മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെയാണ് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
അരീക്കോട് : മെയ് ഒന്ന് ലോക തൊഴിലാളി ദിനത്തിൽ മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി അരീക്കോട് സി.ഐ.ടി.യു മെയ്ദിന റാലി സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി വൈസ് പ്രസി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.റ്റി.എ സബ്ബ് ജില്ലാ സിക്രട്ടറി സനോജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം അരീക്കോട് ഏരിയ സെക്രട്ടറി കെ. ഭാസകരൻ പ്രസംഗിച്ചു. രഞ്ജിത് മാസ്റ്റർ നന്ദി പറഞ്ഞു.
അരീക്കോട്: നോർത്ത് കൊഴക്കോട്ടൂർ, കൊടപ്പത്തൂർ പറമ്പ്, മുഹമ്മദ് കുട്ടി ദേവശ്ശേരി, (കൊടപ്പത്തൂർ ഇണ്ണി ) മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 8:30ന് നോർത്ത് കൊഴക്കോട്ടൂർ വലിയ ജുമ്അത്ത് പള്ളിയിൽ വെച്ച് നടക്കും.
അരീക്കോട് : കാരങ്ങാടൻ കുരിക്കത്തൊടി അബ്ദു ഹാജി മരണപ്പെട്ടു. മയ്യത്ത് നമസ്കാരം അരീക്കോട് താഴത്തങ്ങാടി ജുമാ മസ്ജിദിൽ ഇന്ന് ഉച്ചക്ക് 12 മണിക്ക്.
അരീക്കോട് പുളിക്കൽ സ്കൂളിൻ്റെ പിറകിലുള്ള വീട്.
തൃക്കളയൂർ : കീഴുപറമ്പ് തൃക്കളയൂർ കുറുവങ്ങാടൻ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ മരണപെട്ടു. മക്കൾ പരേതരായ ഇസ്മായീൽ, അബ്ബാസലി മാസ്റ്റർ. മയ്യിത്ത് നമസ്കാരം ഇന്ന് 12മണിക്ക് കീഴുപറമ്പ് ചൂരോട്ടു ജുമാ മസ്ജിദ്. മയ്യിത്ത് കീഴുപറമ്പ് പിച്ചമണ്ണിൽ അബ്ബാസലി മാസ്റ്ററുടെ വീട്ടിൽ.
കിഴിശ്ശേരി: കുഴിഞ്ഞൊളം സ്വദേശി കുന്നൻ അബ്ദുറഹിമാൻ മുസ്ല്യാർ കണ്ണൂരിൽ ജോലി സ്ഥലത്ത് കിണർ പണിക്കിടെ കിണറ്റിൽ വീണ് മരണപ്പെട്ടു. മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
ഊർങ്ങാട്ടിരി: തെരട്ടമ്മൽ അങ്കണവാടിയുടെ വാർഷികാഘോഷവും ശാരദ ടീച്ചർക്കുള്ള യാത്രയയപ്പും തെരട്ടമ്മൽ എ.എം.യു.പി സ്കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ ജമീല നജീബിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി വാസു ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം 3.30 മുതൽ ആരംഭിച്ച പരിപാടിയിൽ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം മുഹമ്മദ് കുട്ടി, മെമ്പർ അനുരൂപ്, ഐസിഡിഎസ് ഓഫീസർ ബാസിമ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ കെ ഷൗക്കത്തലി, അലിമാൻ കൈതറ, ഖദീജ ടീച്ചർ എന്നിവർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് എ.എൽ.എം.എസ്.സി അംഗങ്ങളായ ബിന്ദു ടീച്ചർ, അസീസ് മാസ്റ്റർ, അബ്ദുൽ ലത്തീഫ് സി, നാദിഷ് ബാബു കെ സി, സുബൈർ മാസ്റ്റർ, റസാഖാക്ക, അബ്ദുന്നാസർ പാലത്തിങ്ങൽ എന്നിവരും കൂടാതെ ഉബൈദാജി, മുഹമ്മദ് ശരീഫ് കെ പി, ജംഷീദ് ഒടുങ്ങാടൻ എന്നിവരും നേതൃത്വം നൽകി.
തിരുവനന്തപുരം : വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ പൊള്ളുന്ന വെയിലിൽ തുറസായ സ്ഥലത്തു മേയാൻ വിടുന്നത് ഒഴിവാക്കണം. 11നു മുൻപും നാലിനു ശേഷവും മാത്രം പശുക്കളെ മേയാൻ വിടണം.
തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കണം. ഫാൻ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാൻ സഹകരമാവും. മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ / തുള്ളി നന/ സ്പ്രിങ്ക്ളർ / നനച്ച ചാക്കിടുന്നത് ഉത്തമമാണ്. ശുദ്ധമായ തണുത്ത കുടിവെള്ളം ദിവസത്തിൽ എല്ലാ സമയവും ലഭ്യമായിരിക്കണം (കറവപശുക്കൾക്ക് 80- 100 ലിറ്റർ വെള്ളം / ദിവസം) ധാരാളം പച്ചപ്പുല്ല് തീറ്റയായി ലഭ്യമാക്കണം.മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തണം.
