Category

MALAPPURAM

Category

മലപ്പുറം: വാതില്‍പ്പടി മാലിന്യ ശേഖരണം കാര്യക്ഷമമല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ മാലിന്യ മുക്ത നവകേരളം ജില്ലാ കാംപെയിന്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. അസി. സെക്രട്ടറി, ഹരിതകര്‍മസേന സെക്രട്ടറി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്നിവരുടെ യോഗം ജൂണ്‍ 13 ന് മുമ്പ് ജില്ലാ ആസ്ഥാനത്ത് വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. യൂസര്‍ഫീ ശേഖരണം 25 ശതമാനത്തില്‍ കുറവുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളെയാണ് യോഗത്തില്‍ പങ്കെടുപ്പിക്കുക.

വാതില്‍പ്പടി മാലിന്യശേഖരണം, തരംതിരിക്കല്‍, സംസ്‌കരണം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരം തേടുക എന്നതാണ് ലക്ഷ്യം. തിരൂരങ്ങാടി നഗരസഭയും ചീക്കോട്, കാളികാവ്, മാറാക്കര, തേഞ്ഞിപ്പലം, പുഴക്കാട്ടിരി, കണ്ണമംഗലം, മൂന്നിയൂര്‍, ആതവനാട്, പാണ്ടിക്കാട്, നന്നംമുക്ക്, അരീക്കോട്, പോരൂര്‍, പുലാമന്തോള്‍, വേങ്ങര, മൂര്‍ക്കനാട്, ആലിപ്പറമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് ഏപ്രില്‍ മാസത്തില്‍ 25 ശതമാനത്തില്‍ താഴെ യൂസര്‍ഫീ പിരിക്കുന്ന തദ്ദേശഭരണസ്ഥാപനങ്ങളുടെ പട്ടികയിലുള്ളത്. പെരിന്തല്‍മണ്ണ, വളാഞ്ചേരി, പരപ്പനങ്ങാടി നഗരസഭകളും കീഴാറ്റൂര്‍, മൂത്തേടം, കാലടി, പുറത്തൂര്‍, വളവന്നൂര്‍, ഒതുക്കുങ്ങല്‍ എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് വാതില്‍പ്പടി ശേഖരണത്തില്‍ മുന്നില്‍.

ജൂണ്‍ ആറിന് രാവിലെ 10ന് ശുചിത്വമിഷന്‍ യങ് പ്രൊഫണല്‍സ്, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയര്‍മാര്‍, തീമാറ്റിക് വിദഗ്ധര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ശില്പശാല സംഘടിപ്പിക്കും. സ്കൂള്‍ പ്രവേശനോത്സവം പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടത്താന്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് വഴി സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ മുരളി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കില ഫെസിലിറ്റേറ്റര്‍ എ.ശ്രീധരന്‍, മാലിന്യമുക്ത നവകേരളം കോ-കോഡിനേറ്റര്‍ ബീന സണ്ണി, സോഷ്യല്‍ കമ്യൂണിക്കേഷന്‍ എക്‌പേര്‍ട്ട് ഇ. വിനോദ് കുമാര്‍, ഹരിതകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജിതിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലപ്പുറം: പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിൽ അപേക്ഷിച്ചത് 81,​785 വിദ്യാർത്ഥികൾ. ഇവരിൽ 81,​122 വിദ്യാർത്ഥികളുടെ അപേക്ഷകൾ കൺഫർമേഷൻ നടത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്ത്…

മലപ്പുറം: മലപ്പുറം ജില്ലയില്‍ സ്കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പ്പന കണ്ടെത്തി തടയുന്നതിനായി സംയുക്ത പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്. മലപ്പുറം സൂര്യ റിജന്‍സിയില്‍ ചേര്‍ന്ന ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി…

മലപ്പുറം: കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ സഹകരണത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന സുരക്ഷാ പ്രോജെക്ടിൽ ഔട്ട് റീച്ച് വർക്കർ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.…

എടവണ്ണ : പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ്,ഹിന്ദി, കണക്ക് എന്നീ വിഷയങ്ങൾക്ക് ട്യൂഷൻ നൽകുന്നതിനായി പാര്‍ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ…

മലപ്പുറം : മലപ്പുറം ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളെയും ക്രഷറുകളെയും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തെ അറിയിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അനധികൃതമായി ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിക്കുന്നത് തടയുന്നതിനും ക്രമക്കേടുകള്‍ തടയാനും…

മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് മെയ് 20 ന് രാവിലെ 10 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21 ന്…

ആധാർ രേഖകൾ പ്രകാരം 121 വയസ് പ്രായമുള്ള മലപ്പുറത്തിന്‍റെ മുതുമുത്തശ്ശി വളാഞ്ചേരി കലമ്പന്‍ വീട്ടില്‍  കുഞ്ഞീതുമ്മ ഓർമയായി.  വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.  അഞ്ചു തലമുറകളെ ചേര്‍ത്ത് പിടിച്ചിരുന്ന കുഞ്ഞീതുമ്മ  കലമ്പന്‍…

മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെയാണ് സൂര്യതപമേറ്റത്.…