Author

admin

Browsing

മൈത്ര: അംഗൻവാടി ടീച്ചർക്കുള്ള യാത്രയയപ്പും,കുട്ടികളുടെ കലാ വിരുന്നും മൈത്ര ബ്രിഡ്ജ് ഓഡിറ്റോറിയത്തിൽ വെച്ച നടന്നു. ടീച്ചർ കുള്ള ഉപഹാരം ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ജിഷ വാസു നിർവഹിച്ചു. ബ്ലോക്ക്‌ മെമ്പർ ജമീല അയ്യൂബ് ആദ്യക്ഷം വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ്‌ ഉത്ഘാടനം ചെയ്ത പരിപാടിയിൽ പഞ്ചായത്ത് മെമ്പർമാരായ കെ.സൈനബ, അലീമ കെ. ബാസിമ ഐ സി ഡി എസ് സൂപ്പർ വൈസർ, ഫിറോസ് പി, പി.അബ്ദുറഹ്മാൻ, ആലികുട്ടി, സകീർ കെ കുഞ്ഞുട്ടി, അലിഹസ്സൻ, ശിഹാബ് കെ, ഷമീർ അലി പി, പി.ടീ ബിചാപ്പു അലി പി.വി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഷമീർ കെ നന്ദി പറഞ്ഞു.

അരീക്കോട്: അരീക്കോട് താഴത്തങ്ങാടി സ്വദേശിനിയായിരുന്ന പഴയ കാല റേഷൻ /അരി / നെല്ല് വ്യവസായിനി കെ.ടി ആയ്ചീവിതാത്ത എന്ന ആയിശുമ്മ പരേതനായ പുവ്വത്തി മുഹമ്മാക്കയുടെ ഭാര്യ മരണപ്പെട്ടിരിക്കുന്നു. മക്കൾ: പരേതനായ പുവ്വത്തി ലത്തീഫ്, കരീം മാഷ്, ശൗക്ക (റിയാദ്). മയ്യിത്ത് വെസ്റ്റ് പത്തനാപുരത്ത് കരീം മാസ്റ്ററുടെ വീട്ടിൽ. മയ്യിത്ത് നിസ്കാരം രാവിലെ 8:30 ന് വെസ്റ്റ് പത്തനാപുരം ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കും.

അരീക്കോട്: കഴിഞ്ഞ ദിവസം എടവണ്ണപ്പാറ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണപ്പെട്ട ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി ഉമ്മളത്ത് മിഥുൻ എന്നവരുടെ മൃതദേഹം നടപടി ക്രമങ്ങൾക്കു ശേഷം മെഡിക്കൽ കോളേജിൽ നിന്നും വീട്ടിൽ എത്തിക്കും. തുടർന്ന് സംസ്കാരം ഇന്ന് (29/04/24) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിൽ തച്ചണ്ണ കുടുംബ ശ്മശാനത്തിൽ നടക്കും.

അരീക്കോട്: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് വേണ്ടി അരീക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നേരിട്ട് ഇറങ്ങി പ്രവർത്തിച്ചെന്ന് ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. രാഹുൽഗാന്ധി പോപ്പുലർ ഫ്രണ്ടുമായി ധാരണ ഉണ്ടാക്കി എന്നും, വിഷയത്തിൽ കോൺഗ്രസ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യർ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ചാനൽ ചർച്ചകളിൽ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ കടുത്ത വർഗീയത പ്രചരിപ്പിച്ച് കുപ്രസിദ്ധനാണ് ഇദ്ദേഹം.

സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വയനാട്ടിൽ എടക്കര , നിലമ്പൂർ, അരീക്കോട് , കൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ പലയിടത്തും പോപ്പുലർ ഫ്രണ്ടുകാർ പരസ്യമായാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി ബൂത്ത് തല പ്രവർത്തനം നടത്തിയത്. പോപ്പുലർ ഫ്രണ്ടും രാഹുൽ ഗാന്ധിയും തമ്മിലുണ്ടാക്കിയ ധാരണ എന്താണ് ? കോൺഗ്രസ് വ്യക്തമാക്കണം.

