അരീക്കോട്: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പയർ അവാർഡ് മത്സരത്തിൽ കേരളത്തിൽ നിന്നും ദേശീയ തലത്തിലേക്ക് ജിഎച്ച്എസ്എസ് വടശ്ശേരിയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ്‌ റോഷൻ ടി. തിരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിൽ നിന്നും 5 കുട്ടികളാണ് ജൂൺ മാസം നടക്കുന്ന ദേശീയ തല മത്സരത്തിൽ പങ്കെടുക്കുന്നത്. ജിഎച്ച്എസ്എസ് വടശ്ശേരിയിൽ നിന്നും രണ്ട് വർഷങ്ങളിലായി 5 കുട്ടികൾക്ക് ഇൻസ്പയർ അവാർഡ് ലഭിച്ചിട്ടുണ്ട്.
വാക്കാലൂരിലെ മുഹമ്മദ്‌ ഷഫീഖ്, സുഫൈറ ദമ്പതികളുടെ മകനാണ് മുഹമ്മദ്‌ റോഷൻ.

Author

Muhmmed Nuhman P is the Chief Editor of Areekode News, a Malayalam digital news outlet based in Areekode, Malappuram. He holds an MSc in Electronic Media from Pondicherry University and reports on local, district, and Gulf news for Malayalam readers.

Comments are closed.