Author

admin

Browsing

നഗരങ്ങളിൽ ജോലി ചെയ്യാൻ ഗ്രാമങ്ങളിൽ നിന്ന് പലരും കുടിയേറാറുണ്ട്. പക്ഷേ, ജോലി കിട്ടിയാലും അവരുടെ ജീവിതം പലപ്പോഴും ജോലി മാത്രമായിത്തീരും. അവർക്കു സ്വയം അന്വേഷിക്കാനും, പുതിയ കാര്യങ്ങൾ കാണാനുമുള്ള അവസരം കുറവായിരിക്കും. ഇതാണ് മൈ അസ്ലി ഫ്രെഷ് എന്ന കമ്പനി ശ്രദ്ധിച്ച ഒരു യാഥാർത്ഥ്യം.

ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഈ ഫിഷ് ആൻഡ് മീറ്റ് ബ്രാൻഡ്, തൊഴിലാളികൾക്ക് ജോലി മാത്രമല്ല, ജീവിതം അനുഭവിക്കാനും വളരാനുമുള്ള അവസരം നൽകുന്ന ‘വർക്ക് & എക്സ്പ്ലോർ’ എന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ്.

ഈ പദ്ധതിയിലൂടെ ജീവനക്കാർക്ക് പ്രതിമാസമായി ഒരു എക്സ്പ്ലോറേഷൻ അലവൻസ്, പെയ്ഡ് അവധികൾ, കൂടാതെ തങ്ങളുടെ താൽപര്യങ്ങൾ പിന്തുടരാനും പുതിയ കഴിവുകൾ പഠിക്കാനുമുള്ള സഹായവും ലഭിക്കും. അതായത്, ജോലി ജീവിതം മനുഷ്യത്വബോധത്തോടെ ആസ്വദിക്കാനുള്ള ഒരു അവസരമാണിത്.

ഈ ആശയം രൂപപ്പെട്ടത് കമ്പനി സ്ഥാപകനായ.ജമനുദീൻ പി യുടെ സ്വന്തം അനുഭവത്തിൽ നിന്നാണ്. ഗ്രാമത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് കുടിയേറി, അദ്ദേഹം തന്റെ ബിസിനസ്സ് ആരംഭിച്ചെങ്കിലും, രണ്ടുവർഷത്തോളം നഗരത്തെ ശരിയായി കാണാനോ അതിന്റെ സാധ്യതകൾ മനസിലാക്കാനോ അവസരം ലഭിച്ചില്ല. “ജീവിതം ജോലിയായി മാത്രം തീരരുത്” എന്ന ബോധ്യം തന്നെയാണ് അദ്ദേഹത്തെ ‘എക്സ്പ്ലോർ ബെംഗളൂരു’ എന്ന ആശയത്തിലേക്ക് നയിച്ചത്.

അദ്ദേഹം വിശ്വസിക്കുന്നത് ലളിതമാണെങ്കിലും ശക്തമാണ് — ഒരു കമ്പനിയുടെ കടമ ജോലി സൃഷ്ടിക്കുന്നതിൽ മാത്രം അവസാനിക്കരുത്; ഓരോ തൊഴിലാളിക്കും സ്വപ്നം കാണാനും വളരാനും അവസരം നൽകണം.

മൈ അസ്ലി ഫ്രെഷ് ഇതിനകം തന്നെ ഉപഭോക്താക്കളിൽ വിശ്വാസം നേടിയ ഒരു ബ്രാൻഡാണ്. അവർ ഓർഡറിന് ശേഷം മാത്രമേ മീറ്റും ഫിഷും മുറിച്ചുകൊടുക്കൂ, കൂടാതെ ഉപഭോക്താവിന്റെ ഇഷ്ടാനുസൃത കട്ട് രീതിയും തിരഞ്ഞെടുക്കാനാകും. സമയബന്ധിത ഡെലിവറിയും അവരുടെ ശക്തമായ വാഗ്ദാനമാണ്.

