അരീക്കോട്: കേന്ദ്ര സർക്കാർ ഇറക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കും നാല് ലേബർ കോഡുകൾക്കുമെതിരെ തൊഴിലാളികൾ നടത്തിയ പൊതുപണിമുടക്കിന്റെയും കർഷകരുടെ ദില്ലി മാർച്ചിന്റെയും നാലാം വാര്ഷികത്തിൽ “കുത്തകവൽക്കരണം അവസാനിപ്പിക്കുക, ജനങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കുക” എന്നിവയുൾപ്പെടെ 15 ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികളും കർഷകരും രാജ്യത്താകെ സംയുക്തമായി നടത്തിയ മാർച്ചിന് ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് കെഎസ്എസ്പിയു അരീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരീക്കോട് പ്രകടനവും വിശദീകരണവും നടത്തി. ബേബി മാത്യു ഉദ്ഘാടനം ചെയ്തു. കെ വി ഇബ്രാഹീം കുട്ടി സംസാരിച്ചു. അബ്ദുൽ റഷീദ് അറഞ്ഞിക്കൽ സ്വാഗതവും അബ്ദുള്ള എൻ നന്ദിയും പറഞ്ഞു.
കീഴുപറമ്പ് : ജിവിഎച്ച്എസ്എസ് ലേക്കുള്ള അപകട വളവുകളിൽ പിടിഎ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ മിററുകൾ സ്ഥാപിച്ചു സുരക്ഷിത യാത്രയൊരുക്കി. കെപ് വ ദമ്മാം, കുനിയിൽ മിഡ്ലാൻഡ് സൂപ്പർമാർകറ്റ് എന്നിവരാണ് സാമ്പത്തിക സഹായം…
കീഴുപറമ്പ് : കീഴുപറമ്പ് കോംപ്ലക്സ് കല്ലരട്ടിക്കൽ എഎംഎൽപി സ്കൂളിൽ വെച്ച് നടന്ന സർഗമേള ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡൻ്റ ജിഷവാസു ഉദ്ഘാടനം ചെയ്ത് കൊണ്ട് മദ്റസകൾ മാനവ സ്നേഹവും സന്മാർഗവും നൽകുന്ന കേന്ദ്രങ്ങളാണെന്ന് പറഞ്ഞു.…
അരീക്കോട്: അരീക്കോട് സബ്ജില്ലാ ഗാന്ധിദർശൻ ക്വിസ് മത്സരം ഒന്നാം സ്ഥാനം എയുപിഎസ് പത്തനാപുരം സ്കൂൾ നേടി. സ്കൂളിന്റെ അക്കാദമിക നിലവാരത്തിന്റെ ഉയർച്ചയാണ് ഓരോ മത്സര വിജയത്തിലും സ്ഥാനങ്ങൾ കൈവരിച്ച് പത്തനാപുരം സ്കൂൾ കാഴ്ചവെക്കുന്നതെന്ന്…
അരീക്കോട്: ഏറനാട് മണ്ഡലത്തിലെ ഏക സർക്കാർ ആശുപത്രിയായ അരീക്കോട് താലൂക്ക് ആശുപത്രിയോടുള്ള അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഹോസ്പിറ്റൽ മാനേജ്മെന്റ് കമിറ്റി (എച്ച്.എം.സി) യുടെയും ആശുപത്രി വികസന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് സേവ്…
കാവനൂർ : ഇളയൂർ മാടാരുകുണ്ടു സ്വദേശിയായ മുഹമ്മദ് ഖാൻ മാസ്റ്റർ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഓഗസ്റ്റ് 25ന് കൊച്ചിയിൽ നടന്ന പരിപാടിയിലാണ് മുഹമ്മദ് ഖാൻ മെന്റലിസം പ്രോഗ്രാം…
പത്തനാപുരം: പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി MEC 7 വ്യായാമ പരിശീലനത്തിന്റെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമൊരുക്കി ശുദ്ധമായ അന്തരീക്ഷത്തിൽ പരിശീലനം ആരംഭിച്ചു. വ്യായാമ പരിശീലനം എല്ലാ…
അരീക്കോട്: അരീക്കോട് പോസ്റ്റ് ഓഫിസ് വളപ്പിലെ ഓരോ തേക്ക്, മഹാഗണി മരങ്ങള് നവംബര് 20ന് വൈകീട്ട് മൂന്നിന് ലേലം ചെയ്യും. പങ്കെടുക്കുന്നവര് നിരതദ്രവ്യമായി 2000 രൂപ ലേല നടപടികള്ക്ക് മുമ്പ് ഓഫിസില് അടക്കണം.…
റിപ്പോർട്ട്: മുനവ്വർ കാവനൂർ അരീക്കോട് : അരീക്കോട് വഴി പുതിയ കെഎസ്ആർടിസി സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. വടകരയിൽ നിന്നും പാലക്കാട് വരെ പോകുന്ന ടൗൺ ടു ടൗൺ സർവീസ് ആണ് പുതുതായി…
