Author

admin

Browsing

ദുബൈ: ടാക്സി സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ‌.ടി‌.എ) പുതിയ പദ്ധതികൾ നടപ്പിലാക്കി. 500 എയർപോർട്ട് ടാക്സികളിൽ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുകവലി കണ്ടെത്തുന്നതിനുള്ള ക്യാമറകൾ ഘടിപ്പിച്ചിരിക്കുകയാണ്. കൂടാതെ വാഹനങ്ങളിൽ എയർ ഫ്രഷ്‌നറുകൾ ഉപയോഗിക്കുന്നതിനും പ്രാരംഭമായ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ടാക്സികളിൽ ശുചിത്വത്തിനുള്ള പ്രത്യേക നടപടികൾ

ശുചിത്വം ഉറപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി അധികൃതർ രാജ്യതലത്തിൽ ബോധവത്കരണ ക്യാമ്പയിനുകളും സംഘടിപ്പിക്കുന്നു. ടെക്സി യാത്രക്കാരുടെ സുരക്ഷയും ആഹ്ലാദകരമായ യാത്രാനുഭവങ്ങളും ലക്ഷ്യമിട്ടുള്ള ഈ പ്രവർത്തനങ്ങൾ ആർ.ടി.എയുടെ പൊതുമുദ്രയായിത്തീരുകയാണ്.

ഡ്രൈവർമാർക്കും പ്രത്യേക പരിശീലനം

ഡ്രൈവർമാർക്കും ഡ്രൈവിങ് സ്കൂളുകളിലെ ഇൻസ്ട്രക്ടർമാർക്കും ശുചിത്വവുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ നൽകി വരുന്നു. വാഹനങ്ങളും ഡ്രൈവർമാരും നിഷ്കളങ്കത പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് പ്രതിമാസ വിലയിരുത്തലുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഉപഭോക്തൃ സംതൃപ്തി വിലയിരുത്തൽ

2025 മുതൽ ഉപഭോക്താക്കളുടെ സംതൃപ്തി അളക്കുന്നതിനായി സർവേകളും ഷോപ്പർ അസസ്മെന്റുകളും ആരംഭിക്കും. ഓരോ ലക്ഷം കിലോമീറ്ററിലൊരിക്കൽ ശുചിത്വ പരിശോധനകളും പുതിയ മാനദണ്ഡങ്ങൾ പ്രകാരം നടപ്പിലാക്കും.

ആർ.ടി.എയുടെ ഈ സംരംഭം ടാക്സി സേവനങ്ങളിൽ പുതിയ നിലവാരമുയർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അരീക്കോട്: അരീക്കോട് പോസ്റ്റ് ഓഫിസ് വളപ്പിലെ ഓരോ തേക്ക്, മഹാഗണി മരങ്ങള്‍ നവംബര്‍ 20ന് വൈകീട്ട് മൂന്നിന് ലേലം ചെയ്യും. പങ്കെടുക്കുന്നവര്‍ നിരതദ്രവ്യമായി 2000 രൂപ ലേല നടപടികള്‍ക്ക് മുമ്പ് ഓഫിസില്‍ അടക്കണം. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ മരങ്ങള്‍ പരിശോധിക്കാന്‍ അനുമതി ഉണ്ടാകും. ടെന്‍ഡര്‍ ലഭിക്കുന്നവര്‍ അറിയിപ്പ് കിട്ടി 10 ദിവസത്തിനകം മുഴുവന്‍ തുകയും അടച്ച് മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് മഞ്ചേരി ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു.

റിപ്പോർട്ട്: മുനവ്വർ കാവനൂർ

അരീക്കോട് : അരീക്കോട് വഴി പുതിയ കെഎസ്ആർടിസി സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. വടകരയിൽ നിന്നും പാലക്കാട് വരെ പോകുന്ന ടൗൺ ടു ടൗൺ സർവീസ് ആണ് പുതുതായി ആരംഭിക്കുന്നത്. നേരത്തെ ഇതേ റൂട്ടിൽ മറ്റൊരു സർവീസ് ആരംഭിച്ച് വൻ വിജയമായിരുന്നു. അതിനെ തുടർന്നാണ് പുതിയ ഒരു സർവീസ് കൂടി ആരംഭിക്കാൻ തീരുമാനമായത്. രാവിലെ 4:50ന് വടകരയിൽ നിന്നും ആരംഭിക്കുന്ന സർവീസ് രാവിലെ 9:55ന് പാലക്കാട് എത്തിച്ചേരുന്ന രീതിയിലാണ് പുതിയ സർവീസിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.

വടകരയിൽ നിന്നും പയ്യോളി, കൊയിലാണ്ടി, ഉള്ളിയേരി, ബാലുശ്ശേരി, താമരശ്ശേരി, ഓമശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി, പാണ്ടിക്കാട്, മേലാറ്റൂർ, മണ്ണാർക്കാട് വഴിയാണ് പുതിയ സർവീസ് പാലക്കാട് എത്തിച്ചേരുന്നത്.

