കുനിയിൽ: പ്രഭാത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നവംബർ 1ന് കേരളപിറവി ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് ഷബീർ പി പി, എക്സൈസ് മെഡൽ ജേതാവ് അബ്ദുറഹ്മാൻ കെ സി, ജെ ആർ എഫ് ഹോൾഡർ മിൻഹാജത്ത് കെ, എം ബി ബി എസ് അഡ്മിഷൻ നേടിയ മുഹമ്മദ് ഷഹൽ, റാനിയ എം കെ എന്നിവരെ ആദരിച്ചു. കോടഞ്ചേരി ഗവ കോളേജ് പ്രിൻസിപ്പൽ ഡോ. വൈ സി ഇബ്രാഹിം ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു. വായനശാല പ്രസിഡന്റ് ഷുക്കൂർ ടി കെ അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി അഷ്റഫ് മുനീർ കെ സ്വാഗതവും പി ടി ഹുസൈൻ നന്ദിയും പറഞ്ഞു. കുഞ്ഞാലിക്കുട്ടി കെ, ഗോപാലൻ പി, നിസാർ കെ പി, അലി കരുവാടൻ എന്നിവർ നേതൃത്വം നൽകി.
Author
Nuhman Areekode
Muhmmed Nuhman P is the Chief Editor of Areekode News, a Malayalam digital news outlet based in Areekode, Malappuram. He holds an MSc in Electronic Media from Pondicherry University and reports on local, district, and Gulf news for Malayalam readers.

Comments are closed.