അരീക്കോട്: ഊർങ്ങാട്ടിരി കുരിക്കലംപാട് ബൂത്ത് (45) യുഡിഎഫ് കമ്മിറ്റി വയനാട് മണ്ഡലം സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രാചാരനാർത്ഥം കുടുംബ സംഗമം സംഘടിപ്പിച്ചു. യോഗം, ബൂത്ത് കൺവീനർ സജീർ മൂഴിയിലിൻ്റെ അധ്യക്ഷതയിൽ ഏറനാട് എംഎൽഎ പി.കെ ബഷീർ ഉദ്ഘാടനം ചെയ്തു. എൽസിസി നിരീക്ഷകൻ സാ സനദി മുഖ്യാതിഥിയായി പങ്കെടുത്തു. യോഗത്തിൽ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഷാഫി മുഖ്യ പ്രഭാഷണം നടത്തി.

യുഡിഎഫ് ബൂത്ത് ചെയർമാൻ കാസിം സ്വാഗതം പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അനൂപ് മൈത്ര, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ത്രാവോട് മുജീബ്, ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ബിചുട്ടി, സി ടി റഷീദ്, സൈതലവി, റഹൂഫ് മാസ്റ്റർ, മനീഷ്, സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. റംഷീദ് മൂഴിയിൽ, ജാഫർ, ഷിജു, യാസിർ, അഫ്നാൻ, ശ്രീജ, ജസീല, ഗണേശൻ തുടങ്ങിയവർ നേതൃതം നൽകി.

അരീക്കോട്: അരീക്കോട് കൊഴക്കോട്ടൂർ ആറ്റുപുറം കേശവൻ നമ്പൂതിരി സ്മാരക കെട്ടിടത്തിൽ അരീക്കോട് ഗ്രാമ പഞ്ചായത്ത്, ജൻ ശിക്ഷൻ സൻ സ്ഥാൻ മലപ്പുറവും നടപ്പാക്കുന്ന സൗജന്യ അസിസ്റ്റന്റ് ഡ്രസ്സ് മേക്കേഴ്സ് പൂർത്തിയാക്കിയ വനിതകൾക്ക്സെന്റോഫ് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട ഉദ്ഘാടനം നിർവ്വഹിച്ചു.

വാർഡ് മെമ്പർ ശ്രീജ അനിയൻ ആദ്യക്ഷത വഹിച്ചു. മൂന്ന് മാസ കോഴ്സിൽ ഇരുപത് വീട്ടമ്മമാർ പരീശീലനം നേടി. പഠിതാങ്കളുടെ
കലാപരിപാടിഅരങ്ങേറി. സജ്‌ന ടീച്ചർ, ജെ.എസ് കോഡിനേറ്റർ സാജിദ മേടം എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു. സാജിദ പി.കെ സ്വാഗതവും, സിനി അനൂപ് നന്ദിയും പറഞ്ഞു.

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്ത് കാറുംബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. രണ്ട്പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ മുക്കം പെരുമ്പടപ്പ് സ്വദേശി കരിമ്പിൽ അഖിലാണ് ചികിത്സയിരിക്കെ മരിച്ചത്.നീലേശ്വരം സ്വദേശികളായ അജയ്, ജയാനന്ദ് എന്നിവർ ചികിത്സയിലാണ്.മുക്കം അത്താണി പെട്രോൾപമ്പിന് മുന്നിൽ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. എതിർദിശയിലേക്ക് പോവുന്നതിന് തിരിക്കാനായി പെട്രോൾപമ്പിൽ കയറ്റിയ കാർ പമ്പിൽനിന്ന്‌ പുറത്തിറങ്ങുമ്പോൾ മുക്കംഭാഗത്ത് നിന്നുവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

