തേഞ്ഞിപ്പലം : വ്യാജ നമ്പർ പ്ലേറ്റുള്ള സ്കൂട്ടറിലെത്തിയ ആൾ നിർമാണം നടക്കുന്ന കെട്ടിടത്തിൽനിന്ന് 2 ലക്ഷം രൂപയുടെ വയറിങ്, പ്ലമിങ് സാമഗ്രികൾ കവർന്നു. മേലേ ചേളാരിയിലെ ഡിഎംഎസ് ആശുപത്രി വളപ്പിലെ പണിനടക്കുന്ന കെട്ടിടത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.10ന് ആണ് സംഭവം. സ്കൂട്ടറിലെ നമ്പർ ഒരു കാറിന്റേതാണെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇതേ പ്രതി മറ്റൊരിടത്തെ ക്ലിനിക്കിൽനിന്ന് വയറിങ് സാധനങ്ങൾ കവർന്ന് മടങ്ങുന്ന ദൃശ്യവും പൊലീസിനു ലഭിച്ചു.കോപ്പർ എർത്ത് സ്ട്രിപ് ആണ് പ്രധാനമായും കൊണ്ടുപോയത്. കേബിൾ, ടാപ്, പൈപ്പ് എന്നിവയും കവർന്നു. കെട്ടിടത്തിലെ വയറിങ്, പ്ലമിങ് കരാർ എടുത്ത നെഫ്സാൻ എൻജിനീയറിങ് കൺസ്ട്രക്ഷൻ കമ്പനിയുടേതാണ് മോഷണം പോയ വസ്തുക്കൾ. മോഷ്ടാവ് എത്തുമ്പോൾ സ്ഥലത്ത് 2 തൊഴിലാളികൾ ഉണ്ടായിരുന്നു. കമ്പനി ജീവനക്കാരനാണെന്ന രീതിയിൽ സംസാരിച്ച മോഷ്ടാവ് തൊട്ടടുത്ത പണിസ്ഥലത്തേക്ക് സാധനങ്ങൾ വേണമെന്ന് അറിയിച്ചാണ് സാധനങ്ങൾ ചാക്കിൽ നിറച്ചത്. ചാക്കുകെട്ട് കെട്ടിടത്തിനു താഴെ എത്തിച്ച് സ്കൂട്ടറിൽ കയറ്റുന്നതു കണ്ടപ്പോൾ തൊഴിലാളികൾക്ക് സംശയം തോന്നി ചോദ്യംചെയ്തെങ്കിലും മോഷ്ടാവ് സാധനങ്ങളുമായി കടന്നുകളയുകയായിരുന്നു. ആശുപത്രി പിആർഒ എം.കെ.അബ്ദുൽ ഖാദറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. 6 മാസത്തിനിടെ ആശുപത്രി വളപ്പിൽനിന്ന് മൂന്നിലേറെ തവണ വയറിങ് സാമഗ്രികളും മറ്റും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കരാറുകാർ പറഞ്ഞു.
മലപ്പുറം: ജില്ലയിലെ സർക്കാർ സ്കൂളുകളിലെ അദ്ധ്യാപക തസ്തികാ നിർണ്ണയ നടപടികൾ ഈ മാസം പൂർത്തിയാവും. പി.എസ്.സി ലിസ്റ്റിലുള്ളവർക്ക് ലഭിക്കുന്ന ഒഴിവുകളിൽ ഭൂരിഭാഗവും തസ്തികാ നിർണ്ണയം മുഖേന ലഭിക്കുന്നതാണ്. ഈ വർഷം ഡിവിഷൽ ഫാൾ…
മലപ്പുറം: ജില്ലാ ട്രോമാകെയര് വളന്റിയര്മാര്ക്ക് ദുരന്തനിവാരണ പ്രവര്ത്തനങ്ങളില് പ്രത്യേക പരിശീലനം നടത്തി. ജില്ലാകലക്ടര് വി.ആര് വിനോദ് ഉദ്ഘാടനം ചെയ്തു. വിലമതിക്കാനാവാത്ത പ്രവര്ത്തനമാണ് മലപ്പുറം ജില്ലാ ട്രോമാകെയര് നടത്തുന്നതെന്ന് കലക്ടര് പഞ്ഞു. അഡ്വ. ഹാറൂണ്…
മലപ്പുറം: മലപ്പുറം വാട്സാപ് ഗ്രൂപ്പിൽ പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ നിരന്തരം ആക്ഷേപം നടത്തിയ പൊലീസുകാർക്കെതിരെ അന്വേഷണത്തിന് ജില്ലാ പൊലീസ് ചീഫ് പി ആർ വിശ്വനാഥ് ഉത്തരവിട്ടു. പൊലീസിനെതിരായ വാർത്തകളും അഭിപ്രായങ്ങളും ഗ്രൂപ്പുകളിൽ പങ്കുവച്ചതിനാണ് നിലമ്പൂർ…
മലപ്പുറം : ജില്ലയിൽ 24 ദിവസത്തിനിടെ വിവിധ ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 22 ജീവൻ. ആകെയുണ്ടായത് 20 വാഹനാപകടം. അറിയുക, അതിൽ 19 അപകടങ്ങളിലും ഉൾപ്പെട്ടത് ഇരുചക്രവാഹനങ്ങളാണ്. തീർന്നില്ല, നാലെണ്ണം ഇരുചക്രവാഹനങ്ങൾ മാത്രം…
മലപ്പുറം : മലപ്പുറമെന്ന് പറയുമ്പോൾ ഇസ്ലാമിനെതിരെ പറഞ്ഞെന്ന് ലീഗ് പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും കൂടുതൽ കേസ് മലപ്പുറത്തെന്ന് പ്രചരിക്കുന്നതിൽ വസ്തുതയില്ല. മുസ്ലിം ലീഗ് അസത്യം പ്രചരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരി…
മലപ്പുറം: ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താനായി ആരോഗ്യ വകുപ്പ് നടത്തിയ ശൈലീ ആപ്പ് രണ്ടാംഘട്ട സർവേയിൽ പങ്കെടുത്ത 3.78 ലക്ഷം പേരിൽ 1.80 ലക്ഷം പേർക്കും രോഗസാദ്ധ്യത കണ്ടെത്തി. ഇതിൽ കാൻസർ സാദ്ധ്യതയുള്ളത് 12,469…
മലപ്പുറം: കനത്ത മഴയിൽ കർണാടകയിലും തമിഴ്നാട്ടിലും വ്യാപകമായി കൃഷി നശിച്ചതോടെ ജില്ലയിൽ പച്ചക്കറി വില ഉയരുന്നു. ഒരാഴ്ചക്കിടെ ചില പച്ചക്കറികൾക്ക് വില ഇരട്ടിയോളം വർദ്ധിച്ചിട്ടുണ്ട്. നാടൻ പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതിനാൽ വില വർദ്ധനവ്…
മലപ്പുറം: ഗതാഗത നിയമലംഘനത്തിന് ഒരു വർഷത്തിനിടെ ജില്ലയില് പൊലീസും മോട്ടോർ വാഹന വകുപ്പും പിഴയിട്ടത് 44 കോടി കോടി രൂപ. 2023 ഒക്ടോബർ മുതല് 2024 സെപ്തംബർ 30 വരെയുള്ള കണക്ക് പ്രകാരമാണിത്.…
