പത്തനാപുരം: പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി MEC 7 വ്യായാമ പരിശീലനത്തിന്റെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമൊരുക്കി ശുദ്ധമായ അന്തരീക്ഷത്തിൽ പരിശീലനം ആരംഭിച്ചു. വ്യായാമ പരിശീലനം എല്ലാ ദിവസവും രാവിലെ 6.20 മുതൽ 6.50 വരെ നടക്കും.
ഉദ്ഘാടനം ട്രൈനർ അഷ്റഫ് കോമു നിർവഹിച്ചു. അബൂബക്കർ വെള്ളയിൽ, മൊയ്ദീൻകുട്ടി പി.പി., അബ്ദുൽമജീദ് കെ., അബ്ദുന്നാസിർ ചാലി എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളും നടന്നു.
ചടങ്ങിൽ ചെയർമാൻ ചീമാടൻ യൂസഫ് അധ്യക്ഷനായിരുന്നു. കെ.എഫ്.എ വൈസ് പ്രസിഡന്റ് കെ. അബ്ദുൽകരീം, മുൻ സ്റ്റേറ്റ് ഫുട്ബാൾ താരം കെ.വി. ജാഫർ, വാർഡ് മെമ്പർ അബ്ദുറഹീം, ടിപി മുഹമ്മദലി, ടി. സലീം, യൂനുസ് എൻ., അബ്ദുന്നാസിർ മാടത്തിങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു.
MEC 7-യുടെ ഈ പുതിയ സംരംഭം ആരോഗ്യപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ വലിയ കരുത്താകുമെന്നാണ് പ്രതീക്ഷ.