Author

admin

Browsing

കീഴുപറമ്പ് : ജിവിഎച്ച്എസ്എസ് ലേക്കുള്ള അപകട വളവുകളിൽ പിടിഎ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ മിററുകൾ സ്ഥാപിച്ചു
സുരക്ഷിത യാത്രയൊരുക്കി.

കെപ് വ ദമ്മാം, കുനിയിൽ മിഡ്‌ലാൻഡ് സൂപ്പർമാർകറ്റ് എന്നിവരാണ് സാമ്പത്തിക സഹായം നൽകിയത്. പി.ടി.എ. പ്രസിഡന്റ് കെ.ടി അൻവർ, വൈസ് പ്രഡിഡന്റ് എം.കെ അഫ്സൽ ബാബു കെപ്‌വ ദമാം ചെയർമാൻ ജൗഹർ വി.പി കുനിയിൽ, SPG ചെയർമാൻ വി നിസാമുദ്ദീൻ, SPG അംഗം റഫീഖ്, പിടിഎ അംഗം റഫീഖ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ കെഎസ് പ്രിയംവദ, ഹെഡ്മാസ്റ്റർ കെ സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.

കീഴുപറമ്പ് : കീഴുപറമ്പ് കോംപ്ലക്സ് കല്ലരട്ടിക്കൽ എഎംഎൽപി സ്കൂളിൽ വെച്ച് നടന്ന സർഗമേള ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡൻ്റ ജിഷവാസു ഉദ്ഘാടനം ചെയ്ത് കൊണ്ട് മദ്റസകൾ മാനവ സ്നേഹവും സന്മാർഗവും നൽകുന്ന കേന്ദ്രങ്ങളാണെന്ന് പറഞ്ഞു. സ്വാഗത സംഗം ചെയർമാൻ മിമ്പറ്റ റഷീദ് അധ്യക്ഷനായി. ഉർങ്ങാട്ടിരി പഞ്ചാത്ത് വാർഡ് മെമ്പർ സെക്കീന മുനീബ്, ഇകെഎം പന്നൂർ മുഖ്യതിഥിയായി പ്രഭാഷണം നടത്തി. ഐഎസ്എം സംസ്ഥാന സെക്രട്ടറി ബരിർ അസ്ലം, കെ എൻ എം കീഴുപറമ്പ്
മണ്ഡലം സെക്രട്ടറി ശിഹാബുദ്ദിൻ അൻവാരി, ഉർങ്ങാട്ടിരി മണ്ഡലം സെക്രട്ടറി എപി അബ്ബാസ്, കെ. സുബൈർ, പ്രോഗ്രാം ചെയർ മാൻ സുബൈർ കെ, അബ്ദുറഷിദ് പി ടി, ഡോ:അബ്ദുൽഗഫൂർ, കെഎൻഎം കീഴുപറമ്പ് മണ്ഡലം പ്രസിഡൻറ്, ഉബൈദ് മാസ്റ്റർ എം വി അബ്ദുറഹിം, എൻ. അബ്ദുൽ കരിം, കെ. അബ്ദുൽ അസീസ് സുല്ലമി, പി പി ഹമീദ്മാസ്റ്റർ, എം മുഹമ്മദലി മാസ്റ്റർ കോംപ്ലക്സ് സെക്രട്ടറ എന്നിവർ പ്രസംഗിച്ചു. ടി.മുഹമ്മദലി മാസ്റ്റർ കോംപ്ലക്സ് പ്രസിഡൻ്റ് സ്വാഗതവും : പി ടി അബ്ദു സലാം നന്ദിയും പറഞ്ഞു.

ഏറ്റവും കൂടുതൽ പോയൻ്റ് നേടി (547) നൂറുൽ ഹിദായ മദ്സ തെക്കും മുറി ഒന്നാംസ്ഥാനവും,
,മദ്റസത്തുൽ മനാർവടക്കുംമുറി (428)പോയൻറ് നേടിരണ്ടാം സ്ഥാനവും ,പത്തനാപുരം സലഫി മദ്രസ (365)പോയൻ്റ് നേടി മൂന്നാംസ്ഥാനവും കരസ്ഥമാക്കി വിജയികൾക്ക് കെ ഖയ്യും സുല്ലമി( കെഎൻഎം മലപ്പുറം ജില്ലാ ട്രഷറർ) ട്രോഫികൾ നൽകി.

