Category

LOCAL

Category

അരീക്കോട് : സൈകോളജിക്കൽ മോട്ടിവേഷൻ സ്പീക്കറും എഴുത്തുകാരനുമായ ഷുഹൈലിന്റെ 5 പുസ്തകം പ്രകാശനം ചെയ്തു. പുസ്തകങ്ങൾ 1 ശ്വാസത്തിൻ നൂലറ്റത്ത് , 2 കരളാഴം കടന്നു കടൽ ദൂരത്തേക്ക്, 3 പപ്പടക്കണ്ണൻ, 4 വിജയത്തിലേക്ക് 30 മന്ത്രങ്ങൾ, 5 ഓംലെറ്റും കട്ടൻ ചായയും പിന്നെ ജിന്നും എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

പ്രഗൽഭ എഴുത്തുകാരായ മലിക് നാലകത്ത്, അഡ്വക്കേറ്റ് പിഎം സഫറുള്ള, ടി എ മടക്കൽ, റഹ്മാൻ പൂവഞ്ചേരി, കോയാക്ക എന്നിവർ നിർവഹിച്ചു, ലുക്മാൻ പി എം സ്വാഗതം പറഞ്ഞു. ചടങ്ങിൽ അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട അധ്യക്ഷതയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ അഡ്വക്കറ്റ് എം റഹ്മത്തുള്ള ഉദ്ഘാടനം ചെയ്യുകയും ഉണ്ടായി. ചടങ്ങിന് പ്രമുഖ എഴുത്തുകാരും കലാകായിക സാമൂഹിക സാംസ്കാരിക പ്രഗൽഭരുമായ വി നിഗാർ ബീഗം, നാസർ എ, ലത്തീഫ് സി, കമറുദ്ദീൻ, മെഹബൂബ് എന്ന കുഞ്ഞാണി, എംപി ഡോക്ടർ ലബീത്, അബ്ദുൽ നാസർ എം, ഫിറോസ് പി. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അരീക്കോട്ടേയും പരിസര പ്രദേശത്തെയും വിവിധ മേഖലയിൽ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. മ്യൂസിക് ഫ്രണ്ട്സ് ഓർക്കസ്ട്ര കോഴിക്കോടിന്റെ ഗാനമേള ചടങ്ങിന് മികവേകി. ഷാർജ പുസ്തകമേളയിൽ ഈ പുസ്തകങ്ങൾ പ്രകാശനം ചെയ്തിരുന്നു. പ്രൗഢോജ്വലമായ നിറഞ്ഞ സദസ്സിന് എം എ സുഹൈൽ നന്ദി പറഞ്ഞു.

അരീക്കോട് : കൊഴക്കോട്ടൂർ പ്രതിഭ കലാ കായിക സാംസ്കാരിക വേദി എം ടി വാസുദേവൻ നായർ, മൻമോഹൻ സിംഗ് എന്നിവരുടെ വിയോഗത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജയൻ തവനൂർ സ്വാഗതം പറഞ്ഞ യോഗം…

അരീക്കോട് : ഉഗ്രപുരത്തെ കൊച്ചു കൂട്ടുകാർ ക്രിസ്തുമസ്സ് കരോൾ നടത്തിയ വകയിൽ പിരിഞ്ഞു കിട്ടിയ തുക പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന ഏറനാട് ഡയാലിസിസ് സെന്ററിന് സംഭാവനയായി നൽകി. ട്രസ്റ്റ്…

അരീക്കോട് : ഐ.എസ്.എം അരീക്കോട് മണ്ഡലം സമിതി ശാഖാ ഭാരവാഹികൾക്കായി സംഘടിപ്പിച്ച നിശാ ക്യാമ്പ് സമാപിച്ചു. ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഡോ. ഷബീർ ആലുക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം മണ്ഡലം പ്രസിഡന്റ്‌…

കാവനൂർ: രാഹുൽ ഗാന്ധി എം പി യുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച കാവനൂർ തവരാപറമ്പ് എ കെ സി ജംഗ്‌ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പി കെ ബഷീർ എം എൽ…

അരീക്കോട്: മുൻ ഇന്റർനാഷണൽ ഫുട്ബോൾ താരവും നാടിന്റെ അഭിമാനവും ആയിരുന്ന ജാബിറിന്റെ 8-ാമത് ചരമ വാർഷിക ദിനത്തിൽ ജാബിറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പത്തനാപുരം ടെർഫ്…

അരീക്കോട്: അരീക്കോട് വെട്ടറൻസ് ഫുട്ബോൾ അസോസിയേഷൻ (VFA )മലപ്പുറം സംഘടിപ്പിച്ച ജാബിർ സി അനുസ്മരണ ചടങ്ങ് കേരള സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടും മുൻ ഇന്റർനാഷണൽ ഫുട്ബോൾ താരവുമായ യു. ഷറഫലി അധ്യക്ഷത വഹിച്ചു.…

അരീക്കോട്: അണ്ടർ ട്വന്റി മലപ്പുറം ജില്ല ഫുട്ബോൾ ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പായ ചക്കംതൊടിക ഗ്രൗണ്ടിൽ നിന്നും വളർന്നുവന്ന ടീം അംഗങ്ങൾക്കുള്ള സൗഹൃദ കൂട്ടായ്മയുടെ ആദരവും സൗഹൃദ കൂട്ടായ്മ പിരിച്ചെടുത്ത ചികിത്സാ ഫണ്ട് കൈമാറ്റവും…

ഊർങ്ങാട്ടിരി: തെഞ്ചേരി പാവണ്ണ എച്ച്ടി ലൈനിൽ ചോല ഭാഗത്ത് തുടർച്ചയായി മരക്കൊമ്പുകൾ വീണുണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ നിന്ന് തെഞ്ചേരി, ചെമ്പ്രമ്മൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിലെ വൈദ്യുതി തടസ്സം ഒഴിവാക്കാൻ വേണ്ടി തെഞ്ചേരി ട്രാൻസ്ഫോർമറിന് താഴെ…

അരീക്കോട് : കുനിയിൽ അൻവാർ ഹൈസ്കൂളിൽ 24-12-24 ന് ചൊവ്വ കിഴുപറമ്പ് യൂണിറ്റ് K.S.S.P.U കുടുംബസംഗമം സംഘടിപ്പിച്ചു. കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ ഹുസൈൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്…