Author

admin

Browsing

ഡൽഹി : വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂൺ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.

സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ഡൽഹി മുഖ്യമന്ത്രി സുപ്രീംകോടതിയിൽ ഹ‍ർജി നൽകിയത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാൾ തനിക്ക് ജാമ്യം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസമില്ലെന്നും അരവിന്ദ് കെജ്രിവാള്‍ ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകർ പ്രതികരിച്ചു.

സംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാല് വർഷ കോഴ്‌സിന്റെ ജൂലൈ ഒന്നിന് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധികരിക്കുമെന്ന് മന്ത്രി പറഞ്ഞു.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 7. മൂന്ന് വർഷം കഴിഞ്ഞാൽ ഡിഗ്രി ലഭിക്കും. പഠിച്ചുകൊണ്ടിരിക്കെ മറ്റ് കോളജിലേക്ക് മാറാം. ഹോണേഴ്‌സ് ബിരുദമെടുത്താൽ പിജിക്ക് ഒരു വർഷം മതിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

നിലവിലെ മൂന്ന് വര്‍ഷത്തോട് ഒരു വര്‍ഷം കൂട്ടി ചേര്‍ക്കുക എന്നതല്ല പുതിയ ബിരുദ കോഴ്‌സുകൊണ്ട് ഉദ്ദേശിക്കുന്നത്. അടിസ്ഥാനപരമായ മാറ്റങ്ങള്‍ അടക്കമാണ് കരിക്കുലം തയ്യാറാക്കിയത്. സമൂലമായ മാറ്റം കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

നാലാം വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്‌സ് ബിരുദം ലഭിക്കും. ഒന്നിലേറെ വിഷയങ്ങളില്‍ താല്‍പര്യം ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതനുസരിച്ചു വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. ആവശ്യത്തിന് അനുസരിച്ച് ക്രെഡിറ്റുകള്‍ നേടിയാല്‍ രണ്ടര വര്‍ഷം കൊണ്ട് ബിരുദം ലഭിക്കും. ജൂണ്‍ ഏഴ് വരെ അപേക്ഷ സ്വീകരിക്കും. ആദ്യ അലോട്‌മെന്റ് ജൂണ്‍ 22ന് നടക്കും.

ഇടയ്ക്ക് പഠനം നിര്‍ത്തിയ കുട്ടികള്‍ക്ക് റീ എന്‍ട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ജൂലൈ ആദ്യവാരം മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. കോളേജ് യൂണിയന്‍ ഇലക്ഷന്‍ സെപ്റ്റംബര്‍ 30നു മുമ്പായി നടക്കുമെന്നും മന്ത്രി അറിയിച്ചു.

അരീക്കോട്: ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ 100% വിജയത്തിനൊപ്പം എ പ്ലസ് ശതമാനത്തിൽ ജില്ലയിൽ പൊതു വിദ്യാലയങ്ങളിൽ ഒന്നാമതെത്തി സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ. പരീക്ഷയെഴുതിയ 130 കുട്ടികളിൽ 64 പേർക്കും ഫുൾ എ പ്ലസ് നേടിയാണ് സ്കൂൾ അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്. എ പ്ലസ് ശതമാനത്തിൽ സ്കൂൾ പൊതു വിദ്യാലയങ്ങളിൽ സംസ്ഥാന തലത്തിൽ മൂന്നാമത് എത്തി.

സ്കൂളിൽ നടത്തിയ അനുമോദന ചടങ്ങ് പി ടി എ പ്രസിഡന്റ് ടി പി മുനീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ അബ്ദുസ്സലാം അക്കാഡമിക് സെക്രട്ടറി കെ.വി കാമിൽ, എംപി റഹ്മത്തുള്ള, മുഹ്സിൻ ചോലയിൽ, കെ പി സുഹൈൽ, മുഹമ്മദ് റാഫി, നവാസ് ചീമാടൻ, ഷിഫ, ദിൽബർ റോഷൻ തുടങ്ങിയവർ സംസാരിച്ചു.