1️⃣ റിയാദിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഇലക്ട്രിക്ക്- പ്ലംബിംഗ് ഷോപ്പിൽ ജോലി അവസരം

• തൊഴിൽ:
സെയിൽസ്മാൻ, മന്ദുബ്
• പ്രായപരിധി: 40 വയസ്സിന് താഴെ
• ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുക
• അറബിയിലും ഇംഗ്ലീഷും പ്രാവീണ്യമുണ്ടായിരിക്കുക

• സ്ഥലം: റിയാദ്, സൗദി അറേബ്യ

ജോലിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വാട്‌സ്ആപ്പ് വഴി ബന്ധപ്പെടുക: 0502773062

2️⃣ സൗദിയിൽ ജിദ്ദയിൽ പ്രിന്റിങ് പ്രെസ്സിലേക്ക് ബോർഡിംഗ് മെഷീൻ ഓപ്പറേറ്ററെ ആവശ്യമുണ്ട്. മുൻ പരിചയമുള്ളവരെ വേണം.

സാലറി :1500 റിയാൽ + ഓവർടൈം + താമസം + ഭക്ഷണം

കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പിൽ ബന്ധപ്പെടുക :+918129487911

3️⃣ റിയാദിലേക്ക് ബുഖാരി റൈസ്, ഷവായ, ആൽഫാം, അറബിക് ഫുഡ് ഉണ്ടാക്കുവാൻ അറിയുന്ന ആളേ അവശ്യമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
+966 50 659 8019
+966 50 510 5319

4️⃣ റിയാദിലേക്ക് ബാകാല ജോലിക്ക് ആളെ ആവശ്യമുണ്ട്.
താത്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപ്പെടുക: 0558143258

5️⃣ ജിദ്ദയിൽ ഒരു കമ്പനിയിൽ ഒരു മാസത്തിനു ഡ്രൈവർ ലീവ് വേക്കൻസി ഒഴിവുണ്ട്. താല്പര്യം ഉള്ളവർ വിളിക്കുക.
0540804780

6️⃣ റിയാദിൽ ഒരു ഹൗസ് ഡ്രൈവർ വേക്കൻസിയുണ്ട്. താല്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപ്പെടുക :
0574102101

7️⃣ റിയാദിൽ ബേക്കറിയിലേക്ക് ഹെൽപ്പർമാരെ ആവിശ്യമുണ്ട്. ശമ്പളം 1500 റിയാൽ.
30 വയസ്സിൽ താഴെയുള്ളവരും നിലവിൽ സൗദിയിലുള്ളവരും തനാസില് മാറാൻ കഴിയുന്നവരും വിളിക്കുക.
– ഇഖാമ എക്സ്പെയർ ആയവരെയും പരിഗണിക്കും .
– ⁠വിളിക്കുന്നവർ ദയവായി ഉച്ചക്ക് 1 മണിക്കും രാത്രി 10 മണിക്കും ഇടയിൽ വിളിക്കുക
0565787992

8️⃣ ഇലക്ട്രിക്കൽ ആന്റ് പ്ലംബിംഗ് മെറ്റീരിയൽസ് ഫീൽഡിൽ ദമാമിലേക്ക് വാൻ സെയിൽസ് മാൻ ആവശ്യമുണ്ട്.

താത്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപ്പെടുക:
+966 59 925 3468
966 534182915

9️⃣ സൗദിയിൽ മഹ്സൂബ് മുഅലിം 2, മുതബക് മുഅലിം 3 ആവശ്യമുണ്ട്. താല്പര്യമുള്ളവർ നമ്പറിൽ ബന്ധപ്പെടുക:
0534241748

1️⃣0️⃣ റിയാദിലേക്ക് ഒരു നിക്കലക്കാരന് ജോലിവേക്കന്‍സിയുണ്ട്.
താല്‍പ്പര്യമുള്ളവര്‍ക്ക് വിളിക്കാം
0572102474

