അരീക്കോട് : വധശിക്ഷക്ക് വിധിക്കപ്പെട്ട് 18 വർഷത്തോളമായി സൗദിയിൽ ജയിൽവാസം അനുഭവിക്കുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി നടത്തുന്ന സാമ്പത്തിക ശേഖരണത്തിലേക്ക് അരീക്കോട് പത്തനാപുരം പള്ളിപ്പടിയിൽ പ്രവർത്തിക്കുന്ന തവക്കൽ ചിക്കൻ സ്റ്റാൾ തുക കൈമാറി. ഈ പെരുന്നാൾ ദിനത്തിൽ ലഭിച്ച ലാഭവിഹിതം 20,300 രൂപയാണ് റഹീമിന്റെ മാതാവിനെ തവക്കൽ ചിക്കൻ സ്റ്റാൾ പ്രതിനിധി ഷാജി ഏൽപ്പിച്ചത്.

അബ്ദുറഹീമിന്റെ മോചനത്തിനായി മലയാളികൾക്കിടയിൽ നിന്നും 34 കോടിയോളം വരുന്ന വലിയ സംഖ്യ ക്രൗഡ് ഫണ്ടിങ്ങിലൂടെ ശേഖരിച്ചുവരികയാണ്. ഇതിലേക്കാണ് പെരുന്നാൾ ദിനത്തിലെ തൻറെ വരുമാനം തവക്കൽ ചിക്കൻ സ്റ്റാൾ ഉടമ കൈമാറിയിരിക്കുന്നത്.

Author

Muhmmed Nuhman P is the Chief Editor of Areekode News, a Malayalam digital news outlet based in Areekode, Malappuram. He holds an MSc in Electronic Media from Pondicherry University and reports on local, district, and Gulf news for Malayalam readers.

Comments are closed.