കീഴുപറമ്പ് : കീഴുപറമ്പ് പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ദയനീയാവസ്ഥയിൽ കേരള ഹൈക്കോടതി രൂക്ഷമായ വിമർശനം ഉയർത്തി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ താത്ക്കാലിക കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി WP(C) No. 18985/2025 എന്ന കേസിൽ കീഴുപറമ്പ് സ്വദേശി CPM റഫീക്കിന്റെ ഹർജിയിലാണ് കോടതി പഞ്ചായത്തിനെതിരെ വിമർശനം ഉന്നയിച്ചത്. ജസ്റ്റിസ് സി.എസ്. ഡയസ് ഇറക്കിയ ഉത്തരവിൽ, പഞ്ചായത്ത് ഭരണകൂടത്തിന്റെ വീഴ്ചയെ കോടതി ചൂണ്ടിക്കാട്ടി.

പൊതുജനാരോഗ്യത്തോടുള്ള നിസ്സംഗത

‘മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ യഥാർത്ഥ ദുരവസ്ഥ വെളിപ്പെടുത്തുന്നു, ആഴ്ചയിൽ 300 രോഗികൾ വരെ എത്തുന്ന ഈ കേന്ദ്രം പ്രവർത്തിക്കുന്നത് തികച്ചും അനുചിതമായ താത്കാലിക സൗകര്യങ്ങളിലാണെന്ന്’ കോടതി ഉത്തരവിൽ പറയുന്നു.

കോടതിയുടെ കർശന നിർദേശങ്ങൾ

– പഞ്ചായത്ത് നിലവിലെ താത്കാലിക സൗകര്യത്തിൽ പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിപ്പിക്കരുത്
– ആഴ്ചയിൽ 300 രോഗികളെ ഉൾക്കൊള്ളാൻ കഴിയുന്ന നല്ല അടിസ്ഥാന സൗകര്യമുള്ള ബദൽ സ്ഥലത്തേക്ക് മാറ്റണം
– ജൂൺ 7-ന് മുമ്പ് അടിയന്തര തീരുമാനം എടുക്കണം
– ജൂൺ 11-ന് പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം

പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചു

കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് സഫിയ എം.സി. ജൂൺ 9-ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ ജൂൺ 7ന് മുന്നെ കോടതി ഉത്തരവ് നടപ്പാക്കണം എന്നിരിക്കെ അധികൃതർ നടപടി വൈകിപ്പിക്കുന്നത് ചികിത്സക്കായി എത്തുന്ന രോഗികളെ കൂടുതൽ വലക്കും. കീഴ്പറമ്പ പഞ്ചായത്തിന്റെ അനാസ്ഥ പൊതുജനാരോഗ്യത്തോടുള്ള കടുത്ത വെല്ലുവിളിയുടെ തെളിവാണ്. പ്രാഥമികാരോഗ്യ സേവനം ലഭിക്കാനുള്ള പൗരന്മാരുടെ അടിസ്ഥാന അവകാശത്തെ പഞ്ചായത്ത് ഭരണകൂടം സംരക്ഷിച്ചേ മതിയാകൂ.

കുനിയിൽ : കുനിയിൽ പ്രഭാത് ലൈബ്രറി വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘അഭിമാനമാകണം ഭാവി തലമുറ’ എന്ന വിഷയം അവതരിപ്പിച്ച് മഞ്ചേരി എക്സൈസ് പ്രിവെന്റീവ് ഓഫീസർ സാജിദ് കാരക്കുന്ന് പ്രഭാഷണം നടത്തി. ലഹരി ഉണ്ടാക്കുന്ന മാരകഭവിഷ്യത്തുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. വായനശാല പ്രസിഡന്റ്‌ അബ്ദുൽഷുക്കൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിമുക്തി ചെയർമാൻ അബു വേങ്ങമണ്ണിൽ സ്വാഗതവും വായനശാല സെക്രട്ടറി അഷ്‌റഫ്‌ മുനീർ നന്ദിയും പ്രകാശിപ്പിച്ചു. കുഞ്ഞാലിക്കുട്ടി കെ, അലി കരുവാടൻ, റിഷാദ് കെ.ടി, ജലീസ് കെ.പി, ഹുസൈൻ പി.ടി ഗോപാലൻ പി എന്നിവർ നേതൃത്വം നൽകി.