അരീക്കോട്: വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അരീക്കോട് അങ്ങാടിയിൽ ഐതിഹാസിക റോഡ്ഷോ നടത്തി. ഏറനാട്ടിലെ യുഡിഎഫ് മുന്നണിയുടെ ശക്തി തെളിയിക്കുന്നതായിരുന്നു ഡി.കെ ശിവകുമാറിന്റെ റോഡ്ഷോ. തുടർന്ന് അദ്ദേഹം പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് സംസാരിച്ചു. പി.കെ ബഷീർ എംഎൽഎ, എ.ഡബ്ലിയു അബ്‌ദുറഹിമാൻ തുടങ്ങി നിരവധി യു.ഡി.എഫ് നേതാക്കൾ അദ്ദേഹത്തെ അനുഗമിച്ചു.

കിഴുപറമ്പ്: പ്രത്യേക ശ്രദ്ധയും പരിഗണയും അർഹിക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനും എല്ലാവരെയും ഒന്നിച്ച് മികവിലേക്ക് ഉയർത്തുന്നതിനുമായി കിഴുപറമ്പ് GVHSS ൽ രൂപം നൽകിയ ഹെലൻ കെല്ലർ ക്ലബ്ബ് പ്രവർത്തനം തുടങ്ങി. തിരഞ്ഞെടുക്കപ്പെട്ട 80 ഓളം രക്ഷിതാക്കൾക്കും അധ്യാപകർക്കും രണ്ട് ഘട്ടമായാണ് പരിശീലനം നൽകിയത്. എസ്എംസി ചെയർമാൻ എം.ഇ ഫസൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ഇ.സി ജുമൈലത്ത് അധ്യക്ഷത വഹിച്ചു. ബ്ആർസി ട്രയിനർ കെ.രഞ്ജിത് മുഖ്യാതിഥിയായിരുന്നു. കോർഡിനേറ്റർ കെ. റാഹത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. പിടിഎ വൈസ് പ്രസിഡൻറ് എം.കെ. അഫ്സൽ ബാബു, അംഗങ്ങളായ കെ.ടി. അൻവർ, കെ. മുനാദിർ, എം. സൈറാബാനു തുടങ്ങിയവർ പ്രസംഗിച്ചു. സ്പെഷൻ ഫാക്കൽറ്റി സുനിയ ലിറാർ ക്ലാസ് നയിച്ചു. സിനിയർ അസിസ്റ്റൻറ് പി.ജെ. പോൾസൺ സ്വാഗതവും സി.എ.ഷാഹിന നന്ദിയും പറഞ്ഞു. അധ്യാപകരായ വി .ഷഹിദ്, ടി.രാമചന്ദ്രൻ, കെ.സൈഫുദ്ധീൻ, പി. നൗഷാദ്, സി.കെ. പ്രവീൺ, കെ. സൗബിന, ടി.ഷിജി, എ. സജീന, കെ.ടി. ഖാലിസ തുടങ്ങിയവർ നേതൃത്വം നൽകി.

അരീക്കോട്: നവീകരിച്ച എസ്.എസ്.എഫ് അരീക്കോട് ഡിവിഷൻ സ്റ്റുഡൻസ് സെൻ്റർ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ഈസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ നിർവഹിച്ചു. കെ.പി.എച്ച് തങ്ങൾ കാവനൂർ പ്രാർത്ഥന നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് അരീക്കോട് സോൺ ജനറൽ സെക്രട്ടറി അസീസ് മാസ്റ്റർ, എസ്.വൈ.എസ് പ്രസിഡണ്ട് മുജീബ് റഹ്മാൻ അഹ്സനി, എസ്.എം.എ മേഖലാ സെക്രട്ടറി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി റാഫി കുറ്റൂളി സ്വാഗതവും ഹാത്തിം ഷഹൽ നന്ദിയും പറഞ്ഞു.