അരീക്കോട്: അരീക്കോട് സബ്ജില്ലാ ഗാന്ധിദർശൻ ക്വിസ് മത്സരം ഒന്നാം സ്ഥാനം എയുപിഎസ് പത്തനാപുരം സ്കൂൾ നേടി. സ്കൂളിന്റെ അക്കാദമിക നിലവാരത്തിന്റെ ഉയർച്ചയാണ് ഓരോ മത്സര വിജയത്തിലും സ്ഥാനങ്ങൾ കൈവരിച്ച് പത്തനാപുരം സ്കൂൾ കാഴ്ചവെക്കുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

അരീക്കോട്: ഏറനാട് മണ്ഡലത്തിലെ ഏക സർക്കാർ ആശുപത്രിയായ അരീക്കോട് താലൂക്ക് ആശുപത്രിയോടുള്ള അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഹോസ്പിറ്റൽ മാനേജ്മെന്റ് കമിറ്റി (എച്ച്.എം.സി) യുടെയും ആശുപത്രി വികസന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് സേവ് അരീക്കോട് താലൂക്ക് ഹോസ്പിറ്റൽ ഫോറമാണ് ബ്ലോക്ക് പഞ്ചായത്തിലേക്കും അരീക്കോട് ഗ്രാമ പഞ്ചായത്തിലേക്കും സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തി മത്സരിക്കാൻ തീരുമാനിച്ചത്.

ഒരു പതിറ്റാണ്ട് മുൻപ് താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും അതിന് അവശ്യമായ കെട്ടിട സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും ഒരുക്കാൻ ബ്ലോക്ക് പഞ്ചായത്തും എച്ച്.എം.സിയും തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് സേവ് താലൂക്ക് ഹോസ്റ്റൽ ഫോറം എന്ന വാട്സാപ്പ് കൂട്ടായ്മ രൂപീകൃതമായത്. ഫോറം പ്രവർത്തകർ സർക്കാറിലേക്ക് തുടർച്ചയായി നൽകിയ അപേക്ഷകളുടെ ഫലമായി അത്യാഹിത വിഭാഗം ഉൾപ്പടെ പലതും ആശുപത്രിയിൽ പ്രവർത്തിച്ചുതുടങ്ങിയെങ്കിലും ബ്ലോക്ക് പഞ്ചായത്തിന്റെയും എച്ച്.എം.സിയുടെയും നിഷേധാത്മകമായ നിലപാട് കാരണം നാളിതുവരെ പൂർണ്ണതോതിൽ ആയിട്ടില്ല.

ബ്ലോക്ക് പഞ്ചായത്തിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നടപ്പാക്കാൻ കഴിയുന്നതും ആശുപത്രിയിൽ അടിയന്തിരമായി നടപ്പാക്കേണ്ടതുമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫോറം പ്രവത്തകർ നിരവധിയായ നിവേദനങ്ങൾ നൽകിയെങ്കിലും ബ്ലോക്ക് പഞ്ചായത്തും എച്ച്.എം.സിയും ചർച്ചക്കെടുക്കാൻ പോലും തയ്യാറായിട്ടില്ല.

ഇതിന്റെ അടിസ്ഥാനത്തിൽ അംഗങ്ങളിൽ നിന്നും ലഭിച്ച ഭൂരിപക്ഷാഭിപ്രായ പ്രകാരമാണ് അടുത്ത തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനുള്ള തീരുമാനം കൈകൊണ്ടതെന്ന് ഫോറം ചെയർമാൻ കെ.എം സലീം, കൺവീനർ സക്കീർ എന്നിവർ അറിയിച്ചു.

1 ഇഎൽവി ഡ്രാഫ്റ്റ് മാൻ

സമാന ജോലിയിൽ ദുബായിൽ രണ്ട് വർഷമെങ്കിലും മുൻ പരിചയമുള്ളവർക്ക് അവസരം.
സ്ഥലം: ദുബായ് ബിസിനസ് ബേ

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക:
0545477084

2. ബേക്കറി ബോർമ പണി അറിയുന്നവർ ബന്ധപ്പെടുക. സ്ത്രീ/പുരുഷൻ അവസരം ഉണ്ട്.
ദുബായ് മുഹൈസനയാണ് ജോലിസ്ഥലം. കൂടുതൽ വിവരങ്ങൾക്കായി താഴെ ചേർക്കുന്ന നമ്പറിൽ ബന്ധപ്പെടുക:
0509641048

3. അബുദാബി മുസഫ്ഫയിൽ പ്രവർത്തിക്കുന്ന മലയാളി കഫ്റ്റീരിയയിലേക്ക് ഉടൻ രണ്ട് യുവാക്കളെ ആവശ്യമുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി താഴെ ചേർക്കുന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെടുക
050 381 9127

4. ഒരു കമ്പനിയിൽ രണ്ട് മാസത്തേക്ക് പിക്കപ്പ് ഓടിക്കാൻ ഡ്രൈവറെ ആവശ്യമുണ്ട്.
2500 ദിർഹം സാലറിയും താമസവും നൽകും.

കൂടുതൽ വിവരങ്ങൾക്കായി താഴെ ചേർക്കുന്ന നമ്പറിൽ ബന്ധപ്പെടുക:
0505178183

5. അബുദാബിയിലെ ഒരു ഷോപ്പിലേക്ക് സാൻഡ്‌വിച്ച്, ജ്യൂസ് എന്നിവ ഉണ്ടാക്കാൻ കഴിവുള്ള ഒരാളെ ആവശ്യമുണ്ട്. മാസത്തിൽ രണ്ട് ദിവസം ലീവ് അനുവദിക്കും.

കൂടുതൽ വിവരങ്ങൾക്കായി താഴെ ചേർക്കുന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെടുക:
+971503117576

6. പൊറോട്ട പണി അറിയുന്ന ഒരാളെ അടിയന്തരമായി ആവശ്യമുണ്ട്.
വിസ + സാലറി + താമസം + ഭക്ഷണം എന്നിവ സ്ഥാപനം നൽകും.

കൂടുതൽ വിവരങ്ങൾക്കായി താഴെ ചേർക്കുന്ന നമ്പറിൽ ബന്ധപ്പെടുക:
0545538509

7. ദുബായിലേക്ക് സൗത്ത് ഇന്ത്യൻ കുക്കിനെ അടിയന്തരമായി ആവശ്യമുണ്ട്. പൊറോട്ട പണി അറിയുന്നവരാകണം.

കൂടുതൽ വിവരങ്ങൾക്കായി താഴെ ചേർക്കുന്ന നമ്പറിൽ ബന്ധപ്പെടുക:
+971 56 298 5690

8. ദുബായ് അൽ കരാമയിൽ പ്രവർത്തിക്കുന്ന മുംബൈ മലബാർ റസ്റ്റോറന്റിലേക്ക് നാടൻ കുക്കിനെ ആവശ്യമുണ്ട്.
മികച്ച സാലറി + ഭക്ഷണം + താമസം + വിസ എന്നിവ സ്ഥാപനം നൽകും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ റസ്യൂമേ താഴെ ചേർക്കുന്ന നമ്പറിൽ വാട്സാപ്പിൽ അയക്കുക.
+971 52 205 0006

9. ഷാർജ മുബാറക് സെൻ്റെറിന് സമീപം മൊബൈൽ, ലാപ്ടോപ് ടെക്നീഷ്യൻ ഒഴിവുണ്ട്. 1800 ദിർഹം സാലറിയും താമസവും നൽകും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ സി.വി താഴെ ചേർക്കുന്ന നമ്പറിൽ വാട്സാപ്പിൽ അയക്കുക.
0563890151

എടപ്പാൾ: പഞ്ചായത്ത് മെമ്പറും അനുജനും ചേർന്ന് മുളക് പൊടിയെറിഞ്ഞ് മർദ്ദിച്ച സംഭവത്തിൽ പൊന്നാനി പോലീസിൻ്റെ അലംഭാവത്തിൽ പ്രതിഷേധിച്ച് തിരൂർ ഡി.വൈ.എസ്.പിക്ക് പരാതി നൽകി. ‘കണ്ട നകം പാലപ്ര റോഡിൽ താമസിക്കുന്നതോണ്ടലിൽ അബ്ദുൽ കാദറിൻ്റെ മകൻ ഷെരീഫാണ് എട്ടാം വാർഡ് മെമ്പറായ കാലടി പഞ്ചായത്തിലെ അബ്ദുൽ ഗഫൂർ നീർക്കാട്ടിൽ കബീർ തുടങ്ങിയവർക്കെതിരെ കഴിഞ്ഞ പത്തിന് രാത്രി പരാതി നല്കിയത്. മർദ്ദനത്തെ തുടർന്ന് പൊന്നാനി സർക്കാർ ആശുപ്പത്രിയിലും എടപ്പാൾ ശുകപുരം ആശുപ്പത്രിയിലും ഷെരീഫ് ചികിൽസയിലായിരുന്നിട്ടും ബന്ധപ്പെട്ട പോലീസ് മൊഴിയെടുക്കാനോ അന്വേഷിക്കാനോ പോലിസ് വന്നില്ലന്നതാണ് മുഖ്യ പരാതി. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയും തൻ്റെ മൊബെൽ തകർക്കുകയും ചെയ്തതിനാൽ അനുബന്ധ നഷ്ടപരിഹാരവും വേണമെന്ന് ഷെരീഫ് ആവശ്യപ്പെട്ടു. തിരൂർ ഡി.വെ എസ്.പി. ഓഫീസിൽ ഫെരിഫിൻ്റെ മാതാവും സാക്ഷിയായി ഹാജരായി. അന്വേഷണം നടത്തുമെന്ന് തിരൂർ ഡി.വൈ എസ്.പി. ബാലകൃഷ്ണർ അറിയിച്ചു.

ദോഹ : ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതിനിടെ കത്തിക്കയറി ഖത്തര്‍ റിയാല്‍-രൂപ വിനിമയ നിരക്കും. ഇന്നത്തെ വിപണി അനുസരിച്ച് ഒരു ഖത്തര്‍ റിയാലിന് 23 രൂപ 19 പൈസയാണ് വിനിമയ നിരക്കെങ്കിലും പണവിനിമയ സ്ഥാപനങ്ങളില്‍ 23 രൂപ 10 പൈസയ്ക്കും 23 രൂപ 15 പൈസയ്ക്കും ഇടയിലാണ് വിനിമയ നിരക്ക് ലഭിക്കുക. വിപണിയിലേതിനേക്കാള്‍ 10-15 ദിര്‍ഹം കുറവാണ് നാട്ടിലേക്ക് അയയ്ക്കുമ്പോള്‍ ലഭിക്കുന്ന നിരക്ക്. രൂപയുടെ മൂല്യം കുറയുന്നത് പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.

മാസാവസാനം ആകുമ്പോഴേക്കും വിനിമയ നിരക്ക് ഉയരുന്നത് നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികള്‍ക്ക് ഗണ്യമായ പ്രയോജനം നല്‍കും. കഴിഞ്ഞ 6 മാസത്തിനിടെ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ക്കു നടുവിലായിരുന്നു വിനിമയ നിരക്ക്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 8ന് ഒരു റിയാലിന് 22 രൂപ 99 പൈസ ആയിരുന്നതാണ് ഇപ്പോള്‍ 23 രൂപ കടന്നത്. ഓഗസ്റ്റ് പകുതിയില്‍ നേരിയ തോതില്‍ രൂപയുടെ മൂല്യം ഉയര്‍ന്നപ്പോള്‍ വീണ്ടും 22 രൂപയിലേക്ക് മടങ്ങിയെങ്കിലും അടുത്ത ദിവസത്തില്‍ തന്നെ 23 രൂപയിലേക്ക് തിരികെയെത്തിയിരുന്നു.

സെപ്റ്റംബര്‍ 17 മുതല്‍ അവസാന ആഴ്ചകളില്‍ വരെ റിയാല്‍-രൂപ വിനിമയ നിരക്ക് 22 രൂപ 98 പൈസയിലേക്ക് മടങ്ങിയെത്തി. നീണ്ട ആഴ്ചകള്‍ക്ക് ശേഷം സെപ്റ്റംബര്‍ 30 നാണ് വീണ്ടും 23 എത്തിയത്. തുടര്‍ന്നിങ്ങോട്ട് നേരിയ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും 23 രൂപയില്‍ നിന്ന് താഴോട്ട് പോയിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗണ്യമായ വളര്‍ച്ചയാണ് വിനിമയ നിരക്കില്‍ ഉണ്ടായിരിക്കുന്നത്. 2014 ല്‍ 17 രൂപയായിരുന്ന വിനിമയ നിരക്കാണ് ഇന്ന് 23 ല്‍ എത്തി നില്‍ക്കുന്നത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതാണ് റിയാലുമായുള്ള വിനിമയ നിരക്കിന്റെ വര്‍ധനയ്ക്ക് പിന്നില്‍. ജിഡിപിയിലെ വളര്‍ച്ച, പണപ്പെരുപ്പം, പലിശ നിരക്ക്, പൊതു തിരഞ്ഞെടുപ്പ്, വ്യാപാര കരാര്‍ തുടങ്ങി നിരവധി ഘടകങ്ങളും വിനിമയ നിരക്കിനെ സ്വാധീനിക്കുന്നുണ്ട്.