അതേസമയം പാലക്കാട് നിന്നും പകൽ 11:15ന് പുറപ്പെടുന്ന വാഹനം മണ്ണാർക്കാട്, പെരിന്തൽമണ്ണ, മങ്കട, മഞ്ചേരി, അരീക്കോട്, മുക്കം, താമരശ്ശേരി, ബാലുശ്ശേരി, പയ്യോളി വഴി വൈകിട്ട് 5:30ന് വടകരയിൽ തിരിച്ചെത്തും.

പുതിയ സർവീസിന്റെ ഏകദേശ സമയ/സ്ഥല വിവരങ്ങൾ താഴെ ചേർക്കുന്നു. വാഹനം ഓടിത്തുടങ്ങിയ ശേഷം താഴെ ചേർത്ത സമയത്തിൽ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

🟥04.50AM വടകര – പാലക്കാട്‌
(പാണ്ടിക്കാട് -മേലാറ്റൂർ വഴി)

🔸04.50AM വടകര
🔸05.20AM കൊയിലാണ്ടി
🔸05.35AM ഉള്ളി യേരി
🔸05.50AM ബാലുശ്ശേരി
🔸06.15AM താമരശ്ശേരി 6.20AM
🔸06.47AM മുക്കം
🔸07.07AM അരീക്കോട്
🔸07.35AM മഞ്ചേരി
🔸07.55AM പാണ്ടിക്കാട്
🔸08.15AM മേലാറ്റൂർ
🔸08.45AM മണ്ണാർക്കാട്
🔸09.55AM പാലക്കാട്

🟩11.15AM പാലക്കാട്‌ – വടകര
(പെരിന്തൽമണ്ണ വഴി)

🔹11.15AM പാലക്കാട്‌
🔹12.25PM മണ്ണാർക്കാട്
🔹01.10PM പെരിന്തൽമണ്ണ 01.25PM
🔹02.10PM മഞ്ചേരി
🔹02.40PM അരീക്കോട്
🔹03.05PM മുക്കം
🔹03.35PM താമരശ്ശേരി 03.50
🔹04.20PM ബാലുശ്ശേരി
🔹04.35PM ഉള്ളിയേരി
🔹04.50PMകൊയിലാണ്ടി
🔹05.30PM വടകര

ഈ ഫോട്ടോയിൽ കാണുന്ന മനോജ് ജെയിംസ് 30 വയസ്സ് എന്ന യുവാവ് മിസ്സിംഗ് ആണ് ! സ്വദേശമാകുന്ന എടവണ്ണയിൽ നിന്ന് 8/11/2024 വെള്ളിയാഴ്ച്ച ജോലി സ്ത്ഥലമാകുന്ന എറണാകുളത്തേക്ക് പുറപ്പെട്ടതാണ് ! ജോലി സ്ത്ഥലത്തേക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ അവിടെ എത്തിയിട്ടില്ല എന്നറിഞ്ഞു ! ഇവനെക്കുറിച്ച് വല്ല വിവരവും അറിയുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ 8593 906 356 / 9048 959 966 / 8848 490 919 എന്ന ഈ നമ്പറുകളിലോ വിളിച്ച് അറീക്കണമെന്ന് അപേക്ഷിക്കുന്നു!
ഈ മെസേജ് പരമാവധി എല്ലാ ഗ്രൂപ്പികളിലേക്കും ഷെയർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു !
എന്ന് :- ബന്ധുക്കൾ

അരീക്കോട് : അരീക്കോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പാറമ്മൽ അംഗനവാടി ശിശുദിനം നവംബർ 14 വാർഡ് മെമ്പർ സി കെ മുഹമ്മദ് അഷ്റഫ് ശിശുദിനം ആശംസകൾ അറിയിച്ചു സംസാരിച്ചു. ഘോഷയാത്ര പരിപാടി നടന്നു, സ്വാഗതം ആശംസ സംസാരിച്ച ശോഭാ ടീച്ചർ, അധ്യക്ഷ പദവി അലങ്കരിച്ച എൽഎംഎസ്സി അംഗം ഫർസാന, ആമിന ടിച്ചർ നന്ദിയും പറഞ്ഞു.

