്തുന്നുണ്ട്. പകൽ സമയങ്ങളിൽ രാവിലെ 11.20 മുതൽ രാത്രി 10.20 വരെ തൃശൂർ, തിരുവനന്തപുരം, എറണാകുളം, പാലാ, ഇരിങ്ങാലക്കുട, പത്തനംതിട്ട തുടങ്ങിയ ഡിപ്പോകളിൽ നിന്നും സുൽത്താൻ ബത്തേരി, താമരശ്ശേരി, തിരുവമ്പാടി, മാനന്തവാടി, ബംഗളൂരു, തിരുനെല്ലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, സ്വിഫ്റ്റ് എ.സി സീറ്റർ സർവീസുകളും തൃശൂരിൽ നിന്നും അരീക്കോട് വഴി കടന്നുപോകുന്നുണ്ട്.

റോഡിലെ ഗതാഗത കുരുക്കുകൾ കാരണം ബസുകളുടെ സമയക്രമത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ ‘onlineksrtcswift.com’ സന്ദർശിക്കുകയോ, ‘Ente KSRTC Neo-OPRS’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. സർവീസുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി താമരശ്ശേരി (9188933811), പെരിന്തൽമണ്ണ (9188933806), തിരുവമ്പാടി (9188933812), തൃശൂർ (9188933797) എന്നീ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

അരീക്കോട്: കേരള മാപ്പിള കലാ അക്കാദമി അരീക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ബോഡി യോഗവും ‘കൂട്ടും പാട്ടും’ എന്ന പേരിൽ കലാവിരുന്നും സംഘടിപ്പിച്ചു. അരീക്കോട് സലാം പാർക്കിൽ വെച്ച് നടന്ന പരിപാടി അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ പൂവത്തിക്കൽ ഉദ്ഘാടനം ചെയ്തു. ലത്തീഫ് സി. അധ്യക്ഷനായ ചടങ്ങിൽ അഡ്വക്കറ്റ് സഫീർ എം.ടി. സ്വാഗതം ആശംസിച്ചു.

ജനറൽ സെക്രട്ടറി അബ്ദുനാസർ മാടത്തിങ്ങൾ യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അമേരിക്കൻ-ഇസ്രായേൽ സാമ്രാജ്യത്വ ശക്തികളുടെ നിഷ്ഠൂരമായ ആക്രമണങ്ങളിൽ നിന്നും സമൂഹത്തെ രക്ഷിക്കണമെന്ന പ്രാർത്ഥനയോടെയാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് പി.എം. ലുഖ്മാൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ചാപ്റ്ററിന്റെ കീഴിൽ വളർന്നുവരുന്ന യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വരും ദിവസങ്ങളിൽ വിവിധയിനം കലാപരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

ചടങ്ങിൽ റസാക്ക് കെ., ഷീജ പി.സി., എം.എ. സുഹൈൽ, മഹ്ബൂബ് എം.പി. (കുഞ്ഞാണി), ഹുസ്സൈൻ കുനിയിൽ, സാവിത്രി ടീച്ചർ, ജസീല മാമ്പുഴ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് നടന്ന ‘കൂട്ടും പാട്ടും’ സംഗീത വിരുന്നിൽ ലുകുമാൻ ബാബു വി.പി., സലാം കൊന്നലത്ത്, സലീന എം.പി., ലുകുമാൻ പി.എം., എം.എ. സുഹൈൽ, അഷ്‌റഫ്‌ ടി.വി., സഫീർ എം.ടി., അഷ്‌റഫ്‌ കോഴിക്കോട്, അജ്മൽ ചീമാടൻ, യാസിർ കെ. എന്നിവർ ഗാനങ്ങൾ ആലപിച്ചു.

നഗരങ്ങളിൽ ജോലി ചെയ്യാൻ ഗ്രാമങ്ങളിൽ നിന്ന് പലരും കുടിയേറാറുണ്ട്. പക്ഷേ, ജോലി കിട്ടിയാലും അവരുടെ ജീവിതം പലപ്പോഴും ജോലി മാത്രമായിത്തീരും. അവർക്കു സ്വയം അന്വേഷിക്കാനും, പുതിയ കാര്യങ്ങൾ കാണാനുമുള്ള അവസരം കുറവായിരിക്കും. ഇതാണ് മൈ അസ്ലി ഫ്രെഷ് എന്ന കമ്പനി ശ്രദ്ധിച്ച ഒരു യാഥാർത്ഥ്യം.

ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഈ ഫിഷ് ആൻഡ് മീറ്റ് ബ്രാൻഡ്, തൊഴിലാളികൾക്ക് ജോലി മാത്രമല്ല, ജീവിതം അനുഭവിക്കാനും വളരാനുമുള്ള അവസരം നൽകുന്ന ‘വർക്ക് & എക്സ്പ്ലോർ’ എന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ്.

ഈ പദ്ധതിയിലൂടെ ജീവനക്കാർക്ക് പ്രതിമാസമായി ഒരു എക്സ്പ്ലോറേഷൻ അലവൻസ്, പെയ്ഡ് അവധികൾ, കൂടാതെ തങ്ങളുടെ താൽപര്യങ്ങൾ പിന്തുടരാനും പുതിയ കഴിവുകൾ പഠിക്കാനുമുള്ള സഹായവും ലഭിക്കും. അതായത്, ജോലി ജീവിതം മനുഷ്യത്വബോധത്തോടെ ആസ്വദിക്കാനുള്ള ഒരു അവസരമാണിത്.

ഈ ആശയം രൂപപ്പെട്ടത് കമ്പനി സ്ഥാപകനായ.ജമനുദീൻ പി യുടെ സ്വന്തം അനുഭവത്തിൽ നിന്നാണ്. ഗ്രാമത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് കുടിയേറി, അദ്ദേഹം തന്റെ ബിസിനസ്സ് ആരംഭിച്ചെങ്കിലും, രണ്ടുവർഷത്തോളം നഗരത്തെ ശരിയായി കാണാനോ അതിന്റെ സാധ്യതകൾ മനസിലാക്കാനോ അവസരം ലഭിച്ചില്ല. “ജീവിതം ജോലിയായി മാത്രം തീരരുത്” എന്ന ബോധ്യം തന്നെയാണ് അദ്ദേഹത്തെ ‘എക്സ്പ്ലോർ ബെംഗളൂരു’ എന്ന ആശയത്തിലേക്ക് നയിച്ചത്.

അദ്ദേഹം വിശ്വസിക്കുന്നത് ലളിതമാണെങ്കിലും ശക്തമാണ് — ഒരു കമ്പനിയുടെ കടമ ജോലി സൃഷ്ടിക്കുന്നതിൽ മാത്രം അവസാനിക്കരുത്; ഓരോ തൊഴിലാളിക്കും സ്വപ്നം കാണാനും വളരാനും അവസരം നൽകണം.

മൈ അസ്ലി ഫ്രെഷ് ഇതിനകം തന്നെ ഉപഭോക്താക്കളിൽ വിശ്വാസം നേടിയ ഒരു ബ്രാൻഡാണ്. അവർ ഓർഡറിന് ശേഷം മാത്രമേ മീറ്റും ഫിഷും മുറിച്ചുകൊടുക്കൂ, കൂടാതെ ഉപഭോക്താവിന്റെ ഇഷ്ടാനുസൃത കട്ട് രീതിയും തിരഞ്ഞെടുക്കാനാകും. സമയബന്ധിത ഡെലിവറിയും അവരുടെ ശക്തമായ വാഗ്ദാനമാണ്.

WhatsApp: +918618800300

https://api.aslifresh.com/redirect?place=malay6w-0821d2

കീഴുപറമ്പ് : കീഴുപറമ്പ് പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ദയനീയാവസ്ഥയിൽ കേരള ഹൈക്കോടതി രൂക്ഷമായ വിമർശനം ഉയർത്തി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ താത്ക്കാലിക കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി WP(C) No. 18985/2025 എന്ന കേസിൽ കീഴുപറമ്പ് സ്വദേശി CPM റഫീക്കിന്റെ ഹർജിയിലാണ് കോടതി പഞ്ചായത്തിനെതിരെ വിമർശനം ഉന്നയിച്ചത്. ജസ്റ്റിസ് സി.എസ്. ഡയസ് ഇറക്കിയ ഉത്തരവിൽ, പഞ്ചായത്ത് ഭരണകൂടത്തിന്റെ വീഴ്ചയെ കോടതി ചൂണ്ടിക്കാട്ടി.

പൊതുജനാരോഗ്യത്തോടുള്ള നിസ്സംഗത

‘മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ യഥാർത്ഥ ദുരവസ്ഥ വെളിപ്പെടുത്തുന്നു, ആഴ്ചയിൽ 300 രോഗികൾ വരെ എത്തുന്ന ഈ കേന്ദ്രം പ്രവർത്തിക്കുന്നത് തികച്ചും അനുചിതമായ താത്കാലിക സൗകര്യങ്ങളിലാണെന്ന്’ കോടതി ഉത്തരവിൽ പറയുന്നു.

കോടതിയുടെ കർശന നിർദേശങ്ങൾ

– പഞ്ചായത്ത് നിലവിലെ താത്കാലിക സൗകര്യത്തിൽ പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിപ്പിക്കരുത്
– ആഴ്ചയിൽ 300 രോഗികളെ ഉൾക്കൊള്ളാൻ കഴിയുന്ന നല്ല അടിസ്ഥാന സൗകര്യമുള്ള ബദൽ സ്ഥലത്തേക്ക് മാറ്റണം
– ജൂൺ 7-ന് മുമ്പ് അടിയന്തര തീരുമാനം എടുക്കണം
– ജൂൺ 11-ന് പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം

പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചു

കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് സഫിയ എം.സി. ജൂൺ 9-ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ ജൂൺ 7ന് മുന്നെ കോടതി ഉത്തരവ് നടപ്പാക്കണം എന്നിരിക്കെ അധികൃതർ നടപടി വൈകിപ്പിക്കുന്നത് ചികിത്സക്കായി എത്തുന്ന രോഗികളെ കൂടുതൽ വലക്കും. കീഴ്പറമ്പ പഞ്ചായത്തിന്റെ അനാസ്ഥ പൊതുജനാരോഗ്യത്തോടുള്ള കടുത്ത വെല്ലുവിളിയുടെ തെളിവാണ്. പ്രാഥമികാരോഗ്യ സേവനം ലഭിക്കാനുള്ള പൗരന്മാരുടെ അടിസ്ഥാന അവകാശത്തെ പഞ്ചായത്ത് ഭരണകൂടം സംരക്ഷിച്ചേ മതിയാകൂ.

കുനിയിൽ : കുനിയിൽ പ്രഭാത് ലൈബ്രറി വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘അഭിമാനമാകണം ഭാവി തലമുറ’ എന്ന വിഷയം അവതരിപ്പിച്ച് മഞ്ചേരി എക്സൈസ് പ്രിവെന്റീവ് ഓഫീസർ സാജിദ് കാരക്കുന്ന് പ്രഭാഷണം നടത്തി. ലഹരി ഉണ്ടാക്കുന്ന മാരകഭവിഷ്യത്തുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. വായനശാല പ്രസിഡന്റ്‌ അബ്ദുൽഷുക്കൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിമുക്തി ചെയർമാൻ അബു വേങ്ങമണ്ണിൽ സ്വാഗതവും വായനശാല സെക്രട്ടറി അഷ്‌റഫ്‌ മുനീർ നന്ദിയും പ്രകാശിപ്പിച്ചു. കുഞ്ഞാലിക്കുട്ടി കെ, അലി കരുവാടൻ, റിഷാദ് കെ.ടി, ജലീസ് കെ.പി, ഹുസൈൻ പി.ടി ഗോപാലൻ പി എന്നിവർ നേതൃത്വം നൽകി.

അരീക്കോട് : പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ കൂട്ടായ്മയുടെ നാലുടീമുകൾ വീതം പങ്കെടുത്ത നോക്കൗട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ സലാം നായകനായ ഇന്ത്യൻ ടീമും യൂസഫ് സി നായകനായ അർജന്റീന ടീമും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽപിരിഞ്ഞു. പെനാൽറ്റി ഷൂട്ടൗട്ടിലും തുല്യത നേടിയപ്പോൾ ടോസിലൂടെ യൂസഫ് സിയുടെ അർജന്റീന ടീം വിജയികളായി വിജയികൾക്ക് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ബഷീർ ചെമ്പകത്ത് ട്രോഫികൾ നൽകി. റണ്ണേഴ്സ് നുള്ള ട്രോഫി കെ എഫ് എ വൈസ് പ്രസിഡണ്ട് കാഞ്ഞിരാല അബ്ദുൽ കരീമും നിർവഹിച്ചു. ചടങ്ങിന് യൂസഫ് ചീമേടൻ നൗഷാദ് കടൂരൻ സലീം തൊടുവിൽ കെവി ജാഫർ അബ്ദുൾ നാസർ എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നാലുമാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി തുടർന്ന് ആരോഗ്യ കൂട്ടായ്മ അംഗങ്ങൾക്ക് വേണ്ടി സ്പോർട്സ് മത്സരവും ഇഫ്താർ സംഗമവും ഉല്ലാസയാത്രയും പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും എടവണ്ണ ആരോഗ്യ കൂട്ടായ്മയുമായി സൗഹൃദ ഫുട്ബോൾ മത്സരവും കൂട്ടയോട്ടവും സമാപനത്തിന്റെ ഭാഗമായി ഗാനമേളയും ഉണ്ടായിരിക്കും എന്ന് ജനറൽ കൺവീനർ തൊടുവിൽ സലീം അറിയിച്ചു.