പതിനേഴില്‍ നിന്ന് 23 ലേയ്ക്ക് എത്താന്‍ 10 വര്‍ഷക്കാലമെടുത്തു.  രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിദേശ വിനിമയ കമ്പനികളുടെ കണക്കുകള്‍ പ്രകാരം  10 വര്‍ഷത്തിനിടെ 36.68 ശതമാനമാണ് റിയാല്‍-രൂപ വിനിമയ നിരക്കിലെ വര്‍ധന. 17 രൂപ 49 പൈസയിലാണ് 2014 ഡിസംബര്‍ 30ന് നിരക്ക് അവസാനിച്ചത്. 2015 ഓഗസ്റ്റ് അവസാനത്തിലാണ് 18 രൂപയായി വര്‍ധിച്ചത്. 4.80 ശതമാനമായിരുന്നു വിനിമയ നിരക്കിലെ വര്‍ധന. 2016 ല്‍ പതിനെട്ടില്‍ നിന്ന് താഴെ പോയിട്ടില്ല. 2017 ല്‍ പക്ഷേ വിനിമയ നിരക്കില്‍ 5.99 ശതമാനം കുറവ് സംഭവിച്ച് 16 രൂപയിലേക്ക് വരെ കുറഞ്ഞിരുന്നു. 2018 ഏപ്രിലില്‍ വീണ്ടും 18 രൂപയിലേക്ക് എത്തുകയും ഓഗസ്റ്റില്‍ 19 ലേക്ക് കടന്ന് ഒക്‌ടോബറില്‍ 20 രൂപയിലേക്ക് ഉയര്‍ന്ന് ഡിസംബറില്‍ വീണ്ടും 19 ലേയ്ക്ക് തിരിച്ചെത്തി.

2019 ല്‍ 2.25 ശതമാനമായിരുന്നു വിനിമയ നിരക്കിലെ വര്‍ധന. ഇടയ്ക്ക് പതിനെട്ടിലേക്ക് ഇടിഞ്ഞെങ്കിലും 19 രൂപയിലാണ് വര്‍ഷം അവസാനിച്ചത്. 19 രൂപ 34 പൈസയായിരുന്നു ശരാശരി നിരക്ക്. 2020 മുതലാണ് വിനിമയ നിരക്കില്‍ ഗണ്യമായ കുതിപ്പ് സംഭവിക്കുന്നത്. 2.56 ശതമാനമായിരുന്നു നിരക്ക് വര്‍ധന. ജനുവരിയില്‍ 19 രൂപയില്‍ തുടങ്ങിയ കുതിപ്പ് മാര്‍ച്ചില്‍ 20 കടന്നു. ഏപ്രില്‍ മാസത്തില്‍ ഏറ്റക്കുറച്ചിലുകളോടെ 20-21 ഇടയിലായിരുന്നു മിക്ക ദിവസങ്ങളിലും വിനിമയ നിരക്ക്. മേയ് മുതല്‍ ഡിസംബര്‍ വരെ 20 രൂപയെന്ന സ്ഥിരത തുടര്‍ന്നു. 20 രൂപ 36 പൈസയായിരുന്നു ശരാശരി നിരക്ക്.