ഓമാനൂർ: ലോക പ്രമേഹ ദിനമായ നവംബർ 14ന് ഓമാനൂർ ഗവൺമെൻറ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. ഓമാനൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പരിസരത്തു നിന്നും പൊന്നാട് ആശുപത്രി വരെയായിരുന്നു വാക്കത്തോൺ. പ്രമേഹത്തെ പ്രതിരോധിക്കുവാൻ കൃത്യമായ വ്യായാമവും ആഹാരശീലവും രോഗനിർണയവും ചികിത്സയും ആവശ്യമാണെന്ന സന്ദേശം നൽകിക്കൊണ്ട്, പരിപാടിയെ അഭിസംബോധന ചെയ്തു ചീക്കോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ത്വയ്യിബ് മാസ്റ്റർ മുബഷിർ എന്നിവർ സംസാരിച്ചു. ഓമാനൂർ ഗവർമെൻറ് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: മനുലാൽ, അസിസ്റ്റൻറ് സർജൻ ഡോ: ലക്ഷ്മി മോഹൻ എന്നിവർ പ്രമേഹത്തെ കുറിച്ച് ലഘു വിവരണം നൽകി. ഒമാനൂർ ഗവൺമെൻറ് സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ നാസർ, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ ഷീല എന്നിവർ പരിപാടിക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ആശുപത്രി ജീവനക്കാർ ആശാ പ്രവർത്തകർ ട്രോമാകെയർ പ്രവർത്തകർ പൊതുജനങ്ങൾ എന്നിവർ
വാക്കത്തോണിൽ പങ്കെടുത്തു. ഒമാനൂർ ഗവൺമെൻറ് സാമൂഹ്യകാരോഗേന്ദ്രം സീനിയർ നഴ്സിംഗ് ഓഫീസർ ശ്രീമതി സറീന പരിപാടിക്ക് നന്ദി പറഞ്ഞു.

അരീക്കോട്: അരീക്കോട് ജി എം യു പി സ്കൂളിന് മുന്നിൽ താമസിക്കുന്ന മർഹൂം മുണ്ടമ്പ്ര അബൂബക്കർ എന്നവരുടെ ഭാര്യ മുണ്ടമ്പ്ര ആയിഷകുട്ടി മരണപെട്ടിരിക്കുന്നു. (14/11/2024) മയ്യത്ത് നിസ്കാരം 4.30ന്‌ താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ. മക്കൾ : എം പി നാസർ (വ്യാപാരി വ്യവസായി ഏകോപന സമിതി ), എം പി മുസ്തഫ, അഷ്‌റഫ്‌ (കുഞ്ഞുട്ടി )ജലീൽ, നുജൂo, നാസിറ കൊടിയത്തൂർ

അരീക്കോട്: അരീക്കോട് അത്താണിക്കല്‍ സ്വദേശി സഹീദ് ചെറൂത്ത് (40) സൗദിയിൽ വെച്ച് വാഹനാപകടത്തിൽ വെച്ചു മരിച്ചു.

റാസ്‌ അല്‍ ഖൈർ നാരിയ-മുനീഫ റോഡിലാണ് അപകടമുണ്ടായത്. ജുബൈലിലെ ഒരു ഓയില്‍ വർക്ക് ഷോപ്പില്‍ ഹെവി ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. മയ്യിത്ത് ജുബൈല്‍ ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കൈത്തായില്‍പാറ അബൂബക്കർ മുസ്ലിയാരുടെ മകനാണ്. മാതാവ്: ഫാത്തിമ. ഭാര്യ: ജുവൈരിയത്തുല്‍ ഹുസ്ന, മക്കള്‍: ഫാത്തിമ റൻസ, മുഹമ്മദ് റസാൻ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ മജീദ്, അബ്ദുസ്സലാം, മൈമൂന, റംല, നുസ്റത്ത്. മയ്യിത്ത് ജുബൈലില്‍ ഖബറടക്കും.

പത്തനാപുരം : 2024 കേരള സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി അരീക്കോട് ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ, പത്തനാപുരം എ യു പി സ്കൂളിലെ വിദ്യാർത്ഥി ആത്മജ് യുപി വിഭാഗം ടാലൻറ് സെർച്ച് പരീക്ഷയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്കൂൾ, കുട്ടികളിൽ പഠന മികവ് വർധിപ്പിച്ച് ഉയർച്ചയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

കുറ്റൂർ: ഒരു കുട്ടിയുടെ കുടുംബത്തിന് ഉപജീവന മാർഗ്ഗം ഒരുക്കി അധ്യാപകൻ രാജുവർഗ്ഗീസ് സ്വന്തം മാതൃകയായി. കുറ്റൂർ നോർത്ത് എം.എച്ച്.എം.എൽ.പി സ്കൂളിലെ അദ്ധ്യാപകൻ കൂടിയായ രാജു മാഷ്, സ്കൂളിലെ ഒരു കുട്ടിയുടെ കുടുംബത്തിന് സഹായഹസ്തം നീട്ടി, സ്വന്തമായ ചെലവിൽ രണ്ട് ആടുകളെ നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്ഥിരം സാന്നിധ്യമായ രാജു മാഷ്, ഈ സ്നേഹപൂർവ്വമായ കൃതി കൊണ്ടും മാതൃകയായി മാറി.

കുടുംബത്തിന്റെ ഉപജീവനത്തിന് സഹായകരമായ ഈ ആടുകൾ കൈമാറുന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡൻറ് നിഷാദ് കെ.പി. ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. അദ്ധ്യാപകരായ ശശി, ബിന്ദു, ഉബൈദ്, ഷീന തുടങ്ങിയവരും കുട്ടിയുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു.