മലപ്പുറം : അഴിമതിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അഴിമതി രഹിതമായ ഭരണം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വിജിലന്‍സ് ബോധവത്ക്കരണ വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിച്ചു . ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ രണ്ടു വരെയാണ് വാരാചരണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും പൊതുജനങ്ങളിലും സത്യസന്ധതയും സുതാര്യതയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ മുഖ്യ ലക്ഷ്യം.

വാരാചരണത്തിന്റെ ഭാഗമായി മലപ്പുറം വിജിലന്‍സ് യൂണിറ്റില്‍ വെച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. റിട്ട.വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ക്കായുള്ള പ്രത്യേക ക്ലാസും സംഘടിപ്പിച്ചു. ചടങ്ങില്‍ വിജിലന്‍സ് ഡിവൈ.എസ്.പി. ബിജു കെ.എം., അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, കനറാ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയ ഭാസ്‌ക്കര്‍, ജനറല്‍ മാനേജര്‍ ചിന്തം രമേഷ്, അസിസ്റ്റന്റ് മാനേജര്‍ ഐഡ തുടങ്ങിയവര്‍ പങ്കെടുത്തു. കൂടാതെ, ബോധവത്ക്കരണ വാരത്തിന്റെ ഭാഗമായി മലപ്പുറം എം.എസ്.പി. ഹൈസ്‌കൂള്‍, ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരങ്ങളും സ്ലോഗന്‍ രചന മത്സരങ്ങളും നടത്തി. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി, സബ് ഇന്‍സ്‌പെക്ടര്‍ സാജു, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രത്‌ന കുമാരി, വിജിലന്‍സ് ഉദ്യോഗസ്ഥരായ ശ്രീജേഷ്, ശ്യാമ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Author

Muhmmed Nuhman P is the Chief Editor of Areekode News, a Malayalam digital news outlet based in Areekode, Malappuram. He holds an MSc in Electronic Media from Pondicherry University and reports on local, district, and Gulf news for Malayalam readers.

Comments are closed.