കീഴുപറമ്പ്: എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി പതിനഞ്ചാം തവണയും നൂറു മേനി കൊയ്ത കീഴുപറമ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ മിന്നും താരങ്ങളെയും ഫുൾ A+ നേടിയ 33 പേരെയും അനുമോദിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് മെഡലുകളും മധുരവും വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ഇ.സി ജുമൈലത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.സുരേഷ്, പ്രിൻസിപ്പൽ കെ.എസ്.പ്രിയംവദ, എസ്എംസി ചെയർമാൻ എംഇ ഫസൽ, പിടിഎ വൈസ് പ്രസിഡന്റ് എം.കെ അഫ്സൽ ബാബു, എസ്പിജി ചെയർമാൻ വി. നിസാമുദ്ദീൻ, പിടിഎ അംഗങ്ങളായ റഫീഖ് ബാബു, റസിയാബി, സ്റ്റാഫ് സെക്രട്ടറി പി.കെ പ്രകാശൻ, അധ്യാപകരായ ടി. സുരേഷ് ബാബു, അനിത പി, എം.എസ്. സൈറാബാനു, വി. ഷഹീദ്, പി. റസിയ തുടങ്ങിയവർ പ്രസംഗിച്ചു. പി. സുരേന്ദ്രൻ, പി.സി പ്രവീൺ, മാജിദ എം.കെ, ശ്രുതി, ബേബി ഷബ്ന, സൈഫുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ അൽ അമീൻ ഗാനമാലപിച്ചു.

The Kerala SSLC (Secondary School Leaving Certificate) Exam Results 2024 have been officially announced, with an impressive 99.69% pass percentage. This year, 71,831 students secured A+ grades in all subjects, demonstrating their exceptional academic performance. The results were declared by Education Minister V. Sivankutty at a press conference held in Thiruvananthapuram.

Key Highlights:

THSLC and AHSLC Results Also Released:

Along with the SSLC results, the results for THSLC (Technical Higher Secondary School Leaving Certificate) and AHSLC (Arts Higher Secondary School Leaving Certificate) examinations have also been announced.

Overall Performance:

The 2024 SSLC exam results showcase the dedication and hard work of students and teachers across Kerala. The consistent high pass percentage and the increasing number of students achieving top grades reflect the state’s commitment to providing quality education.

Congratulations to all the successful students!

This remarkable achievement is a testament to their resilience and perseverance in the face of challenges. We wish them continued success in their future endeavors.

അരീക്കോട്: സിപിഐഎം അരീക്കോട് ഏരിയ കമ്മിറ്റി ഓഫീസിലെ മീഡിയ റൂമിൻ്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് നിർവ്വഹിച്ചു. ഏരിയ സെക്രട്ടറി കെ. ഭാസ്കരൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പാർട്ടിയുടെ അരീക്കോട് ഏരിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് മികച്ച സൗകര്യത്തോടെ പുതിയ മീഡിയ റൂം തുറന്നത്.

കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്ലിംലീഗ് പ്രഭാഷകനുമായിരുന്ന പി എച്ച് അബ്ദുള്ള മാസ്റ്റർ മരണപെട്ടു. മയ്യിത്ത് രാവിലെ 10 മണിവരെ കാരാടുള്ള വസതിയിലും തുടർന്ന് കാരാട് ഇ കെ ഓഡിറ്റോറിയത്തിലും പൊതു ദർശനത്തിനു വെക്കുന്നതാണ്.
ജനാസ നമസ്കാരം 1:30 കാരാട് ജുമാമസ്ജിദിൽ.

തുടർന്ന് 2.30ന് ആക്കോട് ജുമാമസ്ജിദിൽ ജനാസ നിസ്ക്കാരവും ഖബറടക്കവും നടക്കുന്നതാണ്.

