അരീക്കോട്: പ്രദേശത്തെ കർഷകർക്ക് കാലങ്ങളായി വലിയ തലവേദന സൃഷ്ടിച്ചിരുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. കൃഷിയിടങ്ങളിൽ നിരന്തരം നാശനഷ്ടങ്ങൾ വരുത്തിയിരുന്ന കാട്ടുപന്നിയുടെ ശല്യം കാരണം നിരവധി കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചിരുന്നു.
സലാം, അസ്കർ കരീക്കുന്നൻ എന്നിവർ ചേർന്നാണ് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചത്. ഏറെക്കാലമായി കാട്ടുപന്നിയുടെ ശല്യം മൂലം ദുരിതത്തിലായിരുന്ന മൈത്രയിലെ കർഷകർക്ക് ഈ നടപടി വലിയ ആശ്വാസമായിരിക്കുകയാണ്.

Comments are closed.