കീഴുപറമ്പ്: തൃക്കളയൂർ തണൽ ജനസേവന കേന്ദ്രത്തിന് കീഴിൽ 150ഓളം പേർക്ക് നോട്ട്ബുക്ക് വിതരണവും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് വിജയികൾ, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് ജേതാക്കൾ എന്നിവർക്ക് അവാർഡ് ദാനവും നടത്തി. തൃക്കളയൂർ ദയ സെന്ററിൽ നടന്ന ചടങ്ങ് കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ ഉദ്ഘാടനം ചെയ്തു. പി.കെ ഷിഹാബ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജാഫർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സഹ്ല മുനീർ, എം. റഹ്മത്തുള്ള എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വി. ഷഹീദ് മാസ്റ്റർ സ്വാഗതവും തണൽ സെക്രട്ടറി ഇ. ഫാസിൽ അലി നന്ദിയും പറഞ്ഞു. പി.കെ. അൻവർ, വി. അബൂബക്കർ, ടി. നജീബ്, എം.മുബഷിർ, വി.പി. ഖമറുദ്ദീൻ, കെ. അബ്ദുസ്സമദ്, ഷാക്കിർ തുടങ്ങിയവർ നേതൃത്വം നൽകി. തൃക്കളയൂർ പ്രദേശത്ത് നിർധനരായ ആളുകൾക്ക് വീട് നിർമ്മാണം, വീട് പുനരുദ്ധാരണം, സൗജന്യ മെഡിക്കൽ ക്ലിനിക്, ഫിസിയോ തെറാപ്പി തുടങ്ങിയ സേവനങ്ങൾ നൽകി വരുന്ന വേദിയാണ് തണൽ ജനസേവന കേന്ദ്രം.
അരീക്കോട് : കേരള മാപ്പിള കലാ അക്കാദമി ‘കുടുംബമീറ്റ്’ കിഴിശ്ശേരിയിൽ വെച്ച് സംഘടിപ്പിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. ഗൃഹ പ്രവേശനത്തോടനുബന്ധിച്ചു കിഴിശ്ശേരി അബൂക്കർ സാഹിബിന്റെ വസതിയിൽ മാപ്പിള കലാ അക്കാദമിയുടെ കുടുംബാഗങ്ങൾ ചേർന്ന് നടത്തിയ കുടുംബസംഗമവും വിവിധ ഗായിക ഗായഗന്മാരുടെ ആലാപനവും ആകർഷകമായി.
സംസ്ഥാന സെക്രട്ടറിമാരായ ഇശ്റത്ത് സബാഹ് ടീച്ചർ, ജിൽസിയ ടീച്ചർ, പി.വി ഹസീബ് റഹ്മാൻ, ബഷീർ തൊട്ടിയൻ, വി.എം ഹുസൈൻ, ഷരീഫ് ബാവ മോങ്ങം, പി.പി സഫറുല്ല അരീക്കോട്, അയിശ മൊറയൂർ, ഖൈറുന്നീസ കുറ്റിപ്പാല, ശിഹാബ് അരീക്കോട്, റഫീഖ് അരീക്കോട്, എ.എം റഫീഖ് മാസ്റ്റർ, കെ. സക്കീർ എന്നിവർ സംസാരിച്ചു. വി.കെ അബൂബക്കർ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു.
അരീക്കോട്: അരീക്കോട് ബ്ലോക്ക് പരിവാർ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് കുട നിർമ്മാണ പരിശീലനം നൽകി. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പരിവാർ രക്ഷാധികാരി എംപിബി ഷൗക്കത്തിൻ്റെ സാന്നിദ്യത്തിൽ പരിവാർ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജാഫർ ചാളക്കണ്ടി ചിക്കോട്, പരിവാർ മെമ്പർ മുബഷിറക്ക് കുട നിർമ്മാണ കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ അരീക്കോട് ബ്ലോക്ക് പരിവാർ പ്രസിഡൻ്റ് സൈനുദ്ധീൻ പൊന്നാട്, സെക്രട്ടറി സലാം കുഴിമണ്ണ, ട്രഷറർ റഫീഖ, കോഡിനേറ്റർ നാസർ അരീക്കോട്, അരിക്കോട് പരിവാർ സെക്രട്ടറി നസിയ എന്നിവർ പങ്കെടുത്തു. ഒന്നാം ഘട്ടത്തിൽ 10 രക്ഷിതാക്കൾക്ക് പരിശീലനം നൽകി. കുട നിർമ്മാണ പരിശീലനത്തിന് ശ്രീനി മേലാറ്റൂർ നേതൃത്വം നൽകി.
കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് 2023 -24 വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികളിൽ ഫുൾ എ പ്ലസ് നേടിയ പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും ‘അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങ് ഏറനാട് നിയോജക മണ്ഡലം എം ൽ എ പി.കെ ബഷീർ സാഹിബ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ അധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ സ്പീക്കർ എം.എ സുഹൈൽ ക്ലാസ്സിന് നേതൃത്വം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി.എ റഹ്മാൻ, ജില്ല പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ, ബ്ലോക്ക് മെമ്പർമാരായ രത്നകുമാരി, ബീന വിൻസൻൻറ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ സി.കെ. സഹ ല മുനീർ, ജംഷീറബാനു, മെമ്പർമാരായ എം.പി അബ്ദുറഹ്മാൻ, തസ് ലീന ഷബീർ, സാക്കിയ നിസാർ, റഫീഖ് ബാബു, എം.എം മുഹമ്മദ്, വിജയ ലക്ഷ്മി, ഷഹർബാൻ, ഷൈജു, ആസൂത്രണ സമിതി അംഗം കെ. നജീബ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സി.എ ഷുക്കൂർ, പി.സി ചെറിയാത്തൻ, മുഹമ്മദ് മാസ്റ്റർ, ശശി കുമാർ എന്നിവർ പ്രസംഗിച്ചു.
കൊഴക്കോട്ടൂർ : അരീക്കോട് സർവീസ് സഹകരണ ബാങ്കിന്റെയും കൊഴക്കോട്ടൂർ പ്രതിഭ കലാ കായിക സാംസ്കാരിക വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകാരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടന ചടങ്ങ് അരീക്കോട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഹഫ്‌സത്ത് നിർവഹിച്ചു. ചടങ്ങിന് കെ.കെ രമേഷ് ബാബു അധ്യക്ഷനായി. വാർഡ് മെമ്പർ ശ്രീജ അനിയൻ, ഗോപൻ മാസ്റ്റർ, സുരേഷ് തയ്യിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നഹീം. പി നന്ദി പ്രകാശിപ്പിച്ചു.
കുനിയിൽ : സ്ക്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി കീഴുപറമ്പ മണ്ഡലം ഐ.എസ്.എം യൂണിറ്റി വളണ്ടിയർമാർ കുനിയിൽ അൽ അൻവാർ സ്ക്കൂൾ ക്ലാസ് റൂമുകളും പരിസരവും ശുചീകരിച്ചു. യൂണിറ്റി വളണ്ടിയർമാരായ മുജീബ് കൊട്ടുപ്പുറം, നവാസ്. പി.കെ, മെഹ്ബൂബ് കെ.ടി, വി.പി അമീൻ, ഷമീൽ, റഊഫ് എം.പി തുടങ്ങിയവർ നേതൃത്വം നൽകി. സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.എ. ലത്തീഫ് നിർദ്ദേശങ്ങൾ നൽകി.
മലപ്പുറം: പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിൽ അപേക്ഷിച്ചത് 81,785 വിദ്യാർത്ഥികൾ. ഇവരിൽ 81,122 വിദ്യാർത്ഥികളുടെ അപേക്ഷകൾ കൺഫർമേഷൻ നടത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷിച്ചത് മലപ്പുറത്താണ്. സംസ്ഥാനത്തൊട്ടാകെ 4,64,994 വിദ്യാർത്ഥികളാണ് പ്ലസ്‌വണ്ണിന് ഇതുവരെ അപേക്ഷ സമർപ്പിച്ചത്. സ്‌പോർട്സ് ക്വാട്ടയിലേക്ക് 1,500 പേർ അപേക്ഷ നൽകി. ഇതിൽ 874 അപേക്ഷകൾ ജില്ലാ സ്‌പോർട്സ് കൗൺസിൽ പരിശോധിച്ചു. 563 അപേക്ഷകൾ ഓൺലൈൻ കൺഫർമേഷൻ നൽകുകയും ചെയ്തു.