അരീക്കോട് : പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ കൂട്ടായ്മയുടെ നാലുടീമുകൾ വീതം പങ്കെടുത്ത നോക്കൗട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ സലാം നായകനായ ഇന്ത്യൻ ടീമും യൂസഫ് സി നായകനായ അർജന്റീന ടീമും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽപിരിഞ്ഞു. പെനാൽറ്റി ഷൂട്ടൗട്ടിലും തുല്യത നേടിയപ്പോൾ ടോസിലൂടെ യൂസഫ് സിയുടെ അർജന്റീന ടീം വിജയികളായി വിജയികൾക്ക് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ബഷീർ ചെമ്പകത്ത് ട്രോഫികൾ നൽകി. റണ്ണേഴ്സ് നുള്ള ട്രോഫി കെ എഫ് എ വൈസ് പ്രസിഡണ്ട് കാഞ്ഞിരാല അബ്ദുൽ കരീമും നിർവഹിച്ചു. ചടങ്ങിന് യൂസഫ് ചീമേടൻ നൗഷാദ് കടൂരൻ സലീം തൊടുവിൽ കെവി ജാഫർ അബ്ദുൾ നാസർ എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നാലുമാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി തുടർന്ന് ആരോഗ്യ കൂട്ടായ്മ അംഗങ്ങൾക്ക് വേണ്ടി സ്പോർട്സ് മത്സരവും ഇഫ്താർ സംഗമവും ഉല്ലാസയാത്രയും പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും എടവണ്ണ ആരോഗ്യ കൂട്ടായ്മയുമായി സൗഹൃദ ഫുട്ബോൾ മത്സരവും കൂട്ടയോട്ടവും സമാപനത്തിന്റെ ഭാഗമായി ഗാനമേളയും ഉണ്ടായിരിക്കും എന്ന് ജനറൽ കൺവീനർ തൊടുവിൽ സലീം അറിയിച്ചു.

സൗഹൃദ ഫുട്ബോൾ ടൂർണമെന്റിലെ റണ്ണേഴ്സ് ടീം

അരീക്കോട് : എറണാകുളം മഹാരാജാസ്കോളേജ് സിന്തറ്റിക് ഗ്രൗണ്ടിൽ നടന്ന ഓൾ കേരള സീനിയർ അത്‌ലറ്റിക് മീറ്റിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു 75 വയസ്സിന് മുകളിലുള്ള വിഭാഗത്തിൽ മൂന്ന് കിലോമീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും, 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും വെള്ളിമെഡലും നേടി വിളക്കത്തിൽ കുഞ്ഞുമുഹമ്മദ് അരീക്കോടിന്റെ അഭിമാന താരമായി. കൂടാതെ 80 വയസ്സിനു മുകളിലുള്ള വിഭാഗത്തിൽ മൂന്ന് കിലോമീറ്റർ നടത്തത്തിൽ രണ്ടാം സ്ഥാനവും വെള്ളിമെഡലും 200 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും വെള്ളിമിടലുംനേടി കെ.സി ഹംസയും നാടിന്റെ യശസ്സ് ഉയർത്തി.

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് യൂണിറ്റും, റെഡ് റിബൺ ക്ലബ്ബും സംയുക്തമായി അരീക്കോട് ബസ് സ്റ്റാൻഡിൽ നാഷണൽ യൂത്ത് ഡേയുടെ ഭാഗമായി എയ്ഡ്സ് വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ഷിബിൻ ലാൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മാധ്യമപ്രവർത്തകൻ സൈഫുദ്ദീൻ കനനാരി എയ്ഡ്സ് വിരുദ്ധ ബോധവൽക്കരണം സന്ദേശം നൽകി. വിദ്യാർഥികൾ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് നടത്തി. പരിപാടിക്ക് കോഡിനേറ്റേഴ്സ് ആയ ലിജു ജോസഫ്, അമൃത ,കോളേജ് പിആർഒ സന്തോഷ് അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.

അരീക്കോട്: ഹാഫിള് നഈം ഫൈസിയുടെ ഒപ്പം ആക്സിഡൻ്റിൽ പെട്ട് ചികിത്സയിലായിരുന്ന ജുനൈദ് ഫൈസി മരണ പെട്ടു. എസ്കെഎസ്എസ്എഫ് അരീക്കോട് മേഖല സർഗലയ സമിതി അംഗവും അരീക്കോട് ക്ലസ്റ്റർ എസ്കെഎസ്എസ്എഫ് ഫ്വൈസ് പ്രസിഡന്റും പെരുംപറമ്പ് യൂണിറ്റ് എസ് കെഎസ്എസ്എഫ് ട്രഷററുമായ ജുനൈദ് ഫൈസി മരണപ്പെട്ടു.

മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പെരുംപറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്.

