Tag

ALF 5.0

Browsing

അരീക്കോട്: ഇമാം അബൂബക്കർ ബിൻ സാലിം അക്കാദമിയുടെ ആഭിമുഖ്യത്തിൽ നവംബർ 26, 27, 28 തീയതികളിലായി നടക്കുന്ന ‘ALF 5.0’ (അക്കാദമി ലിറ്റററി ഫെസ്റ്റ്) ന് പ്രൗഢമായ തുടക്കം. തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

“പത്ത് വർഷം കൊണ്ട് പ്രതിഭകളെ വാർത്തെടുത്ത സ്ഥാപനം”

പത്ത് വർഷത്തിനിടെ അദ്വിതീയ പ്രതിഭകളെ വാർത്തെടുത്ത സ്ഥാപനമാണ് ഇമാം അബൂബക്കർ ബിൻ സാലിം അക്കാദമിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു. സംസ്കാരസമ്പന്നനായ വ്യക്തിയുടെ വളർച്ചയാണ് വിദ്യാഭ്യാസമെങ്കിൽ അതിന്റെ ഉത്തമ മാതൃകയാണ് ഈ അക്കാദമി. വിദ്യാർത്ഥികളുടെ സർഗാത്മകവും ധാർമികവും ബൗദ്ധികവുമായ കഴിവുകൾ വളർത്തുന്നതിൽ സ്ഥാപനം മികച്ച മാതൃക സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്രാ, വോൾട്ടേജ് പ്രശ്നങ്ങളിൽ നിവേദനം

ചടങ്ങിൽ നാടിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് എം.എൽ.എയ്ക്ക് നിവേദനം നൽകി. പ്രദേശത്തെ യാത്രാതടസ്സങ്ങൾ പരിഹരിക്കാനും രൂക്ഷമായ വോൾട്ടേജ് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനും അടിയന്തര നടപടി വേണമെന്നായിരുന്നു ആവശ്യം. വിഷയങ്ങൾ ഗൗരവമായി പരിഗണിച്ച് പരിഹാരത്തിന് ഇടപെടുമെന്ന് എം.എൽ.എ ഉറപ്പുനൽകി.

ചടങ്ങ്

അക്കാദമി ചെയർമാൻ ഡോ. അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഉസ്താദ് ഷമീർ സഖാഫിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ ഉസ്താദ് സുഹൈൽ അദനി സ്വാഗതം പറഞ്ഞു. സീനിയർ മുദരിസ് ഉസ്താദ് അബ്ദുൽ ഹമീദ് അൻവരി മുഖ്യപ്രഭാഷണം നടത്തി.

സി.പി.ഐ ലോക്കൽ സെക്രട്ടറി വി.ടി. അബൂബക്കർ, ആറാം വാർഡ് മെമ്പർ സുഹാസ്, ഷാഫി വി.പി എന്നിവർ ആശംസ നേർന്നു. അക്കാദമി മാനേജർ ഉസ്താദ് ശഹീർ ഫാളിലി നന്ദി പറഞ്ഞു.