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളിലേക്കുള്ള പ്ലസ്‌വൺ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണമാണ് ഇന്ന് വൈകിട്ട് അഞ്ചോടെ അവസാനിക്കുക. 29ന് പ്ലസ്‌വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് നടക്കും. ആദ്യ അലോട്ട്‌മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂൺ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂൺ 19നും ആയിരിക്കും. ജൂൺ 24ന് ക്ലാസ് തുടങ്ങും.
ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം സീറ്റും എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റും കൂട്ടുമെന്ന് നേരത്തേ തന്നെ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. അപേക്ഷിക്കുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം സീറ്റ് കൂടി അധികമായി നൽകും.
ഊർങ്ങാട്ടിരി: പ്ലസ് വൺ ബാച്ചുകൾ വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കെ എസ് യു മലപ്പുറം ജില്ലാ കമ്മിറ്റി ആഹ്വാനപ്രകാരം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ കോലം കത്തിച്ച് കെ എസ് യു ഏറനാട് അസബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
ഊർങ്ങാട്ടിരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കെ എസ് യു മലപ്പുറം ഉപാധ്യക്ഷൻ ഷമീർ കാസിം മുഖ്യപ്രഭാഷണം നടത്തി. കെ എസ് യു അസബ്ലി പ്രസിഡന്റ് മുഹമ്മദ് ജവാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റഷീദ്, ജില്ല ജനറൽ സെക്രട്ടറിമാരായ മുബഷിർ, ഫയാസ്, സഫ്‌വാൻ, മണ്ഡലം പ്രസിഡന്റുമാരായ ഹമീം, മുസ്താഖ് എന്നവർ ആശംസകൾ അർപ്പിച്ചു.
അരീക്കോട്: അരീക്കോട് ബ്ലോക്ക് പഞ്ചായത്തിൻെറ നേതൃത്വത്തിൽ കർഷകർക്ക് കൂൺകൃഷി പരിശീലനം സംഘടിപ്പിക്കുന്നു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ഇന്ന് മുതൽ ഒരാഴ്ച (29/5 ബുധൻ) വരെയാണ് 6 ദിവസം കൂൺകൃഷി പരിശീലനം നൽകുന്നത്.
വണ്ടൂരിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഗ്രാമവികസന മന്ത്രലയത്തിന് കീഴിൽ കാനറാബാങ്ക് നേരിട്ട് നടത്തുന്ന RSETI യാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ഇതിന് വിപണനം കണ്ടെത്തുന്നതിന് മാർഗ നിർദേശവും നൽകും.
പ്രായപരിധി -18-45
മെയ് 22ന് മുൻപ് ജനിച്ചവരും 17 വയസ്സ് പൂർത്തിയവരും
APL/BPL ബാധകമല്ല
താല്പര്യമുള്ളവർ താഴെ പറയുന്ന രേഖകളുമായി അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തുക.
ആവശ്യമായ രേഖകൾ
- ആധാർ കാർഡ് കോപ്പി
- റേഷൻ കാർഡ് കോപ്പി
- വയസ്സ് തെളിയിക്കുന്ന രേഖ
- രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9497073725
ഊർങ്ങാട്ടിരി: ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം തെരട്ടമ്മൽ അങ്ങാടിയിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി വാസു നിർവ്വഹിച്ചു. വാർഡ് മെമ്പർമാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി തെരട്ടമ്മൽ ടൗൺ പരിസരം, പഞ്ചായത്ത് സ്റ്റേഡിയം ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.