അരീക്കോട്: സി.ഐ.ഇ.ആർ, എം.എസ്.എം അരീക്കോട് മണ്ഡലം സംഘടിപ്പിച്ച സർഗോത്സവ് 2026ൽ 320 പോയിന്റോടെ മദ്റസത്തു സലഫിയ്യ തച്ചണ്ണ ജേതാക്കളായി. 299 പോയിന്റുമായി കല്ലരട്ടിക്കൽ സലഫി മദ്റസ രണ്ടാം സ്ഥാനവും 286 പോയിന്റുമായി ടി.ഐ മദ്റസ തെരട്ടമ്മൽ മൂന്നാം സ്ഥാനവും നേടി.

പത്ത് മദ്റസകളിൽ നിന്ന് അഞ്ഞൂറിലധികം പ്രതിഭകൾ

മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്റ്റേജിതര മത്സരങ്ങൾ ഉൾപ്പെടെ പത്ത് മദ്റസകളിൽ നിന്നുള്ള അഞ്ഞൂറിലധികം വിദ്യാർത്ഥികൾ അഞ്ച് വിഭാഗങ്ങളിലായി 71 ഇനങ്ങളിൽ മാറ്റുരച്ചു.

ഉദ്ഘാടനം

അരീക്കോട് ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സർഗോത്സവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആയിഷ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ എം.പി. റഹ്മത്തുല്ല, കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. അബ്ദുറഹ്മാൻ സുല്ലമി, അബ്ദുൽ അസീസ് മാസ്റ്റർ തെരട്ടമ്മൽ, അബൂബക്കർ സിദ്ദീഖ് മാസ്റ്റർ, എ.പി. അലിക്കുട്ടി മാസ്റ്റർ, മുസ്തഫ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

ഡോ. ലബീദ് അരീക്കോട്, മുനീബ് ബാവ, കെ.പി. അബ്ദുന്നാസർ, ഇബ്രാഹീം മാസ്റ്റർ തെക്കുംമുറി, അദ്നാൻ തെരട്ടമ്മൽ എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

Author

Muhmmed Nuhman P is the Chief Editor of Areekode News, a Malayalam digital news outlet based in Areekode, Malappuram. He holds an MSc in Electronic Media from Pondicherry University and reports on local, district, and Gulf news for Malayalam readers.

Comments are closed.