2021 ഓഗസ്റ്റില്‍ ഇടയ്ക്ക് 19 രൂപയിലേക്ക് കുറഞ്ഞെങ്കിലും ഡിസംബര്‍ വരെ വീണ്ടും 20 രൂപയില്‍ മുന്നേറ്റം തുടര്‍ന്നു.  20 രൂപ 29 പൈസയാണ് 2021 ലെ ശരാശരി നിരക്ക്. 2021 മാര്‍ച്ച് മുതല്‍ 21 ലേയ്ക്കും ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ക്കിടയില്‍ സെപ്റ്റംബര്‍ 22 മുതല്‍ 22 രൂപയെന്ന വലിയ കുതിപ്പിലേക്കുമാണ് വിനിമയ നിരക്ക് കടന്നത്. 2022 ല്‍ ഏതാണ്ട് 11.23 ശതമാനം വരെയായിരുന്നു വിനിമയ നിരക്ക് ഉയര്‍ന്നത്. 21 രൂപ 57 പൈസ ആയിരുന്നു 2022 ലെ ശരാശരി നിരക്ക്.

2023 ലുടനീളം 22 രൂപയില്‍ സ്ഥിരത  ഉറപ്പാക്കി. 22 രൂപ 66 പൈസയായിരുന്നു ശരാശരി. 0.84 ശതമാനമായിരുന്നു വിനിമയ നിരക്കിലെ വര്‍ധന. നടപ്പു വര്‍ഷം ഓഗസ്റ്റ് 5നാണ് 23 രൂപയിലേക്കുള്ള കുതിപ്പ്. ഈ വര്‍ഷം ഇതുവരെ 1.93 ശതമാനമാണ് നിരക്ക് വര്‍ധന. 1 ഖത്തര്‍ റിയാലിന് 23 രൂപ 19 പൈസയിലാണ് വിപണിയില്‍ വിനിമയ നിരക്ക് പുരോഗമിക്കുന്നത്.

കാവനൂർ : ഇളയൂർ മാടാരുകുണ്ടു സ്വദേശിയായ മുഹമ്മദ്‌ ഖാൻ മാസ്റ്റർ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. ഓഗസ്റ്റ് 25ന് കൊച്ചിയിൽ നടന്ന പരിപാടിയിലാണ് മുഹമ്മദ്‌ ഖാൻ മെന്റലിസം പ്രോഗ്രാം അവതരിപ്പിച് റെക്കോർഡ് നേടിയെടുത്തത്. ടെലി കെനിസ്, ഹിപ്നോട്ടിസം (മറ്റുള്ളവരുടെ മനസു വായിച്ചെടുക്കുന്ന മെന്റലിസം പ്രോഗ്രാം) നിമിഷങ്ങൾ കൊണ്ട് അവതരിപ്പിച്ചപ്പോൾ അത് ലോക റെക്കോർഡിൽ ഇടം നേടുകയായിരുന്നു.

2014 മുതൽ മോട്ടിവേഷൻ, ഫാമിലി കൗൺസലിംഗ് കരിയർ ഗൈഡൻസ്, ബിസിനസ് ട്രൈനിംഗ് രംഗത്ത് പ്രവർത്തിക്കുന്ന മുഹമ്മദ്‌ ഖാൻ രണ്ടു വർഷത്തോളമായി മെൻ്റലിസം പരിശീലിച്ച് തുടങ്ങിയിട്ട്. ഇളയൂർ എം എ ഒ യു പി സ്കൂൾ അധ്യാപകൻ, IGP സീനിയർ ട്രൈനർ, സ്പർശം പാലിയേറ്റീവ് കെയർ ജനറൽ സെക്രട്ടറി, കൗൺസിലിംഗ് സൈക്കോളജിസ്റ്റ്, കാവനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയുമാണ് മുഹമ്മദ്‌ ഖാൻ മാസ്റ്റർ. കേരളത്തിന്‌ അകത്തും പുറത്തും മോട്ടിവേഷൻ ക്ലാസ് ബിസ്നസ് ക്ലാസ് ക്ലബ്ബുകൾക്കും സന്നദ്ധ സംഘടനകൾക്കുമായി നിരവധി പരിശീലനങ്ങൾ നൽകി വരികയാണ് ഇദ്ദേഹം.

പരേതനായ കൊട്ടക്കോട്ടിൽ മൊയ്‌തീൻ ആണ് പിതാവ്
മാതാവ് സുഹ്‌റ. ഭാര്യ നജ്മ ഹസീന മഞ്ചേരി കിടങ്ങഴി സ്വദേശിയാണ്. അംജദ് ഖാൻ, അജ് വദ് ഖാൻ, അർഷദ് ഖാൻ, ആസിഫ് ഖാൻ എന്നിവർ മക്കളാണ്. കാവനൂരിൽ വെച്ച് നടന്ന ചടങ്ങിൽ ഡോക്ടർ യൂനുസ് ചെങ്ങര ആദരിച്ചു.

