അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഭൂമിയുടെ ന്യായവില പ്രശ്നത്തിന് പരിഹാരമാകുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് രണ്ടുതവണ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടും നടപടി വൈകിയതിനെ തുടർന്ന് മലപ്പുറം കോൺഗ്രസ് കമ്മിറ്റി നേതാക്കൾ നിവലിലെ സ്ഥിതിഗതികൾ വിശദീകരിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് മന്ത്രി വിഷയം പരിഗണിക്കുകയും ഫയൽ ജില്ലാ കലക്ടർക്ക് കൈമാറി വിശദീകരണം തേടുകയും തുടർനടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകുകയും ചെയ്തു.

മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിഷയം വിശദമായി പരിശോധിക്കുകയും ചർച്ച നടത്തുകയും ചെയ്തു. ന്യായവില സംബന്ധിച്ച പ്രശ്നങ്ങൾക്കും പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Author

Muhmmed Nuhman P is the Chief Editor of Areekode News, a Malayalam digital news outlet based in Areekode, Malappuram. He holds an MSc in Electronic Media from Pondicherry University and reports on local, district, and Gulf news for Malayalam readers.

Comments are closed.