തോട്ടുമുക്കം : യു ജി സി നെറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ തോട്ടുമുക്കം സാലിം അക്കാദമിയിലെ വിദ്യാർഥികളെ ആദരിച്ചു. ഒബിസി വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും അറബിയിൽ ജെ ആർ ഫ് നേടിയ ഏഴ് വിദ്യാർത്ഥികളിൽ രണ്ടു വിദ്യാർത്ഥികളായ ഫായിസ് സഖാഫിയെയും ഫായിസ് പിവി യെയും, NET കരസ്ഥമാക്കിയ അബ്ദുൽ ഫത്താഹ്, ഹാഫിൾ സൽമാൻ ഫാരിസ്, സൽമാൻ പട്ടാമ്പി എന്നീ വിദ്യാർഥികളെയാണ് ആദരിച്ചത്. സാലിം അക്കാദമിയിൽ നടന്ന ചടങ്ങ് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഷമീർ സഖാഫി അധ്യക്ഷത വഹിച്ചു. ബിനോയ്, അബു , ഉനൈസ് ഖുതുബി, റാഫി ഖുതുബി എന്നവർ സംസാരിച്ചു.

ചിത്രം – യു ജി സി നെറ്റ് നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിന് സാലിം അക്കാദമി സംഘടിപ്പിച്ച ചടങ്ങ് ലിൻ്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

അരീക്കോട്: പുത്തലം വൈസിയയുടെ നാല്പതാം വാർഷികത്തിന്റെ ഭാഗമായി പുത്തലം പ്രദേശത്തെ വനിതകളെ വയനാട്ടിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. രാവിലെ പുത്തലത്തിൽ നിന്നും അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗം സൂറ ഫ്ലാഗ് ഓഫ് നിർവഹിച്ചു. വയനാട് ചുരം എൻ ഊര് അമ്പലവയൽ പൂപ്പലി കാരപ്പുഴ ഡാം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.

ഇതുവരെ വിനോദയാത്രകൾ പോകാത്തവരും നിർധനരരും സാധാരണക്കാരുമായ രജിസ്റ്റർ ചെയ്ത് തെരഞ്ഞെടുക്കപ്പെട്ട 45 മുതിർന്ന സ്ത്രീകളെയാണ് യാത്രയ്ക്കുവേണ്ടി കൊണ്ടുപോയിരുന്നത്.
വൈസി യയുടെ വനിത വളണ്ടിയർമാരുടെ മേൽ നോട്ടത്തത്തിലാണ് യാത്രകൾ ഒരുക്കിയത്. ക്ലബ് സെക്രട്ടറി മുനീർ,കെ സി അനീസ്, കണ്ണഞ്ചേരി സത്താർ,യു ഇർഫാൻ,പനോളി മുജീബ്,ഫിറോസ് ഖാൻ,യുഎസ് ഖാദർ തുടങ്ങിയർ നേതൃത്വം നൽകി. കഴിഞ്ഞമാസം വയോജനങ്ങൾക്കുള്ള
മലമ്പുഴ യാത്ര സംഘടിപ്പിച്ചിരുന്നു.

വെറ്റിലപ്പാറ: താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം പ്രൊജക്റ്റിന്റെ ഭാഗമായി വെറ്റിലപ്പാറ ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.

സെന്റ് അഗസ്റ്റിൻസ് ഇടവക വികാരി ഫാ. ജോസഫ് വടക്കേൽ ഉദ്ഘാടനം ചെയ്തു. ജിവിഎസ് പ്രസിഡന്റ്‌ മേഴ്‌സി ജെയിംസ് അധ്യക്ഷത വഹിച്ചു.
അരീക്കോട് ബ്ലോക്ക്‌ മെമ്പർ ബീന വിൻസെന്റ് മുഖ്യപ്രഭാഷണവും സിഒഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര ആമുഖപ്രഭാഷണവും നടത്തി.

ഏരിയ കോർഡിനേറ്റർ ഷൈനി സിബി, പ്രോഗ്രാം കോർഡിനേറ്റർ ജോയി കെസി, ആൽബിൻ സഖറിയാസ് എന്നിവർ പ്രസംഗിച്ചു. റോണി ഗിൽബർട്ട്, വിപിൻ വാസുദേവൻ എ, ധന്യ എം എന്നിവർ ക്ലാസുകൾ നയിച്ചു.