കീഴുപറമ്പ്: വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിയവർക്ക് തുടർപഠനത്തിന് അവസരമൊരുക്കുന്നതിനായി കീഴുപറമ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പി.എസ്.സി അംഗീകാരമുള്ള സർക്കാർ സർട്ടിഫിക്കറ്റ് ലഭിക്കും. ഇത് തുടർവിദ്യാഭ്യാസത്തിനും തൊഴിൽ അവസരങ്ങൾക്കും പ്രയോജനപ്പെടും.
പഠിതാക്കൾക്കായി മികച്ച പഠന സൗകര്യങ്ങളാണ് പഞ്ചായത്തിൽ ഒരുക്കിയിട്ടുള്ളത്. എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് നിബന്ധനകൾക്ക് വിധേയമായി ഫീസ് ഇളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കോഴ്സിൽ ചേരാൻ താല്പര്യമുള്ളവർ 9645296362 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Comments are closed.