ആധാർ രേഖകൾ പ്രകാരം 121 വയസ് പ്രായമുള്ള മലപ്പുറത്തിന്‍റെ മുതുമുത്തശ്ശി വളാഞ്ചേരി കലമ്പന്‍ വീട്ടില്‍  കുഞ്ഞീതുമ്മ ഓർമയായി.  വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 

അഞ്ചു തലമുറകളെ ചേര്‍ത്ത് പിടിച്ചിരുന്ന കുഞ്ഞീതുമ്മ  കലമ്പന്‍ വീടിന്‍റെ പടിയിറങ്ങുകയാണ്. കലമ്പന്‍ വീടിൻ്റെ വരാന്തയിൽ സൊറ പറഞ്ഞിരിക്കാന്‍ ഇനി കുഞ്ഞീതുമ്മയില്ലന്നത് പേരക്കുട്ടികളേയും നാട്ടുകാരെയുമെല്ലാം കണ്ണീരണിയിക്കുകയാണ്. അടുത്ത കാലം വരേയും പൂർണ ആരോഗ്യവതിയായിരുന്നു കുഞ്ഞീതുമ്മ.

ആധാര്‍ കാര്‍ഡ് പ്രകാരം 1903 ജൂണ്‍ 2നാണ്  കുഞ്ഞീതുമ്മയുടെ ജനനം. ഓത്തുപള്ളിയിലെ പഠനത്തിന് ശേഷമാണ് പതിനേഴാം വയസിൽ കലമ്പന്‍ സെയ്താലിയുമായുള്ള വിവാഹം.

കുഞ്ഞീതുമ്മയുടെ പതിമൂന്ന് മക്കളില്‍ മൂന്ന് പേരാണിപ്പോള്‍ ജീവിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍  നൂറ്റിയിരുപതാം ജന്‍മദിനം  ആഘോഷമാക്കിയതും ചർച്ചയായിരുന്നു.

Author

Muhmmed Nuhman P is the Chief Editor of Areekode News, a Malayalam digital news outlet based in Areekode, Malappuram. He holds an MSc in Electronic Media from Pondicherry University and reports on local, district, and Gulf news for Malayalam readers.

Comments are closed.