ചൂടും ഈർപ്പവും (ഹ്യൂമിഡിറ്റി) കൂടിയ പകൽ സമയങ്ങളിൽ നനയ്ക്കുന്നത് മൂലം കന്നുകാലികളുടെ ശരീരം പെട്ടെന്ന് തണുക്കുകയും തുടർന്ന് ശരീരോഷമാവ് സ്വയം നിയന്ത്രിക്കുന്നതിലേക്കായി കുറച്ചു സമയത്തിന് ശേഷം ശരീരോഷ്മാവ് സ്വയം വർദ്ധിക്കുന്നതിനും മറ്റു അസ്വസ്ഥതകൾക്കും കാരണമാകും. താരതമ്യേന ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാൻ ശ്രദ്ധിക്കണം.
കനത്ത ചൂട് മൂലം കന്നുകാലികളിൽ കൂടുതൽ ഉമിനീർ നഷ്ടപ്പെടുന്നത് മൂലം ദഹനക്കേടും വയറിളക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തണം. വേനൽ ചൂട് മൃഗങ്ങളുടെ ശരീര സമ്മർദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. ചൂടുകാലത്തു ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേൻ , ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാൽ അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്മോസിസ്, ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു. ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി കർഷകർ സ്വീകരിക്കണം.
ബാക്ടീരിയ പരത്തുന്ന അകിടുവീക്കം വേനൽക്കാലത്തു സാധാരണ കണ്ടുവരുന്ന അസുഖമാണ്. ഇതു നിയന്ത്രിക്കുന്നതിനു കറവയുള്ള മൃഗങ്ങളുടെ അകിടിൽ നിന്നും പാൽ പൂർണമായി കറന്ന് ഒഴിവാക്കേണ്ടതും ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടുമായി കറവ ക്രമീകരിക്കണം. കൃഷിപ്പണിക്കുപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മുതൽ വൈകിട്ടു നാലു വരെയുള്ള സമയങ്ങളിൽ കൃഷിപ്പണിക്കായി നിയോഗിക്കരുത്. പ്രാദേശികമായി പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം.
സൂര്യാഘാത ലക്ഷണങ്ങളും ശ്രദ്ധിക്കണം. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരിക, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടണം.
സൂര്യാഘാതമേറ്റാൽ ആദ്യം ചെയ്യേണ്ടത്
1. തണുത്ത വെള്ളം തുണിയിൽ മുക്കി ശരീരം നന്നായി തുടയ്ക്കുക.
2. കുടിക്കാൻ ധാരാളം വെള്ളം നൽകുക
വേനൽക്കാലത്ത് അരുമ മൃഗങ്ങളുടെ പരിപാലനം
·വളർത്തു മൃഗങ്ങൾക്ക് എല്ലായ്പ്പോഴും ശുദ്ധമായ തണുത്ത ജലം കുടിയ്ക്കാൻ പാകത്തിന് എല്ലാസമയത്തും ലഭ്യമാണെന്ന് ഉറപ്പാക്കുക.
·പകൽ സമയത്തു അടച്ചിട്ടതും വായു സഞ്ചാരമില്ലാത്തതുമായ മുറികളിൽ അരുമമൃഗങ്ങളെ പാർപ്പിക്കരുത്.
·ഫാനുകളോ എയർ കൂളറുകളോ ഉള്ള മുറികളിൽ പകൽ സമയങ്ങളിൽ അരുമ മൃഗങ്ങളെ പാർപ്പിക്കുന്നതു അഭികാമ്യം ആയിരിക്കും.
·രോമം കൂടിയ ഇനത്തിൽ പെട്ട അരുമ മൃഗങ്ങളെ വേനൽക്കാലത്തു ഗ്രൂമിംഗിന് വിധേയമാക്കി അവയുടെ രോമക്കെട്ടുകളുടെ അളവു കുറയ്ക്കുന്നത് ചൂട് കുറക്കുന്നതിന് സഹായകരമാകും.
·കോൺക്രീറ്റ്/ ടിൻ ഷീറ്റുകൊണ്ടുള്ള കൂടുകളുടെ മേൽക്കൂരകളിൽ നനഞ്ഞ ചണം ചാക്ക് വിരിക്കുന്നതും ഇടയ്ക്കിടയ്ക്ക് ചാക്കിൽ വെള്ളം തളിക്കുന്നതും കൂടുകളിൽ ചൂട് കുറക്കുന്നതിന് സഹായകരമായിരിക്കും.
·രാവിലെ ഒൻപതു മണി മുതൽ വൈകീട്ട് നാല് മണി വരെയുള്ള സൂര്യപ്രകാശത്തിനു ചൂട് വളരെ കൂടുതലായതിനാൽ അവയെ പാർപ്പിച്ചിരിക്കുന്ന കൂടുകളിൽ നേരിട്ട് സൂര്യപ്രകാശം പതിയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.
