കുനിയിൽ: കുനിയിൽ ഹുമാത്തുൽ ഇസ്ലാം സംഘം അംഗവും കെ.എൻ.എം കീഴുപറമ്പ് മണ്ഡലം മുൻ പ്രസിഡന്റുമായ കെ.പി. കുട്ടി മുഹമ്മദ് സുല്ലമി (83) നിര്യാതനായി.
കെ.എൻ.എം സംസ്ഥാന കൗൺസിലർ, ആർ.എ.ടി.എഫ് ആജീവനാന്ത അംഗം, കെ.എ.ടി.എഫ് സബ് ജില്ലാ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. എഴുത്തുകാരനും ‘വിചിന്തനം’, ‘ചന്ദ്രിക’ എന്നിവയുടെ ലേഖകനുമായിരുന്നു. നിരവധി പള്ളികളിൽ ഖതീബായി സേവനമനുഷ്ഠിച്ചു. എ.ഐ.എ കോളേജ് മാനേജരായും രാഷ്ട്രീയ–സാമൂഹിക രംഗങ്ങളിലും സജീവമായിരുന്നു.
ഭാര്യ: സഫിയ പള്ളിപ്പറമ്പൻ. മക്കൾ: റഫീഖുൽ അമീൻ (സൗദി), ശഫീഖുൽ അമീൻ (ദുബൈ), നിയാസുൽ അമീൻ, ത്വാഹാ അമീൻ (എ.സി.ഇ പബ്ലിക് സ്കൂൾ, മഞ്ചേരി), അനീസുൽ അമീൻ (കുവൈത്ത്), അശ്ഫാഖ് അമീൻ (എ.ഐ.എ കോളേജ്, കുനിയിൽ), ആരിഫ ഹാറൂൺ (കൊടിയത്തൂർ).
മയ്യിത്ത് നമസ്കാരം നവംബർ 24 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കുനിയിൽ ഇരുപ്പാംകുളം മസ്ജിദിൽ.

Comments are closed.