Category

LOCAL

Category

അരീക്കോട്: ഊർങ്ങാട്ടിരി കുരിക്കലംപാട് ബൂത്ത് (45) യുഡിഎഫ് കമ്മിറ്റി വയനാട് മണ്ഡലം സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രാചാരനാർത്ഥം കുടുംബ സംഗമം സംഘടിപ്പിച്ചു. യോഗം, ബൂത്ത് കൺവീനർ സജീർ മൂഴിയിലിൻ്റെ അധ്യക്ഷതയിൽ ഏറനാട് എംഎൽഎ പി.കെ ബഷീർ ഉദ്ഘാടനം ചെയ്തു. എൽസിസി നിരീക്ഷകൻ സാ സനദി മുഖ്യാതിഥിയായി പങ്കെടുത്തു. യോഗത്തിൽ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഷാഫി മുഖ്യ പ്രഭാഷണം നടത്തി.

യുഡിഎഫ് ബൂത്ത് ചെയർമാൻ കാസിം സ്വാഗതം പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അനൂപ് മൈത്ര, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ത്രാവോട് മുജീബ്, ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ബിചുട്ടി, സി ടി റഷീദ്, സൈതലവി, റഹൂഫ് മാസ്റ്റർ, മനീഷ്, സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. റംഷീദ് മൂഴിയിൽ, ജാഫർ, ഷിജു, യാസിർ, അഫ്നാൻ, ശ്രീജ, ജസീല, ഗണേശൻ തുടങ്ങിയവർ നേതൃതം നൽകി.

അരീക്കോട്: അരീക്കോട് കൊഴക്കോട്ടൂർ ആറ്റുപുറം കേശവൻ നമ്പൂതിരി സ്മാരക കെട്ടിടത്തിൽ അരീക്കോട് ഗ്രാമ പഞ്ചായത്ത്, ജൻ ശിക്ഷൻ സൻ സ്ഥാൻ മലപ്പുറവും നടപ്പാക്കുന്ന സൗജന്യ അസിസ്റ്റന്റ് ഡ്രസ്സ് മേക്കേഴ്സ് പൂർത്തിയാക്കിയ വനിതകൾക്ക്സെന്റോഫ് അരീക്കോട്…

അരീക്കോട്: വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അരീക്കോട് അങ്ങാടിയിൽ ഐതിഹാസിക റോഡ്ഷോ നടത്തി. ഏറനാട്ടിലെ യുഡിഎഫ് മുന്നണിയുടെ ശക്തി തെളിയിക്കുന്നതായിരുന്നു…

കിഴുപറമ്പ്: പ്രത്യേക ശ്രദ്ധയും പരിഗണയും അർഹിക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനും എല്ലാവരെയും ഒന്നിച്ച് മികവിലേക്ക് ഉയർത്തുന്നതിനുമായി കിഴുപറമ്പ് GVHSS ൽ രൂപം നൽകിയ ഹെലൻ കെല്ലർ ക്ലബ്ബ് പ്രവർത്തനം തുടങ്ങി. തിരഞ്ഞെടുക്കപ്പെട്ട 80…

അരീക്കോട്: നവീകരിച്ച എസ്.എസ്.എഫ് അരീക്കോട് ഡിവിഷൻ സ്റ്റുഡൻസ് സെൻ്റർ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ഈസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ നിർവഹിച്ചു. കെ.പി.എച്ച് തങ്ങൾ കാവനൂർ പ്രാർത്ഥന നിർവഹിച്ചു.…

അരീക്കോട്: ക്ഷേത്ര പ്രതിഷ്ഠയോടെ അനുബന്ധിച്ച് നടത്തിവരുന്ന 11 ദിവസത്തെ ചടങ്ങുകൾ ക്ഷേത്രത്തിൽ നടന്നു വരുന്നു. പ്രതിഷ്ഠാദിന ചടങ്ങുകളുടെ ഭാഗമായി വിഷുദിനത്തിൽ ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാട്ടിലുള്ള എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് സമൂഹ…

അരീക്കോട്: അന്തരിച്ച മുൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്റുദ്ദീൻ്റെ നാമധേയത്തിൽ (കെ.വി.വി.ഇ.എസ്) മലപ്പുറം ജില്ല കമ്മിറ്റിയുടെ നിർദേശ പ്രകാരം ഏറനാട് നിയോജകമണ്ഡലം കമ്മിറ്റി അരീക്കോട് യൂണിറ്റിലെ…

അരീക്കോട്: കൊഴക്കോട്ടൂർ ആറ്റുപുറത്ത് പരേതനായ കേശവൻ നമ്പൂതിരിയുടേ പത്നി നെല്ലായിക്കുന്നത്ത് ആര്യ അന്തർജനം 104 വയസ്സ് വാർദ്ധക്യ സഹജമായ കാരണങ്ങളാൽ ഇന്നലെ രാത്രി 10 മണിക്ക് നിര്യാതയായി. മക്കൾ പുരുഷോത്തമൻ, പരമേശ്വരൻ, കേശവൻ,…

അരീക്കോട് : വധശിക്ഷക്ക് വിധിക്കപ്പെട്ട് 18 വർഷത്തോളമായി സൗദിയിൽ ജയിൽവാസം അനുഭവിക്കുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി നടത്തുന്ന സാമ്പത്തിക ശേഖരണത്തിലേക്ക് അരീക്കോട് പത്തനാപുരം പള്ളിപ്പടിയിൽ പ്രവർത്തിക്കുന്ന തവക്കൽ ചിക്കൻ സ്റ്റാൾ…