Category

LOCAL

Category

അരീക്കോട്: ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ 100% വിജയത്തിനൊപ്പം എ പ്ലസ് ശതമാനത്തിൽ ജില്ലയിൽ പൊതു വിദ്യാലയങ്ങളിൽ ഒന്നാമതെത്തി സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ. പരീക്ഷയെഴുതിയ 130 കുട്ടികളിൽ 64 പേർക്കും ഫുൾ എ പ്ലസ് നേടിയാണ് സ്കൂൾ അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്. എ പ്ലസ് ശതമാനത്തിൽ സ്കൂൾ പൊതു വിദ്യാലയങ്ങളിൽ സംസ്ഥാന തലത്തിൽ മൂന്നാമത് എത്തി.

സ്കൂളിൽ നടത്തിയ അനുമോദന ചടങ്ങ് പി ടി എ പ്രസിഡന്റ് ടി പി മുനീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ അബ്ദുസ്സലാം അക്കാഡമിക് സെക്രട്ടറി കെ.വി കാമിൽ, എംപി റഹ്മത്തുള്ള, മുഹ്സിൻ ചോലയിൽ, കെ പി സുഹൈൽ, മുഹമ്മദ് റാഫി, നവാസ് ചീമാടൻ, ഷിഫ, ദിൽബർ റോഷൻ തുടങ്ങിയവർ സംസാരിച്ചു.

കീഴുപറമ്പ്: എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി പതിനഞ്ചാം തവണയും നൂറു മേനി കൊയ്ത കീഴുപറമ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ മിന്നും താരങ്ങളെയും ഫുൾ A+ നേടിയ 33 പേരെയും അനുമോദിച്ചു. സ്കൂളിൽ നടന്ന…

അരീക്കോട്: സിപിഐഎം അരീക്കോട് ഏരിയ കമ്മിറ്റി ഓഫീസിലെ മീഡിയ റൂമിൻ്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് നിർവ്വഹിച്ചു. ഏരിയ സെക്രട്ടറി കെ. ഭാസ്കരൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പാർട്ടിയുടെ അരീക്കോട് ഏരിയ പ്രവർത്തനങ്ങൾ…

അരീക്കോട്: ലോക തൊഴിലാളി ദിനത്തിൻ്റെ ഭാഗമായി കൊഴക്കോട്ടൂർ പ്രതിഭാ കലാ-കായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മെയ്ദിന പ്രഭാഷണവും തുടർന്ന് എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് പരീക്ഷകളിൽ വിജയം നേടിയ പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.…

അരീക്കോട്: സാലിമോൻ (ബീച്ചിപ്പ) കുടുംബ സഹായ സമിതി ഫണ്ടിലേക്ക് മലപ്പുറം ജില്ലാ ടിംമ്പർ കട്ടിങ്ങ് & ലോഡിങ്ങ് അസോസിയേഷൻ (MTCLA) ജില്ലാ കമ്മിറ്റി സ്വരൂപിച്ച 115380 രൂപ (ഒന്നാം ഘട്ടം) കുടുബ സഹായ…

അരീക്കോട് : മെയ് ഒന്ന് ലോക തൊഴിലാളി ദിനത്തിൽ മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി അരീക്കോട് സി.ഐ.ടി.യു മെയ്ദിന റാലി സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി വൈസ് പ്രസി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.…

ഊർങ്ങാട്ടിരി: തെരട്ടമ്മൽ അങ്കണവാടിയുടെ വാർഷികാഘോഷവും ശാരദ ടീച്ചർക്കുള്ള യാത്രയയപ്പും തെരട്ടമ്മൽ എ.എം.യു.പി സ്കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ ജമീല നജീബിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ…

അരീക്കോട്: അരീക്കോട് ബ്ലോക്ക് പരിവാർ പ്രസിഡൻ്റ് ജാഫർ ചാളകണ്ടിയുടെ ആദ്യക്ഷതിയിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ പരിവാർ പ്രസിഡൻ്റ് ലത്തീഫ് മഞ്ചേരി ഉദ്ഘാടനം ചെയ്തു. നാസർ അരീക്കോട് സ്വാഗതം പറഞ്ഞ പരിപാടിയിൽ സെക്രട്ടറി…

മൈത്ര: അംഗൻവാടി ടീച്ചർക്കുള്ള യാത്രയയപ്പും,കുട്ടികളുടെ കലാ വിരുന്നും മൈത്ര ബ്രിഡ്ജ് ഓഡിറ്റോറിയത്തിൽ വെച്ച നടന്നു. ടീച്ചർ കുള്ള ഉപഹാരം ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ജിഷ വാസു നിർവഹിച്ചു. ബ്ലോക്ക്‌ മെമ്പർ ജമീല…

അരീക്കോട്: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് വേണ്ടി അരീക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നേരിട്ട് ഇറങ്ങി പ്രവർത്തിച്ചെന്ന് ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. രാഹുൽഗാന്ധി…