·ശുദ്ധമായ കുടിവെള്ളത്തോടൊപ്പം വിറ്റാമിൻ തുള്ളിമരുന്നുകൾ നൽകുന്നത് ചൂടുകാലത്തു ഓമന മൃഗങ്ങൾക്കുണ്ടാകുന്ന അസുഖങ്ങൾക്ക് പ്രതിരോധം തീർക്കാൻ സഹായകരമായിരിക്കും
·ചൂടുകാലത്തു ബാഹ്യ പരാദങ്ങൾ പെറ്റുപെരുകുന്ന സമയമായതിനാൽ ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി അരുമ മൃഗങ്ങളുടെ ഉടമസ്ഥർ സ്വീകരിക്കേണ്ടതാണ്.
·ചൂട് കൂടിയ ഉച്ച സമയങ്ങളിൽ ആഹാരം നൽകാതെ ചൂട്കുറവുള്ള സമയങ്ങളിൽ പ്രത്യേകിച്ച് രാവിലെയും വൈകീട്ടും പല നേരങ്ങളിലായി എളുപ്പം ദഹിക്കുന്ന ആഹാരം നൽകുന്നതാണ് നല്ലത്.
·അടച്ചിട്ട കാറുകളിൽ അരുമ മൃഗങ്ങളെ ഒറ്റക്കാക്കി ഉടമസ്ഥർ പുറത്തുപോകരുത് .
·വളർത്തു മൃഗങ്ങളുമായുള്ള വാഹനത്തിലെ യാത്രകൾ കഴിവതും രാവിലെയും വൈകിട്ടുമായി ക്രമീകരിക്കേണ്ടതാണ്.
·യാത്രകളുടെ ഇടവേളകളിൽ ശുദ്ധമായ കുടിവെള്ളം നൽകേണ്ടതാണ്.
·ചൂട് കൂടിയ പകൽ സമയങ്ങളിൽ റോഡിലോ കോൺക്രീറ്റ് നടപ്പാതയിലോ അരുമ മൃഗങ്ങളെ നടത്തരുത്.
·ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം അരുമ മൃഗങ്ങളെ നടത്താനും വ്യായാമത്തിനും കൊണ്ട് പോകാൻ ശ്രദ്ധിക്കേണ്ടതാണ്.
സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ
·ശരീരോഷ്മാവ് വർധിക്കുക
·അമിതമായ ശ്വാസോച്ഛാസം
·സാധാരണ ഗതിയിലും കൂടുതലായി ഉമിനീർ കാണുക
·വിറയൽ
·തളർന്നു വീഴുക
·ആഹാരം കഴിയ്ക്കാതിരിക്കുക
·ക്ഷീണം
·ഛർദി
സൂര്യാഘാതമേറ്റാൽ ആദ്യം ചെയ്യേണ്ടത്
1. സൂര്യാഘാതമേറ്റാൽ ഉടൻ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക.
2. തണുത്ത വെള്ളം തുണിയിൽ മുക്കി ശരീരം നന്നായി തുടയ്ക്കുക.
3. കുടിക്കാൻ തണുത്ത വെള്ളം നൽകുക.
4. ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടുക
വിളയിൽ: പളളിമുക്ക് ചാലോടിയിൽ തൊട്ടിപറമ്പൻ അബ്ദുല്ല എന്ന കുഞ്ഞു എന്നവർ മരണപെട്ടു. മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 7.30 ന് പളളിമുക്ക് വലിയ ജുമാ മസ്ജിദിൽ. മക്കൾ മോയിൻ കുട്ടി,ഇബ്രാഹിം, അബൂബക്കർ, ജാഫർ, ആസിഫ്, സിദ്ദീഖ്, ശഹർബാന്.
അരീക്കോട്: അരീക്കോട് ബ്ലോക്ക് പരിവാർ പ്രസിഡൻ്റ് ജാഫർ ചാളകണ്ടിയുടെ ആദ്യക്ഷതിയിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ പരിവാർ പ്രസിഡൻ്റ് ലത്തീഫ് മഞ്ചേരി ഉദ്ഘാടനം ചെയ്തു. നാസർ അരീക്കോട് സ്വാഗതം പറഞ്ഞ പരിപാടിയിൽ സെക്രട്ടറി അബ്ദുൽ സലാം കുഴിമണ്ണ റിപ്പോർട്ട് അവതരണവും വരവ് ചിലവ് കണക്ക് സൈനുദ്ധീൻ പൊന്നാടും നിർവ്വഹിച്ചു. പരിവാർ മുഖ്യ രക്ഷാധികാരി എം.പി.ബി ഷൗക്കത്ത് ആശംസകൾ അർപ്പിച്ചു. പുതിയ ഭാരവാകളെ തെരെടഞ്ഞെടുക്കാൻ ജില്ലാ പ്രസിഡൻ്റ് ലത്തീഫ് മഞ്ചേരി നേതൃത്യം നൽകി.