മലപ്പുറം: വെളിച്ചെണ്ണയ്ക്ക് വില വർദ്ധിച്ചതോടെ ജില്ലയിൽ വ്യാജ വെളിച്ചെണ്ണയുടെ വരവും വ്യാപകം. വെളിച്ചെണ്ണയിൽ വില കുറഞ്ഞ എണ്ണകൾ കലർത്തിയ തരത്തിലുള്ളവയാണ് കൂടുതലും വിപണി കീഴടക്കിയിരിക്കുന്നത്. കൂടാതെ, വെളിച്ചെണ്ണയുടേതിന് സമാനമായ സ്വാദിൽ വ്യാജനിറങ്ങുമ്പോൾ മായം കലർന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് സാധിക്കാതെ വരുന്നു. പാം കർനൽ ഓയിൽ, പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ തുടങ്ങി ഗുണനിലവാരം കുറഞ്ഞ മറ്റ് എണ്ണകൾ വെളിച്ചെണ്ണയിൽ ചേർക്കുന്നുണ്ട്. ഇവയ്ക്ക് പൊതുവേ വിലയും കുറവാണ്. പൂപ്പൽ പിടിച്ചതും കേടായതുമായ കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ഫിൽട്ടർ ചെയ്ത് നല്ല വെളിച്ചെണ്ണയോടൊപ്പം ചേർക്കുന്നുമുണ്ട്. ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന പേരിലും വ്യാജ വെളിച്ചെണ്ണ വിപണിയിൽ ലഭ്യമാണ്.

ഗുണനിലവാരം ഉറപ്പാക്കാനും മായം ചേർത്ത എണ്ണയുടെ വില്പന തടയുന്നതിനുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ നാളികേര’യുടെ ഭാഗമായി 27 സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്ത സാമ്പിളുകളുടെ ഫലം ഒരാഴ്ചയ്ക്കകം എത്തും. കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിലേക്കാണ് സാമ്പിളുകൾ അയച്ചിരിക്കുന്നത്. അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.

ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് നിലവിൽ 270 രൂപയാണ് ചില്ലറ വില. സെപ്തംബർ, നവംബർ ആദ്യവാരങ്ങളിൽ വില യഥാക്രമം 180, 223 എന്നിങ്ങനെയായിരുന്നു. നിലവിൽ ഒരു കിലോ കൊപ്രയുടെ വില 163 ആണ്. രാജാപ്പൂർ, ഉണ്ട വിഭാഗത്തിൽപ്പെടുന്ന കൊപ്രയുടെ വില യഥാക്രമം 140, 145 എന്നിങ്ങനെയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന്റെ പ്രധാന കാരണം.തെങ്ങുകൾക്ക് രോഗങ്ങൾ വ്യാപിച്ചതോടെ കൂലിച്ചെലവ് താങ്ങാൻ സാധിക്കാത്തതിനാലും വളത്തിന്റെ വില വർദ്ധനവും കാരണം നിരവധി കർഷകർ തെങ്ങ് കൃഷി ചെയ്യാൻ മടിക്കുന്ന സാഹചര്യവും നിലവിലുണ്ട്.

വ്യാജന്മാരെ കണ്ടെത്താൻ

ചില്ല് ഗ്ലാസിൽ വെളിച്ചെണ്ണ ഒഴിച്ച് അര മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക. മായം കലരാത്തതാണെങ്കിൽ ഈ സമയത്തിനകം കട്ടയായിട്ടുണ്ടാകും. മാത്രമല്ല, യാതൊരു നിറ വ്യത്യാസവും ഉണ്ടാവുകയുമില്ല. എന്നാൽ മായം കലർന്നതാണെങ്കിൽ വേറിട്ട് നിൽക്കുകയും നിറവ്യത്യാസം കാണുകയും ചെയ്യും. വ്യാജ വെളിച്ചെണ്ണയാണെന്ന് ഫലം വന്നാൽ തിരൂർ ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യാം.