ആധാർ രേഖകൾ പ്രകാരം 121 വയസ് പ്രായമുള്ള മലപ്പുറത്തിന്‍റെ മുതുമുത്തശ്ശി വളാഞ്ചേരി കലമ്പന്‍ വീട്ടില്‍  കുഞ്ഞീതുമ്മ ഓർമയായി.  വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 

അഞ്ചു തലമുറകളെ ചേര്‍ത്ത് പിടിച്ചിരുന്ന കുഞ്ഞീതുമ്മ  കലമ്പന്‍ വീടിന്‍റെ പടിയിറങ്ങുകയാണ്. കലമ്പന്‍ വീടിൻ്റെ വരാന്തയിൽ സൊറ പറഞ്ഞിരിക്കാന്‍ ഇനി കുഞ്ഞീതുമ്മയില്ലന്നത് പേരക്കുട്ടികളേയും നാട്ടുകാരെയുമെല്ലാം കണ്ണീരണിയിക്കുകയാണ്. അടുത്ത കാലം വരേയും പൂർണ ആരോഗ്യവതിയായിരുന്നു കുഞ്ഞീതുമ്മ.

ആധാര്‍ കാര്‍ഡ് പ്രകാരം 1903 ജൂണ്‍ 2നാണ്  കുഞ്ഞീതുമ്മയുടെ ജനനം. ഓത്തുപള്ളിയിലെ പഠനത്തിന് ശേഷമാണ് പതിനേഴാം വയസിൽ കലമ്പന്‍ സെയ്താലിയുമായുള്ള വിവാഹം.

കുഞ്ഞീതുമ്മയുടെ പതിമൂന്ന് മക്കളില്‍ മൂന്ന് പേരാണിപ്പോള്‍ ജീവിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍  നൂറ്റിയിരുപതാം ജന്‍മദിനം  ആഘോഷമാക്കിയതും ചർച്ചയായിരുന്നു.

അരീക്കോട്: ലോക തൊഴിലാളി ദിനത്തിൻ്റെ ഭാഗമായി കൊഴക്കോട്ടൂർ പ്രതിഭാ കലാ-കായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മെയ്ദിന പ്രഭാഷണവും തുടർന്ന് എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് പരീക്ഷകളിൽ വിജയം നേടിയ പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീജാ അനിയൻ ഉദ്ഘാടനം ചെയ്തു. മെയ്ദിനം – ചരിത്രവും വർത്തമാനവുമെന്ന വിഷയത്തിൽ എംടി മുസ്തഫ പ്രഭാഷണം നടത്തി. അബ്ദുന്നാസർ, സുരേഷ് തയ്യിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അരീക്കോട്: സാലിമോൻ (ബീച്ചിപ്പ) കുടുംബ സഹായ സമിതി ഫണ്ടിലേക്ക് മലപ്പുറം ജില്ലാ ടിംമ്പർ കട്ടിങ്ങ് & ലോഡിങ്ങ് അസോസിയേഷൻ (MTCLA) ജില്ലാ കമ്മിറ്റി സ്വരൂപിച്ച 115380 രൂപ (ഒന്നാം ഘട്ടം) കുടുബ സഹായ സമിതി ഭാരവാഹികളായ കെ. അബ്ദുറഹിമാൻ, അബ്ദുൽ ഖയ്യൂം, ടി.പി മുനീർ, എംടി റിഷാബുദ്ധീൻ, അഡ്വ. കെ. മുഹമ്മദ് ഷെരീഫ് എന്നിവർ ഏറ്റുവാങ്ങി.

ചടങ്ങിൽ MTCLA ജില്ലാ പ്രസിഡന്റ് ആലികുട്ടി മുണ്ടുമുഴി, സെകട്ടറി ഇബ്രാഹിം കുട്ടി അരീക്കോട്, വൈസ് പ്രസിഡന്റ് രാജൻ പി.എം, ജാഫർ വല്ലകോടൻ, അബുദ് സലാം കാളികാവ്, സുബൈർ ചുളാട്ടി, അബ്ദുൽ കരിം മലപ്പുറം, ഷഫീക്ക് ചുങ്കത്തറ തുടങ്ങിയ എക്സികുട്ടീവ് അംഗങ്ങൾ പങ്കെടുത്തു.