Category

MALAPPURAM

Category

മലപ്പുറം: രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും സായാഹ്ന ഒ.പികൾ ഇല്ലാതെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ. ഒൻപത് ഗ്രാമപഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും ഉൾപ്പെടെ 11 കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് രോഗികൾക്ക് ആശ്വാസമാകേണ്ട സായാഹ്ന ഒ.പികൾ ഇല്ലാത്തത്. കീഴുപറമ്പ്, ചെറുകാവ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മക്കരപ്പറമ്പ്, തേഞ്ഞിപ്പലം, ചെറിയമുണ്ടം, വണ്ടൂർ, അരീക്കോട് ഗ്രാമപഞ്ചായത്തുകളിലും തിരൂർ, മലപ്പുറം നഗരസഭകളിലുമുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് സായാഹ്ന ഒ.പികൾ ഇല്ലാത്തത്. ദിനംപ്രതി 100 കണക്കിന് രോഗികളാണ് ഇവിടെ ചികിത്സയ്ക്കെത്തുന്നത്. ഇവിടങ്ങളിൽ സായാഹ്ന ഒ.പികൾ വേണമെന്ന ആവശ്യവും ശക്തമാണ്.

സെപ്തംബർ ഒന്ന് മുതൽ 30 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്ക് പരിശോധിക്കുമ്പോൾ പനി ചികിത്സയ്ക്കാണ് കൂടുതൽ പേർ കുടുംബാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിച്ചിരിക്കുന്നത്. സെപ്തംബർ 18ന് മാത്രം 2,547 രോഗികൾ പനിയ്ക്ക് ചികിത്സ തേടിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 70 ഗ്രാമപഞ്ചായത്തുകളിലും എട്ട് നഗരസഭകളിലും ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. സായാഹ്ന ഒ.പികൾ കൂടി ലഭ്യമായാൽ സാധാരണക്കാർക്ക് ഇത് കൂടുതൽ ആശ്വാസകരമാകും.എല്ലാവർക്കും തൊട്ടടുത്ത സ്ഥലങ്ങളിൽ പ്രാഥമിക തലത്തിൽ തന്നെ ചികിത്സ ലഭ്യമാക്കുകയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത്. അതിനിടെ, നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിൽ (എൻ.ക്യു.എ.എസ്) രാജ്യത്തെ ഏറ്റവും ഉയർന്ന സ്‌കോർ നേടി കോട്ടയ്ക്കൽ കുടുംബാരോഗ്യത്തെ തിരഞ്ഞെടുത്തിരുന്നു. 99 ശതമാനം സ്‌കോർ ആയിരുന്നു നേടിയത്.

മലപ്പുറം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റ്ക ഉല്പന്നങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ ജില്ലാ കലക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ജില്ലയില്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ്…

മലപ്പുറം: ഒമ്പത് മാസത്തെ സർക്കാരിൽ നിന്നുള്ള മിനിമം വേതനം ലഭിക്കാതെ കടുത്ത പ്രതിസന്ധിയിൽ നെയ്ത്ത് തൊഴിലാളികൾ. ജില്ലയിൽ ഖാദി ബോർഡിന് കീഴിലുള്ള എട്ട് നെയ്ത്ത് കേന്ദ്രങ്ങളിലായി 160 തൊഴിലാളികളാണുള്ളത്. ഒരു ഖാദി നെയ്ത്ത്…

മലപ്പുറം : കെ എസ് ആർ ടി സി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു, ഡ്രൈവർ മരിച്ചു. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത് . യാത്രക്കാർ…

മലപ്പുറം: മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാർ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യമെന്നും ഉമർ ഫൈസി മുക്കം വിമർശിച്ചു. മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാളി സ്ഥാനം സാദിഖലി തങ്ങൾ ഏറ്റെടുത്തത്തിലാണ് വിമർശനം. കിതാബ്…

നിലമ്പൂർ : മേഖലയിൽ മഴയ്ക്കാെപ്പം വീശിയ കാറ്റിൽ വ്യാപക നാശം. കെഎൻജി പാതയിൽ വടപുറം, നിലമ്പൂർ, കോടതിപ്പടി, ബസ് സ്റ്റാൻഡ്, പരിസരം എന്നിവിടങ്ങളിൽ മരങ്ങളുടെ കൊമ്പുകൾ പൊട്ടിവീണു. ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന എത്തി …

മലപ്പുറം: താനൂരില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ചു. ഇന്നലെ വൈകുന്നേരത്തോടെ താനൂര്‍ മീനടത്തൂരിന് സമീപമാണ് സംഭവം. ഒഴൂര്‍ വെട്ടുകുളം സ്വദേശി ബിന്‍സിയ(24)യാണ് മരിച്ചത്. ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകുന്ന ചെന്നൈ മെയില്‍ തട്ടിയാണ് അപകടം.…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ്…

മലപ്പുറം പത്തിരിയാലിൽ അനധികൃതമായി പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പലചരക്ക് കടക്കാൻ പിടിയിൽ. തൃക്കലങ്ങോട് സ്വദേശി ജാഫറാണ് പിടിയിലായത്. കടയിൽനിന്ന് ഇരുന്നോറോളം പായ്ക്കറ്റുകളിലായി നിരോധിത പുകയില ഉൽപ്പന്നങ്ങളും പോലിസ് പിടിച്ചെടുത്തു. സ്കൂൾ വിദ്യാർത്ഥികളെ…

തിരൂർ : നേത്രാവതിയും മംഗള ലക്ഷദ്വീപ് എക്സ്പ്രസും ഉൾപ്പെടെ കൊങ്കൺ വഴിയുള്ള ട്രെയിനുകൾ നോൺ മൺസൂൺ ടൈം ടേബിളിലേക്കു മാറുന്നു. നവംബർ 1 മുതലാണ് മാറ്റം. മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12618/12617) എല്ലാദിവസവും…