സൗഹൃദ ഫുട്ബോൾ ടൂർണമെന്റിലെ റണ്ണേഴ്സ് ടീം

അരീക്കോട് : എറണാകുളം മഹാരാജാസ്കോളേജ് സിന്തറ്റിക് ഗ്രൗണ്ടിൽ നടന്ന ഓൾ കേരള സീനിയർ അത്‌ലറ്റിക് മീറ്റിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു 75 വയസ്സിന് മുകളിലുള്ള വിഭാഗത്തിൽ മൂന്ന് കിലോമീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും, 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും വെള്ളിമെഡലും നേടി വിളക്കത്തിൽ കുഞ്ഞുമുഹമ്മദ് അരീക്കോടിന്റെ അഭിമാന താരമായി. കൂടാതെ 80 വയസ്സിനു മുകളിലുള്ള വിഭാഗത്തിൽ മൂന്ന് കിലോമീറ്റർ നടത്തത്തിൽ രണ്ടാം സ്ഥാനവും വെള്ളിമെഡലും 200 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും വെള്ളിമിടലുംനേടി കെ.സി ഹംസയും നാടിന്റെ യശസ്സ് ഉയർത്തി.

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് യൂണിറ്റും, റെഡ് റിബൺ ക്ലബ്ബും സംയുക്തമായി അരീക്കോട് ബസ് സ്റ്റാൻഡിൽ നാഷണൽ യൂത്ത് ഡേയുടെ ഭാഗമായി എയ്ഡ്സ് വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ഷിബിൻ ലാൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മാധ്യമപ്രവർത്തകൻ സൈഫുദ്ദീൻ കനനാരി എയ്ഡ്സ് വിരുദ്ധ ബോധവൽക്കരണം സന്ദേശം നൽകി. വിദ്യാർഥികൾ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് നടത്തി. പരിപാടിക്ക് കോഡിനേറ്റേഴ്സ് ആയ ലിജു ജോസഫ്, അമൃത ,കോളേജ് പിആർഒ സന്തോഷ് അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.

അരീക്കോട്: ഹാഫിള് നഈം ഫൈസിയുടെ ഒപ്പം ആക്സിഡൻ്റിൽ പെട്ട് ചികിത്സയിലായിരുന്ന ജുനൈദ് ഫൈസി മരണ പെട്ടു. എസ്കെഎസ്എസ്എഫ് അരീക്കോട് മേഖല സർഗലയ സമിതി അംഗവും അരീക്കോട് ക്ലസ്റ്റർ എസ്കെഎസ്എസ്എഫ് ഫ്വൈസ് പ്രസിഡന്റും പെരുംപറമ്പ് യൂണിറ്റ് എസ് കെഎസ്എസ്എഫ് ട്രഷററുമായ ജുനൈദ് ഫൈസി മരണപ്പെട്ടു.

മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പെരുംപറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്.

തോട്ടുമുക്കം : യു ജി സി നെറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ തോട്ടുമുക്കം സാലിം അക്കാദമിയിലെ വിദ്യാർഥികളെ ആദരിച്ചു. ഒബിസി വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും അറബിയിൽ ജെ ആർ ഫ് നേടിയ ഏഴ് വിദ്യാർത്ഥികളിൽ രണ്ടു വിദ്യാർത്ഥികളായ ഫായിസ് സഖാഫിയെയും ഫായിസ് പിവി യെയും, NET കരസ്ഥമാക്കിയ അബ്ദുൽ ഫത്താഹ്, ഹാഫിൾ സൽമാൻ ഫാരിസ്, സൽമാൻ പട്ടാമ്പി എന്നീ വിദ്യാർഥികളെയാണ് ആദരിച്ചത്. സാലിം അക്കാദമിയിൽ നടന്ന ചടങ്ങ് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഷമീർ സഖാഫി അധ്യക്ഷത വഹിച്ചു. ബിനോയ്, അബു , ഉനൈസ് ഖുതുബി, റാഫി ഖുതുബി എന്നവർ സംസാരിച്ചു.

ചിത്രം – യു ജി സി നെറ്റ് നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിന് സാലിം അക്കാദമി സംഘടിപ്പിച്ച ചടങ്ങ് ലിൻ്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.